UPDATES

ചരിത്രത്തില്‍ ഇന്ന്

ഡിസംബര്‍-28, 1885- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകൃതമായി

ചരിത്രത്തില്‍ ഇന്ന്‌

1885 ലെ ഈ ദിവസമാണ് വിരമിച്ച ബ്രിട്ടീഷ് സിവില്‍ ഉദ്യോഗസ്ഥന്‍ അലന്‍ ഒക്ടാവിയന്‍ ഹ്യൂമിന്റെ പ്രേരണയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  ബോംബെയില്‍ പിറവി കൊണ്ടത്.

പാര്‍ട്ടിയുടെ പ്രഥമ സമ്മേളനം ഡിസംബര്‍ 28ന് ആരംഭിച്ചു. അത് നാല് ദിവസം നീണ്ടുനിന്നു. കല്‍ക്കത്ത സര്‍വ്വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ 1883 ലാണ് ഒരു രാഷ്ട്രീയ പാര്‍ടിയെന്ന ആശയം ഹ്യും ആദ്യമായി മുന്നോട്ട് വെച്ചത്. ഹ്യുമിന്റെ നിര്‍ദ്ദേശം അന്നത്തെ വൈസ്രോയി ഡഫ്രീന്‍ പ്രഭു അംഗീകരിക്കുകയായിരുന്നു.

അത് പിന്നീട് വലിയ രാഷ്ട്രീയ വിവാദമായി മാറി. 72 പ്രതിനിധികള്‍ പങ്കെടുത്ത പാര്‍ടിയുടെ പ്രഥമ സമ്മേളനം അദ്ധ്യക്ഷനായി വുമേഷ് ചന്ദ്ര ബാനര്‍ജിയെ തെരഞ്ഞെടുത്തു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍