UPDATES

വായന/സംസ്കാരം

താര മാടമ്പികള്‍ ജനാധിപത്യ ഭാഷണം നടത്തുമ്പോള്‍ നമുക്ക് തിലകനെ ഓര്‍ക്കാം

‘തിലകനിലെ നടന്‍ ആത്മഹത്യ ചെയ്തുകഴിഞ്ഞു’ എന്ന ഫെഫ്കയുടെ പ്രസ്താവനയ്ക്കെതിരെ അദ്ദേഹം പ്രതികരിച്ചതിങ്ങനെ “അവര്‍ക്ക് തെറ്റിയതാവും. അവര്‍ പറയാനുദ്ദേശിച്ചത് തിലകനിലെ നടനെ ഞങ്ങള്‍ കൊലപ്പെടുത്തിക്കഴിഞ്ഞു എന്നാവും.”

1991-ലെ ജനപഥം ഫിലിം അവാര്‍ഡ് പതിപ്പില്‍ തിലകന്‍ ഇങ്ങനെ എഴുതി. “സിനിമയിലും വര്‍ഗീയതയുണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? സത്യമാണ്!” താന്‍ മാത്രമല്ല, മിക്കവാറും നടീനടന്‍മാരും അതിന്‍റെ ഇരകളാണ്. ഇപ്പോള്‍ ആസ്വാദകർക്കിടയിലും അതിന്‍റെ വിത്തുകള്‍ പാകപ്പെട്ടിരിക്കുന്നു. അപകടകരമായ പ്രവണതയാണിത്. സിനിമയുടെ മാത്രമല്ല; രാജ്യത്തിന്‍റെയും പ്രശ്നമാണ്. ഇതിനെതിരെ ശക്തമായ നീക്കം വേണം. കലയുടെ കാര്യത്തില്‍ കഴിവ് ആകണം മുഖ്യം. ക്രാന്തദര്‍ശനത്തോടെയുള്ള ഈ അഭിപ്രായം അദ്ദേഹം മരണം വരെയും തുടര്‍ന്നു.

അരങ്ങിലും അഭ്രപാളിയിലും ആസ്വാദകഹൃദയങ്ങളിലും ചക്രവര്‍ത്തിയായി ജീവിച്ച് മാഞ്ഞുപോയ മഹാനടനായ കെ.സുരേന്ദ്രനാഥ് എന്ന തിലകന്‍. നാടകത്തിലൂടെ അഭിനയിരംഗത്തേക്ക് കടന്നുവന്ന് വെള്ളിത്തിരയില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആ അതുല്യപ്രതിഭയുടെ സര്‍ഗ്ഗജീവിതത്തിലൂടെയുള്ള ഒരു തിരിഞ്ഞുനോട്ടമാണ് വിനില്‍ മലയില്‍ക്കടയുടെ ‘തിലകന്‍’ വായിക്കുമ്പോള്‍ സമ്മാനിക്കുന്നത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മലയാള സിനിമയിലെ താരാധിപത്യ പ്രവണതകള്‍ക്കെതിരെ തിലകന്‍ തുടര്‍ച്ചയായി പ്രതിഷേധിച്ചുകൊണ്ടിരുന്നു. താരസംഘടനയായ ‘അമ്മ’ യിലെ സൂപ്പര്‍ താരങ്ങളോട് കലഹിച്ചതിനെത്തുടര്‍ന്ന് 2010 ഏപ്രിലില്‍ അമ്മ തിലകനെ പുറത്താക്കി.

2010 ഫെബ്രുവരിയില്‍ മാക്ടയ്ക്കെതിരെ പൊരുതിയ വിനയന്‍റെ ചിത്രത്തില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ ഫെഫ്കയുടെ നിര്‍ദ്ദേശപ്രകാരം ജോഷിയുടെ ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ നിന്നും തിലകനെ മാറ്റി. നിരോധനത്തിനെതിരെ ആഞ്ഞടിച്ച തിലകന് അമ്മ ഷോ കോസ് നോട്ടീസ് നല്‍കി. വധഭീഷണി നേരിട്ട തിലകന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്ന ഘട്ടം വരെയെത്തി. കരാര്‍ ചെയ്യപ്പെട്ട ചിത്രങ്ങളില്‍ നിന്നും അദ്ദേഹത്തെ നിരന്തരം പുറത്താക്കി. ഫെഫ്കയുടെ നിര്‍ദ്ദേശപ്രകാരം, സോഹന്‍ റോയ് സംവിധാനം ചെയ്ത ‘ഡാം 999- ല്‍ നിന്നും തിലകനെ ഒഴിവാക്കി.

തനിക്ക് ഒാസ്കാര്‍ ലഭിക്കുമെന്ന് ഭയന്നാണ് ‘ഡാം 999’ -ല്‍ നിന്ന് തന്നെ ഒഴിവാക്കിയതെന്ന് തിലകന്‍റെ ആരോപണം പലരും തമാശയായി കണ്ടു. എന്നാല്‍ പിന്നീട് ആ ചിത്രം ഒാസ്കാര്‍ നോമിനേഷന്‍ നേടി. അഭിനയം തന്‍റെ തൊഴിലാണെന്നും, തൊഴിലെടുത്ത് ജീവിക്കുന്നത് ആര്‍ക്ക് തടയാനാവുമെന്നും അദ്ദേഹം ഉറക്കെ ചോദിച്ചു. പക്ഷേ അദ്ദേഹത്തിന്‍റെ ഈ പ്രതികരണങ്ങളും, പ്രസ്താവനകളും ഒരു വ്യദ്ധന്‍റെ ജല്‍പ്പനങ്ങളായി മാത്രം കണ്ടവരാണധികവും!

‘തിലകനിലെ നടന്‍ ആത്മഹത്യ ചെയ്തുകഴിഞ്ഞു’ എന്ന ഫെഫ്കയുടെ പ്രസ്താവനയ്ക്കെതിരെ അദ്ദേഹം പ്രതികരിച്ചതിങ്ങനെ “അവര്‍ക്ക് തെറ്റിയതാവും. അവര്‍ പറയാനുദ്ദേശിച്ചത് തിലകനിലെ നടനെ ഞങ്ങള്‍ കൊലപ്പെടുത്തിക്കഴിഞ്ഞു എന്നാവും.”

തൊഴില്‍ നിഷേധത്തിനെതിരെ തിലകന്‍ ലേബര്‍ കമ്മീഷണറെ സമീപിച്ചതും, നടപടിയുണ്ടായില്ലെങ്കില്‍ വകുപ്പുമന്ത്രിയുടെ വീടിനുമുന്നില്‍ സത്യഗ്രഹം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയതും, തുടര്‍ന്ന് അദ്ദേഹത്തിന് വധഭീഷണി ഉണ്ടായതും, ഒന്നും നാം മറന്നുകൂടാ. അഭിനയകലയില്‍ അത്ഭുതങ്ങള്‍ സ്യഷ്ടിച്ച ഒരു കലാകാരനോട്, അയാളുടെ വാര്‍ധക്യ കാലത്ത് നാം എങ്ങനെയാണ് പെരുമാറിയതെന്നോര്‍ത്ത് നമുക്ക് ലജ്ജിക്കാം.

ഒരു സംഘടനയ്ക്കു മുന്നിലും, ഒരു താരാധിപത്യ വ്യവസ്ഥയ്ക്കു മുന്നിലും തോറ്റുകൊടുക്കാന്‍ തിലകന്‍ തയ്യാറായിരുന്നില്ല. സിനിമയില്ലെങ്കില്‍ നാടകം – ഒരിക്കലഴിച്ചു വെച്ച നാടകക്കാരന്‍റെ കുപ്പായം എടുത്തണിയാന്‍ അദ്ദേഹത്തിന് ഒട്ടും വെെമനസ്യമുണ്ടായില്ല. അമ്പലപ്പുഴ സി.രാധാക്യഷ്ണന്‍റെ അക്ഷരജ്വാല എന്ന ട്രൂപ്പിനു വേണ്ടി ‘ഇതോ ദെെവത്തിന്‍റെ സ്വന്തം നാട്’ എന്ന നാടകം സംവിധാനം ചെയ്തു. 2010 ജനുവരി 11 ന് ഈ നാടകം അരങ്ങേറി. ഈ നാടകത്തിലെ കേന്ദ്രകഥാപാത്രമായ സൂര്യനാരായണനെ 104 സ്റ്റേജില്‍ അദ്ദേഹം അവതരിപ്പിച്ചു.

എല്ലാവരും ചേര്‍ന്നെന്നെ പുറത്തുനിര്‍ത്തുന്നു; അച്ഛനും ‘അമ്മ’യ്ക്കുമിടയില്‍ തിലകന്‍െറ വേഷപ്പകര്‍ച്ചകള്‍

നാടകം പുരോഗമിക്കുകയും തിലകനും അമ്മയും തമ്മിലുള്ള പോര് നേര്‍ത്തു വരികയും ചെയ്തപ്പോള്‍ രഞ്ജിത്തിന്‍റെ ക്ഷണം വന്നു  ഇന്ത്യന്‍ റുപ്പിയിലേക്ക്, തിരികെ അഭ്രപാളിയിലേക്ക്. അരങ്ങ് മുതല്‍ അഭ്രം വരെ വെന്നിക്കൊടി പാറിച്ച്, അഭിനയകലയില്‍ തിലകക്കുറി ചാര്‍ത്തിയ ജന്മസാഫല്യമാണ് തിലകന്‍. സിംഹാസനങ്ങളും, സ്തുതിപാഠകരും, അനുചരവ്യന്ദവുമില്ലാതെ, ചലചിത്ര സാമ്രാജ്യത്തില്‍ അഭിനയകലയുടെ ചക്രവര്‍ത്തിയായി വിരാജിച്ച തിലകന്‍ മറ്റുപലരെയും കലയിലെ തന്‍റെ ഒൗന്നത്യംകൊണ്ട് അസൂയാലുക്കളാക്കി. താരാധിപത്യത്തെയും, സ്വേച്ഛാധിപത്യത്തെയും വെല്ലുവിളിക്കുകയും, പൊയ്മുഖങ്ങള്‍ പൊതുസമൂഹത്തില്‍ തുറന്നു കാട്ടുകയും ചെയ്ത കലാപകാരികൂടിയായിരുന്നു അദ്ദേഹം.

താരപദവി ഒരു കെണിയാണെന്നും സുരക്ഷിതമല്ലാത്ത തലപ്പാവാണെന്നും, ഫാന്‍സുകാര്‍ വെറും കൂക്കിവിളിപ്പിള്ളേരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. “സൂര്യനെ കെെകൊണ്ടു മറച്ചാല്‍ പ്രകാശം മറയുമോ? അതുപോലെയാണ് ഒരു കലാകാരനെ തമസ്ക്കാന്‍ ശ്രമിച്ചാല്‍ തമസ്കരിക്കപ്പെടുമോ? ഇല്ല”- തനിക്കു മേലുള്ള നിരോധനങ്ങള്‍ക്കുള്ള പ്രതികരണം ഈ വാക്കുകളായിരുന്നു.

അഭിനയിച്ച 350 -ലധികം ചിത്രങ്ങളിലും അഭിനേതാവും കഥാപാത്രവും സമന്വയസമ്മേളനം നടത്തിയിട്ടുള്ള അദ്ദേഹത്തിന്‍റെ മികച്ച വേഷങ്ങള്‍ എണ്ണിപ്പറയുക പ്രയാസമാണ്. പാര്‍ട്ടി യോഗങ്ങളില്‍ ആദ്യകാലത്ത് പാടി നടന്നിരുന്ന മുണ്ടക്കയം തിലകന്‍ എന്ന സഖാവിനെക്കുറിച്ച് പലരും രാഷ്ട്രീയ -സാംസ്കാരിക ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ രചന, അഭിനയം, അവതരണം തുടങ്ങി എല്ലാ തലങ്ങളിലും അങ്ങേയറ്റം വ്യത്യസ്തത പുലര്‍ത്തിയ ഈ കലാകാരനിലെ ഗായകനെകൂടി നാം അറിയേണ്ടതുണ്ട്.

2011 -ല്‍ പുറത്താക്കല്‍ അമ്മ പിന്‍വലിച്ചതോടുകൂടി ഒന്നിനു പുറകെ ഒന്നായി നിരവധി ചിത്രങ്ങളിലേക്ക് അദ്ദേഹം കരാര്‍ ഒപ്പിട്ടു. രഞ്ജിത്ത് ചിത്രമായ ഇന്ത്യന്‍ റുപ്പിയില്‍ ഒരു സന്ദിഗ്ധ ഘട്ടത്തില്‍ ബുദ്ധിയുപദേശിച്ച് കൂടെ നില്‍ക്കുന്ന തിലകന്‍റെ കഥാപാത്രത്തോട് പ്യഥ്വിരാജ് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് “എവിടായിരുന്നു ഇത്രയും കാലം”- ഈ ചോദ്യത്തില്‍ തിയേറ്ററുകളില്‍ അന്നു മുഴങ്ങിയ ആ കരഘോഷം കഥയ്ക്കും, കഥാപാത്രത്തിനും മീതെ ഒരു നടന്‍റെ ജീവിതത്തിനും നിലപാടിനും ആസ്വാദക സമൂഹം നല്‍കിയ സാക്ഷ്യപത്രമായിരുന്നത്.

2011 -ല്‍ പുറത്താക്കല്‍ അമ്മ പിന്‍വലിച്ചതോടുകൂടി ഒന്നിനു പുറകെ ഒന്നായി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു . രഞ്ജിത്തിന്‍റെ സ്പിരിറ്റിലെ മേസ്തിരിയും, ഉസ്താദ് ഹോട്ടലിലെ കരീമിക്കയും, സിംഹാസനത്തിലെ ഫാദറും, തികനിലെ നടന്‍റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നുതന്നെ നിന്നു.

‘സീന്‍ ഒന്ന് നമ്മുടെ വീട് ‘ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍വച്ച് രോഗം മൂര്‍ച്ഛിച്ചു വീഴുന്നതുവരെ ആ കലാകാരന്‍റെ ജീവിത സായാഹ്നങ്ങള്‍ തിരക്കിന്‍റെയും, അഭിനയകലയുടേതുമായിരുന്നു. അദ്ദേഹത്തിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ താരചക്രവര്‍ത്തിമാരൊന്നും എത്തിയില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു. 2012 സെപ്തംബര്‍ 25 ന് അദ്ദേഹം കലാകേരളത്തോട് വിടപറഞ്ഞു. മരണാനന്തരം മഹത്വവല്‍ക്കരിക്കപ്പെടുക എന്ന മാഹാദുരന്തം തിലകനുമുണ്ടായി. തിലകനെ സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തിയവര്‍ അദ്ദേഹം മരിച്ച ഈ വേളയിലെങ്കിലും ഖേദം പ്രകടിപ്പിക്കണമെന്ന സന്ദേഹം പങ്കിട്ടത് രഞ്ജിത്തായിരുന്നു.

തിലകന്‍റെ മരണത്തില്‍ അനുശോചിച്ച് രഞ്ജിത്ത് ഇങ്ങനെ കുറിച്ചു. “പകരം വയ്ക്കാനില്ലാത്ത അഭിനയചാരുത മലയാളത്തില്‍ പടുത്തുയര്‍ത്തിയ അഭിമാനത്തെ, ആ അഹങ്കാരത്തെ ഞങ്ങള്‍ സ്നേഹിച്ചിരുന്നു, ആദരിച്ചിരുന്നു. ഒരു കലഹത്തിനും അതിന്‍റെ വിലയോ, മതിപ്പോ കുറയാൻ ഇടയാക്കിയിട്ടില്ല. ആ പേര് മലയാളത്തിന്‍റെ എന്നപോലെ ഞങ്ങളുടെയും സ്വകാര്യ അഹങ്കാരമായിരുന്നു. പകരം വയ്ക്കാനില്ലാത്ത അഭിമാനം.”

ഗണേഷിന്റെ ഗുണ്ടകള്‍ വധഭീഷണി മുഴക്കി, അമ്മ മിണ്ടുന്നില്ല: തിലകന്‍ മോഹന്‍ലാലിനയച്ച കത്ത്

തിലകന്റെ വിലക്ക് നീക്കണം; താര സംഘടനയ്‌ക്കെതിരെ തുറന്നടിച്ച് ഷമ്മിതിലകന്‍

തിലകനോട് സിനിമാ തമ്പുരാക്കന്‍മാര്‍ മാപ്പുപറയുമായിരിക്കും അല്ലേ? അമ്മക്കെതിരേ ആഷിഖ് അബു

ദിലീപ് തിലകനോട് ചെയ്തത് മറക്കാനാകില്ല; ഒരുകാലത്തും നല്ല അഭിപ്രായമില്ലെന്ന് മന്ത്രി സുധാകരന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍