UPDATES

ഓഫ് ബീറ്റ്

ഒടുവില്‍ സിസ്‌റ്റൈന്‍ ചാപ്പലിലും ലിംഗവിവേചനം അവസാനിച്ചു; ഇനി ചാപ്പലിലെ പാട്ടിന് സമത്വത്തിന്റെ സ്വരം

പരിഷ്‌കരണത്തിന്റെ പുതിയ പാതയിലാണ് സംഗീതസംഘം ഇപ്പോള്‍. സംഘത്തില്‍ ചേരുന്നവര്‍ ഇപ്പോള്‍ ദൈവവിളി കിട്ടിയവരോ, അവിവാഹിതരോ അല്ലെങ്കില്‍ ഇറ്റലിക്കാരോ ആയിരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല

മൈക്കില്‍ ആഞ്ചലോയുടെ ചിത്രങ്ങള്‍ തിളങ്ങുന്ന 500 വര്‍ഷം പഴക്കമുള്ള റോമിലെ സിസ്‌റ്റൈന്‍ ചാപ്പലിലെ ചടങ്ങുകളിലും ഒടുവില്‍ മാറ്റത്തിന്റെ കാറ്റുവീശുന്നു. സിസ്്‌റ്റൈന്‍ ചാപ്പലിലെ ഗായകസംഘത്തില്‍ ഇതുവരെ പുരുഷന്മാര്‍ മാത്രമായിരുന്നു അംഗങ്ങള്‍. കത്തോലിക്ക സമുദായത്തിലെ പരിഷ്‌കരണവാദികളെയും സംഗീത പ്രേമികളെയും ഒരുപോലെ ആഹ്ലാദിപ്പിച്ചുകൊണ്ടു ഒടുവില്‍ സിസ്‌റ്റൈന്‍ ചാപ്പലിലെ ഈ ലിംഗവിവേചനം അവസാനിച്ചു. ഇറ്റലിയിലെ ഏറ്റവും പ്രശസ്തയായ ക്ലാസിക്കല്‍ സംഗീതജ്ഞ സിസിലിയ ബര്‍ട്ടോളിയ്ക്കാണ് ആ ഭാഗ്യം കൈവന്നത്.

കത്തോലിക്ക സഭയുടെ ശേഖരങ്ങളില്‍ തഴയപ്പെന്നതും എന്നാല്‍ പുരാതനവുമായ സംഗീതങ്ങള്‍ തിരികെ പിടിക്കുതിനുള്ള ഒരു പ്രത്യേക സംഗീത പദ്ധതിയുടെ ഭാഗമായാണ് വെള്ളിയാഴ്ച രാത്രി സിസിലിയ ബര്‍ട്ടോളി 20 പുരുഷന്മാരും 30 ബാലന്മാരും അടങ്ങു ക്വയറിനൊപ്പം ബിയേത്ത വിസേറ പാടിയത്. നവോത്ഥാന കാലഘട്ടത്തില്‍ കമ്പോസറായിരുന്ന പെറോട്ടിനാണ് ഈ സംഗീതശകലം സൃഷ്ടിച്ചത്. താന്‍ ഏഴാം സ്വര്‍ഗ്ഗത്തിലാണെന്ന് സിസ്‌റ്റൈന്‍ ചാപ്പലില്‍ പാടുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഏതാനും ദിവസം മുമ്പ് സിസിലിയ പറഞ്ഞിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുന്നില്‍ പാടുന്നത് അവിശ്വസനീയമാണെന്നും. എന്നാല്‍ മാര്‍പ്പാപ്പയ്ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും അവരുടെ ആലാപനം വലിയ പ്രശംസയാണ് പിടിച്ചുവാങ്ങിയത്. എല്ലാ ലാളിത്യവുമുള്ള പുരാതന സംഗീതമാണ് ബിയേത്ത വിസേറയെും അത് സൃഷ്ടിക്കപ്പെട്ട സ്ഥലത്തുവച്ച് തന്നെ പാടുന്നത് അനിര്‍വചനീയമായ അനുഭൂതിയാണ് സമ്മാനിച്ചതെന്നും അഞ്ച് ഗ്രാമി അവാര്‍ഡുകള്‍ നേടിയിട്ടുള്ള ബര്‍ട്ടോളി പറഞ്ഞു.

വത്തിക്കാന്റെ തുറന്ന സമീപനത്തിനുള്ള വ്യക്തമായ സൂചനയാണ് സിസ്റ്റൈന്‍ ചാപ്പലില്‍ ഒരു വനിതയെ പാടാന്‍ അനുവദിച്ചതെ് ല റിപബ്ലിക്ക് ദിനപത്രത്തിന്റെ സംഗീത വിമര്‍ശകന്‍ ഫെഡറിക്കോ കാപ്പിറ്റോണി ചൂണ്ടിക്കാണിക്കുന്നു. ക്വയറില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ ത െ51 കാരിയായ ബര്‍ട്ടാളിയ്ക്ക് ആദ്യ നറുക്ക് വീഴുമെന്ന് ഉറപ്പായിരുന്നു. പഴയകാല സംഗീതത്തിന് അനുയോജ്യമായ ശബ്ദമാണ് ബര്‍ട്ടോളിയുടേതൈന്ന് കാപ്പിറ്റോണി ഒബ്‌സര്‍വറിനോട് പറഞ്ഞു. 15-ാം നൂറ്റാണ്ടില്‍ രൂപീകരിച്ച ക്വയറിന്റെ സുവര്‍ണകാലം നവോത്ഥാന കാലഘട്ടമായിരുന്നു. എന്നാല്‍ പിന്നീട് അത് തകര്‍ച്ചയിലേക്ക് നീങ്ങുകയും 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍, ‘സിസ്റ്റൈന്‍ നിലവിളിക്കാര്‍’ എന്നൊരു പരിഹാസപ്പേര് തന്നെ അവര്‍ക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍, 2010ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ മോസിഞ്ചര്‍ മാസിമോ പാലോബെല്ലയെ ക്വയര്‍മാസ്റ്റര്‍ ആയി നിയമിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇപ്പോള്‍ പുത്തനുണര്‍വിന്റെ കാലമാണ് ഈ സംഗീതസംഘത്തിന്. 30 വര്‍ഷത്തിന് ശേഷം ആദ്യമായി അവര്‍ യുഎസ് പര്യടനം നടത്തി.

പരിഷ്‌കരണത്തിന്റെ പുതിയ പാതയിലാണ് സംഗീതസംഘം ഇപ്പോള്‍. സംഘത്തില്‍ ചേരുന്നവര്‍ ഇപ്പോള്‍ ദൈവവിളി കിട്ടിയവരോ, അവിവാഹിതരോ അല്ലെങ്കില്‍ ഇറ്റലിക്കാരോ ആയിരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അതുകൊണ്ടുതന്നെ ഒരു വനിതയെ കൊണ്ട് ക്വയറില്‍ പാടിച്ചത് അപ്രതീക്ഷിതമായി കാണാനാവില്ല. എന്നാല്‍ സ്ഥിരമായി സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിനു ഇനിയും കാത്തിരിക്കേണ്ടി വരും. സിസ്റ്റൈന്‍ ചാപ്പലിന് വേണ്ടി ചിട്ടപ്പെടുത്തിയിരിക്കുന്ന പാട്ടുകള്‍ പുരുഷന്മാര്‍ക്ക് പാടാനുള്ളതാണ് എന്നതാണ് അടിസ്ഥാന പ്രശ്‌നമെന്ന് 2015ല്‍ ക്വയറില്‍ ചേര്‍ന്ന സപൈറോപൗലോസ് ചൂണ്ടിക്കാണിക്കുന്നു. 15, 16 നൂറ്റാണ്ടുകളില്‍ ചിട്ടപ്പെടുത്തിയവയാണ് ഇവയില്‍ അധികവും. കീഴ്‌വഴക്കം കൃത്യമായി പാലിച്ചാണ് ക്വയര്‍ ഇപ്പോഴും ആലാപനം നടത്തുത്. അതുകൊണ്ടുതന്നെ സ്ഥിരമായി സ്ത്രീകളെ ഉള്‍പ്പെടുത്തുക ബുപ്രയാസമാകും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍