UPDATES

ചരിത്രത്തില്‍ ഇന്ന്

ഡിസംബര്‍- 20, 1959- കാണ്‍പൂര്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഇന്ത്യയുടെ ജാസു പട്ടേലിന്റെ ഇന്ദ്രജാല പ്രകടനം

ചരിത്രത്തില്‍ ഇന്ന്‌

1959 ഡിസംബര്‍ 20, കാണ്‍പൂരില്‍ ടെസ്ട് ക്രിക്കറ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 10-ല്‍ 9 വിക്കറ്റും വീഴ്ത്തി ഇന്ത്യയുടെ ജാസു പട്ടേല്‍ ഇന്ദ്രജാലം കാട്ടി. ആസ്‌ട്രേലിയക്കെതിരെ ഇന്ത്യ നേടിയ ആദ്യ ടെസ്ട് വിജയം ആ കളിയിലായിരുന്നു.

വമ്പന്‍മാരായ ആസ്‌ട്രേലിയയെ ഇന്ത്യ തോല്‍പ്പിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതിനു മുമ്പുള്ള 16 ടെസ്റ്റില്‍ 11 -ഉം ജയിച്ചിരുന്ന ആസ്‌ട്രേലിയ ഒരൊറ്റ കളിയും തോറ്റിരുന്നുമില്ല. ഇന്ത്യയാകട്ടെ കഴിഞ്ഞ 13 കളികളും തോറ്റിരുന്നു. അഞ്ചു കളികളുള്ള പരമ്പര അവസാനിച്ചത്, ആസ്‌ട്രേലിയ 2, ഇന്ത്യ 1, സമനില 1 എന്ന നിലയിലാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍