UPDATES

ചരിത്രത്തില്‍ ഇന്ന്

1978 ജനുവരി 1, ഇന്ത്യ ഞെട്ടിയ പുതുവര്‍ഷദിനം

ചരിത്രത്തില്‍ ഇന്ന്‌

1978 ജനുവരി 1 ഇന്ത്യക്ക് ദുരിതം വിതച്ച പുതുവര്‍ഷദിനമായിരുന്നു. ഇന്ത്യയുടെ ആദ്യ ബോയിങ് 747 ജംബോജെറ്റ് വിമാനം അറബികടലിലേക്ക് തകര്‍ന്ന് വീണ് 213 പേര്‍ മരിച്ചു. മുംബൈയിലാണ് സംഭവം. 1971 ല്‍ എയര്‍ ഇന്ത്യ വാങ്ങിയ ജംബോ ജറ്റ് വിമാനം ആയിരുന്നത് അത്. മൗര്യ സാമ്രാജ്യത്തിന്റെ അധിപന്‍ അശോക ചക്രവര്‍ത്തിയുടെ പേരായിരുന്നു വിമാനത്തിന്‍ നല്‍കിയിരുന്നത്. ‘ആകാശ കൊട്ടാരം’ എന്ന പരസ്യവാചകത്തിലാണ് എയര്‍ ഇന്ത്യ വിമാനത്തെ പരസ്യം ചെയ്തിരുന്നത്.

രാജ്യത്തിന്റെ യശസ്സുണ്ടായിരുന്ന ആ ആകാശ കൊട്ടാരം 1978 ജനുവരി 1 ന് രാത്രി 8.30 ന് മുംബൈ സാന്താക്രൂസ് എയര്‍പോര്‍ട്ടില്‍ നിന്നും പറന്ന് ഉയരവെ അറബികടലിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. ദുബൈയിലേക്ക് യാത്ര തിരിച്ച വിമാനയാത്രക്കാര്‍ 213 പേരും മരിച്ചു. ഇന്ത്യാചരിത്രത്തിലെ ഏറ്റവും നടുക്കുന്ന ദുരന്തമായിരുന്നു അത്..

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍