UPDATES

ഓഫ് ബീറ്റ്

ക്ലോസറ്റിലിരുന്ന് ചായ കുടിക്കാം, പ്രയാഗ് കുംഭമേളയില്‍ അമേരിക്കക്കാരിയുടെ കക്കൂസ് ചായക്കട

വൃത്തിയുടെ ആവശ്യകതയെ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് അമേരിക്കക്കാരിയുടെ ലക്ഷ്യം. തുറസായ സ്ഥലത്തെ മലവിസര്‍ജ്ജനം ഒഴിവാക്കി, ടോയ്‌ലറ്റുകളില്‍ അത് നിര്‍വഹിക്കാന്‍ എല്ലാവരേയും പ്രേരിപ്പക്കുക.

ക്ലോസറ്റിന്റെ മാതൃകയിലുള്ള സീറ്റുകളാണ് പ്രയാഗ് രാജില്‍ കുംഭമേളയ നടക്കുന്ന പ്രദേശത്ത് അമേരിക്കക്കാരിയായ സാധ്വി ഭഗവതി സരസ്വതി ഒരുക്കിയിരിക്കുന്നത്. വൃത്തിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിന്‍െ ഭാഗമാണ് ഈ ഉദ്യമമെന്ന് ഇവര്‍ പറയുന്നു. പഴയ ലൗകിക ജീവിതം ഉപേക്ഷിച്ച് സന്യാസത്തിന്റെ പാതയിലെത്തിയ ഈ സ്ത്രീ പൂര്‍വാശ്രമത്തിലെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടുന്നില്ല. യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്.

വൃത്തികേടുകള്‍ക്ക് കുപ്രസിദ്ധി നേടിയ ഗംഗാതീരത്ത് വൃത്തിയുടെ ആവശ്യകതയെ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് അമേരിക്കക്കാരിയുടെ ലക്ഷ്യം. തുറസായ സ്ഥലത്തെ മലവിസര്‍ജ്ജനം ഒഴിവാക്കി, ടോയ്‌ലറ്റുകളില്‍ അത് നിര്‍വഹിക്കാന്‍ എല്ലാവരേയും പ്രേരിപ്പക്കുക. ബിരുദപഠനം പൂര്‍ത്തിയാക്കി 1996ലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഋഷികേശിലെത്തിയപ്പോള്‍ ഹിന്ദു വിശ്വാസങ്ങളും പാരമ്പര്യവും തന്നെ ഇവരെ ആകര്‍ഷിച്ചു. തുടര്‍ന്ന് സന്യാസം സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വൃത്തിയുടേയും ശുചീകരണത്തിന്റെയും കാര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിലവില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത് എന്നാണ് സാധ്വി സരസ്വതി അഭിപ്രായപ്പെടുന്നത്. എല്ലാ ദിവസവും മാലിന്യം ശേഖരിക്കാന്‍ കവറുകളുമായി പോകുന്ന തനിക്കും സഹപ്രവര്‍ത്തകര്‍ക്കും കാര്യമായി ഒന്നും കിട്ടാറില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ക്രിയാത്മകമായ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണമെന്നും സാധ്വി പറയുന്നു. ലക്ഷക്കണക്കിന് ടോയ്‌ലറ്റുകളാണ് കുംഭമേളയോട് അനുബന്ധിച്ച് സര്‍ക്കാര്‍ നിര്‍മ്മിച്ചത്. 1.22 ലക്ഷം ടോയ്‌ലറ്റുകള്‍ പ്രയാഗിലും പരിസരപ്രദേശങ്ങളിലുമായി സര്‍ക്കാര്‍ നിര്‍മ്മിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍