UPDATES

ഓഫ് ബീറ്റ്

ഇതാണ് മോദിയുടെ ലിംഗ സമത്വം: കോഹ്ലിയേയും അനുഷ്കയേയും മോദി സ്വീകരിച്ച രീതിയെ വിമര്‍ശിച്ച് എന്‍എസ് മാധവന്‍

മോദി ഇരിക്കുന്നതിന് സമാനമായ കസേരയില്‍ തൊട്ടടുത്തിരുത്തി കോഹ്ലിയുമായി സംസാരിക്കുമ്പോള്‍ അനുഷ്ക ശര്‍മക്ക് കുറച്ചപ്പുറത്തുള്ള സോഫയിലാണ് ഇരിപ്പിടം നല്‍കിയത്.

തന്നെ കാണാനെത്തിയ വിരാട് കോഹ്ലിയേയും അനുഷ്‌ക ശര്‍മയേയും സന്ദര്‍ശകമുറിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച രീതിയില്‍ ലിംഗ വിവേചനം പ്രകടമാണ് എന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. മോദി ഇരിക്കുന്നതിന് സമാനമായ കസേരയില്‍ തൊട്ടടുത്തിരുത്തി കോഹ്ലിയുമായി സംസാരിക്കുമ്പോള്‍ അനുഷ്ക ശര്‍മക്ക് കുറച്ചപ്പുറത്തുള്ള സോഫയിലാണ് ഇരിപ്പിടം നല്‍കിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് എന്‍എസ് മാധവന്‍റെ വിമര്‍ശനവും പരിഹാസവും. ഇതാണ് മോദിയുടെ സന്ദര്‍ശകമുറിയിലെ ലിംഗ സമത്വം – എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

99ല്‍ പുറത്താകാതെ എങ്ങനെ സെഞ്ചുറിയടിക്കാം? മോദിക്ക് കോഹ്ലിയുടെ ഉപദേശം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍