UPDATES

ഓഫ് ബീറ്റ്

ഇന്ത്യന്‍ സ്ത്രീകള്‍ക്ക് സാരി ഉടുക്കാനറിയില്ലെന്നത് നാണക്കേടാണ്; സബ്യസാചി മുഖര്‍ജി

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ വസ്ത്രമാണ് സാരി

ഇന്ത്യന്‍ പെണ്ണുങ്ങള്‍ക്ക് സാരി ഉടുക്കാനറിയില്ലെങ്കില്‍ നാണക്കേടാണെന്ന് ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി. പുതിയ തലമുറ സാരി ഉടുക്കാതെ പശ്ചാത്യ വസ്ത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകയാണെന്നും രാജ്യത്തെ പ്രമുഖ ഡിസൈനറായ സബ്യസാചി കുറ്റപ്പെടുത്തി.

ഹാര്‍വാര്‍ഡ് ഇന്ത്യ കോണ്‍ഫറന്‍സില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് സാരി സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അത് സംരക്ഷിക്കണമെന്നുമുള്ള പരാമര്‍ശം. സബ്യസാചിയുടെ നിര്‍ദ്ദേശങ്ങളെ വലിയ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.

സാരി ധരിച്ച് നടക്കുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ യോഗം. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ വസ്ത്രമായ സാരിയെ ലോകം മുഴുവന്‍ ആരാധനയോടെയാണ് കാണുന്നതെന്നും സബ്യസാചി പറഞ്ഞു. ദീപിക പദുക്കോണ്‍ പൊതുവേദികളിലെല്ലാം സാരി ഉടുക്കുന്നതും സൂചിപ്പിച്ചു.

എന്ത് കൊണ്ടാണ് ഇന്ത്യന്‍ വസ്ത്രങ്ങളുടെ ബ്രാന്‍ഡ് തുടങ്ങിയതെന്നായിരുന്നു മറ്റൊരു ചോദ്യം. മറുപടി ഇങ്ങനെ. ”ഇന്ത്യന്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അവരുടെ വേരുകള്‍ നഷ്ടപ്പെട്ട് , സാമൂഹികമായി അരക്ഷിതരാകുകയാണ്. അവരല്ലാത്ത എന്തോ ആകാനാണ് ഇവരൊക്കെ കഠിനമായി ശ്രമിക്കുന്നത്. നിങ്ങളുടെ വേരുകളെയും നിങ്ങളെയും ബന്ധിപ്പിക്കുന്നതാകണം വസ്ത്രധാരണം.”

”സാരി ധരിക്കാന്‍ വളരെ എളുപ്പമാണ്. സാരിയുടുത്ത് യുദ്ധമുഖത്ത് വരെ പോരാടിയിട്ടുണ്ട്. നമ്മുടെ മുത്തശ്ശിമാര്‍ സാരിയുടുത്ത് ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ഒരു ചുളിവ് പോലും ഉണ്ടാകില്ല”. ഡിസൈനര്‍ കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗത വസ്ത്രങ്ങള്‍ ഒരു രാജ്യത്തിനകത്ത തന്നെ ഒതുങ്ങി നിക്കണമെന്നും, അതിനെ പുറത്തെത്തിക്കുന്നതോടെ സുസ്ഥിരത നഷ്ടപ്പെട്ട് വെറും വേഷമായി മാറും എന്നായിരുന്നു മറ്റൊരു പരാമര്‍ശം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍