UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല: പുരോഗമനവാദികളും പാരമ്പര്യവാദികളും വെയ്റ്റ് ചെയ്യണമെന്ന് സിവിക് ചന്ദ്രന്റെ പാഠഭേദം

ആശിഷ് നന്ദി ചോദിച്ചത് രൂപ് കന്‍വാര്‍ ചിതയിലെരിയുന്നത് നോക്കി നിന്ന് ആവേശത്തോടെ ആര്‍പ്പ് വിളിച്ച 70,000ത്തോളം മനുഷ്യരെ നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുന്നു എന്നാണ്. 2018ല്‍ പുരോഗമനവാദികളായ മലയാളികള്‍ നേരിടുന്ന ചോദ്യവും ഇതാണ്.

ശബരിമലക്ഷേത്രത്തില്‍ പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശനത്തിന് തിടുക്കം കാണിക്കരുതെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനും മുന്‍ നക്‌സലൈറ്റുമായ സിവിക് ചന്ദ്രന്‍. പാഠഭേദം എന്ന മാഗസിനിലെ എഡിറ്റോറിയലിലാണ് സിവിക് നിലപാട് വ്യക്തമാക്കുന്നത്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയുന്ന പുരോഗമനവാദികളും കയറ്റരുതെന്ന് പറയുന്ന പാരമ്പര്യവാദികളും ക്ഷമാപൂര്‍വം സഹിഷ്ണുതയോടെ കാത്തിരിക്കണമെന്നും സിവിക് ചന്ദ്രന്‍ ആവശ്യപ്പെടുന്നു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്ന് പറയുന്ന സെക്കുലര്‍ യുക്തി ചിന്തകര്‍ മനസിലെങ്കിലും സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് പൗരത്വം നഷ്ടമാകണം എന്ന് വരെ ആഗ്രഹിക്കുന്നവര്‍ ആണെന്ന് പാഠഭേദം അഭിപ്രായപ്പെടുന്നു.

1987ല്‍ രാജസ്ഥാനില്‍ രൂപ് കന്‍വാര്‍ എന്ന സ്ത്രീ സതി അനുഷ്ഠിച്ച് ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിച്ചപ്പോള്‍ സാമൂഹ്യചിന്തകന്‍ ആശിഷ് നന്ദി ചോദിച്ചത് രൂപ് കന്‍വാര്‍ ചിതയിലെരിയുന്നത് നോക്കി നിന്ന് ആവേശത്തോടെ ആര്‍പ്പ് വിളിച്ച 70,000ത്തോളം മനുഷ്യരെ നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുന്നു എന്നാണ്. 2018ല്‍ പുരോഗമനവാദികളായ മലയാളികള്‍ നേരിടുന്ന ചോദ്യവും ഇതാണെന്ന് പാഠഭേദം എഡിറ്റോറിയല്‍ അഭിപ്രായപ്പെടുന്നു.

ലിംഗവിവേചനത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമല്ല ശബരിമല എന്ന് പുരോഗമനവാദികള്‍ മനസിലാക്കണമെന്നും കാനനദേവനായ അയ്യപ്പനെ തങ്ങളുടെ അധികാരവും മേല്‍ക്കോയ്മയും നിലനിര്‍ത്താന്‍ ഉതകുന്ന മൂര്‍ത്തീസങ്കല്‍പ്പമായി ചുരുക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പാരമ്പര്യവാദികള്‍ പിന്മാറണമെന്നും സിവിക് ആവശ്യപ്പെടുന്നു. അയ്യപ്പനെ കാണാന്‍ ആര്‍ത്തവ വിരാമത്തിന് കാത്തിരിക്കുന്ന സ്ത്രീകളെ ബഹുമാനത്തോടെ അഭിസംബോധന ചെയ്യണമെന്നും സിവിക് അഭിപ്രായപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍