UPDATES

ചരിത്രത്തില്‍ ഇന്ന്

ഡിസംബര്‍ -17, 1928- രാജ് ഗുരുവും ഭഗത് സിങും ബ്രിട്ടീഷ് പൊലിസ് മേധാവിക്ക് നേരെ വെടിവെച്ചു

ചരിത്രത്തില്‍ ഇന്ന്‌

1928 ഡിസംബര്‍ 17 ന് ഇന്ത്യന്‍ യുവപോരാളികളായ ശിവറാം രാജ് ഗുരുവും  ഭഗത് സിങും ബ്രിട്ടീഷ് പൊലീസ് മേധാവി ജോണ്‍ പി സോണ്ടേര്‍സിനു നേരെ വെടിയുതിര്‍ത്തു. ലാഹോറിലെ പൊലിസ് ആസ്ഥാനത്തു നിന്നും ജോണ്‍ പി സോണ്ടേര്‍സ് ഇറങ്ങി വരുമ്പോഴാണ് സംഭവം. സൈമണ്‍ കമ്മീഷന്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ഭരണഘടന പരിഷ്‌കരണ സമിതിയെ ഇന്ത്യന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച പശ്ചാത്തലത്തിലാണ് സംഭവം.

ഭരണപരിഷ്‌കാരകമ്മീഷനെതിരെ ലാല ലജപത് റായിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനു നേരെ ജെംസ് സ്‌കോട്ട് ഉത്തരവിട്ട ലാത്തിചാര്‍ജില്‍ ലജപത് റായിക്ക് ഗുരുതരമായ പരിക്കേറ്റു. അതില്‍ പ്രതിഷേധിച്ചാണ് യുവ വിപ്ലവകാരികളായ രാജ്ഗുരുവും ഭഗത്സിങും പൊലിസ് സുപ്രണ്ട് ജോണ്‍ പി സോണ്ടേര്‍സിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടത്. യുവ വിപ്ലവകാരികളുടെ ആ തിരുമാനത്തിന് സുഖദേവ് ഥാപ്പറിന്റെ പിന്തുണയുണ്ടായി. സംഭവത്തില്‍ പിന്നീട് 1931 ല്‍ മുന്നു പേര്‍ക്കും വധശിക്ഷ ലഭിച്ചു.

1928, ഡിസംബര്‍ 17 നു വൈകുന്നേരം 4 30 ന് ലാഹോറിലെ അനാര്‍ക്കലി പോലിസ് സറ്റേഷനില്‍ ഉറുദു ഭാഷയിലാണ് കേസിന്റെ എഫ് ഐ ആര്‍ രജിസറ്റര്‍ ചെയ്തിരിക്കുന്നത്. തിരിച്ചറിയാത്ത രണ്ട് പേര്‍ സോണ്ടേറിനു നേരെ വെടിവെച്ചുവെന്നാണ് എഫ് ഐ ആറില്‍ എഴുതിയത്. ഭഗത് സിങ്ങിനെ പിന്തുടര്‍ന്ന പോലിസ് ഉദ്യോഗസ്ഥനെ അദ്ദേഹത്തെ കുറിച്ച് വിവരിച്ചിരിക്കുന്നത് ‘അഞ്ചടി, അഞ്ച് ഇഞ്ച്’ ഉയരമുളള, ചെറിയ മീശയുളള ഹിന്ദു മുഖം, മെലിഞ്ഞ ശക്തമായ ശരീരം, ചാരനിറമുളള ഷര്‍ട്ടും വെളള ട്രൗസറും ചെറിയ കറുത്ത തൊപ്പിയും ധരിച്ചയാള്‍ എന്നാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍