UPDATES

പ്രളയം 2019

ഉരുള്‍ പൊട്ടി പച്ചക്കാടിനു മുകളിലേക്ക് പതിക്കുകയായിരുന്നു; ഇല്ലാതായ വയനാട്ടിലെ പുത്തുമല – ചിത്രങ്ങളിലൂടെ

പത്തു പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി, ഏഴുപേര്‍ ഇനിയും മണ്ണിനടിയില്‍

വയനാട് പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇനിയും ഏഴുപേരെക്കുറിച്ച് വിവരമൊന്നുമില്ല. മീറ്ററുകള്‍ ആഴത്തില്‍ ചെളിയും മണ്ണും പുതഞ്ഞു കിടക്കുന്ന ഇവിടെ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമാണ്. പുത്തുമല എന്ന പ്രദേശത്തെ പ്രധാന ജനവാസകേന്ദ്രങ്ങളില്‍ ഒന്നായ പച്ചക്കാടാണ് ഈ ദുരന്തത്തിന് പ്രധാനമായും സാക്ഷിയായത്. ഉരുള്‍പൊട്ടിയത് പച്ചക്കാടിന്റെ മുകളില്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറമാണ്. അവിടെ നിന്ന് ഉരുള്‍പൊട്ടി പച്ചക്കാടിന്റെ മുകളില്‍ വന്ന് പതിച്ച് അവിടുത്തെ അമ്പതിന് മുകളില്‍ വീടുകളും പതിനെട്ടോളം ജീവനുകളും കവര്‍ന്ന് പുത്തുമലയില്‍ വീഴുകയായിരുന്നു. പച്ചക്കാടില്‍ എസ്റ്റേറ്റ് തൊഴിലാളികളായിരുന്നവര്‍ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലെത്തിയപ്പോള്‍ അവിടെ തന്നെ സ്ഥലം വാങ്ങി വീട് വച്ച് കഴിഞ്ഞവരാണ്. അവരാണ് പൊലിഞ്ഞു പോയത്; അവിടെയെത്തിയ അഴിമുഖം പ്രതിനിധി കൃഷ്ണ ഗോവിന്ദും ഫോട്ടോഗ്രാഫര്‍ ഗിരീഷ്‌ പെരുവനയും കണ്ട കാഴ്ചകള്‍.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Also Read: ‘ഓന്റെ കയ്യീന്നാണ് ഓള് ഊര്‍ന്നു പോയത്… അവിടെ ഒന്നുമില്ല, എല്ലാം പോയി…’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍