UPDATES

ഓഫ് ബീറ്റ്

ഡിസംബര്‍ 12, 1911 – ഡല്‍ഹി ബ്രീട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായി പ്രഖ്യാപിച്ചു

ചരിത്രത്തില്‍ ഇന്ന്

1911-ല്‍ ഈ ദിവസം ജോര്‍ജ് അഞ്ചാമന്‍ രാജാവും മേരി ഓഫ് ടെക് രാജ്ഞിയും ഡല്‍ഹി ദര്‍ബാറില്‍ പങ്കെടുത്തു- ബ്രിട്ടീഷ് രാജ ദമ്പതികളെ ഇന്ത്യയുടെ ചക്രവര്‍ത്തിയും ചക്രവര്‍ത്തിനിയുമായി വാഴിക്കുന്ന ചടങ്ങ്. അന്നാണ് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം യുഎന്‍ഐ മുതല്‍ കൊല്‍ക്കത്തക്കു പകരം ഡല്‍ഹിയാണെന്ന് ജോര്‍ജ് അഞ്ചാമന്‍ രാജാവു പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സാമ്രാജ്യത്തെ നിലനിര്‍ത്താനുള്ള ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം.

ബംഗാള്‍ വിഭജനം നടപ്പാക്കിയതിന് ശേഷം ബംഗാളില്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്ന പ്രതിഷേധം, കൊല്‍ക്കത്തയില്‍ നിന്നും ദൈനംദിന ഭരണനിര്‍വഹണം നടത്തുന്നത് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ബുദ്ധിമുട്ടാക്കിത്തുടങ്ങി. തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ വൈസ്രോയ് ചാള്‍സ് ഹാര്‍ഡിങ്ങും ഇന്ത്യന്‍ സര്‍ക്കാരിലെ മുതിര്‍ന്ന അംഗം സര്‍ ജോണ്‍ ജെങ്കിന്‍സ്സും ലണ്ടനിലെ ഇന്ത്യയുടെ ചുമതലയുള്ള സെക്രട്ടറിക്കെഴുതി.

1911 ഡിസംബര്‍ ഡിസംബര്‍ 12-നു ജോര്‍ജ് അഞ്ചാമന്‍ രാജാവു ബംഗാളിന്റെ ഏകീകരണം പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ പുതിയ തലസ്ഥാനം പണിയാനുള്ള ഹാര്‍ഡിങ്ങിന്റെ അപേക്ഷ അംഗീകരിച്ചു. പഞ്ചാബ് പ്രവിശ്യയില്‍, റെയ്‌സീന കുന്നുകള്‍ക്കിടയില്‍ പുതിയ തലസ്ഥാനത്തിനു രൂപകല്‍പന നടത്താന്‍ സര്‍ ഹെര്‍ബെര്‍ട് ബേക്കര്‍, സര്‍ എഡ്വിന്‍ ല്യൂടെന്‍സ് എന്നിവരെ വൈസ്രോയ് നിയോഗിച്ചു. ഒന്നാം ലോകയുദ്ധവും ബ്രിട്ടീഷ് ഖജനാവിന് തുടര്‍ന്നുണ്ടായ ധനക്ഷാമവും നിര്‍മ്മാണം വൈകിപ്പിച്ചു. പുതിയതായി പണിത തലസ്ഥാനത്തിന് 1927-ല്‍ ന്യൂ ഡല്‍ഹി എന്നു പേരിട്ടു. എന്നാല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായി ന്യൂ ഡല്‍ഹി ഉദ്ഘാടനം ചെയ്യ്തത് 1931-ലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍