UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിയും കോണ്‍ഗ്രസും നല്‍കുന്ന ഫേസ്ബുക്ക് പരസ്യങ്ങള്‍ കൂടുതലും കാണുന്നത് പുരുഷന്മാരാണ്, എന്തുകൊണ്ട്?

മറ്റൊരു കാരണം ചില പ്രത്യേക ഫേസ്ബുക്ക് പേജുകള്‍ ലൈക്ക് ചെയ്യുന്ന ഓഡിയന്‍സിനെ ഇത് തിരഞ്ഞെടുക്കുന്നു എന്നതാണ്.

ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഫേസ്ബുക്കില്‍ നല്‍കുന്ന പരസ്യങ്ങള്‍ കൂടുതലായും കാണുന്നത് പുരുഷന്മാരാണ് എ്ന്ന് ഫേസ്ബുക്കിന്റെ ആഡ് ലൈബ്രറി നല്‍കുന്ന വിവരം. പ്രത്യേക വിഭാഗം ആളുകളെ ലക്ഷ്യം വച്ചുള്ള പരസ്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ എത്രമാത്രം പ്രതിലോമകരമാക്കുന്നുണ്ട് എന്നതിലേയ്ക്കാണ് ദ ക്വാര്‍ട്‌സ് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി സുതാര്യത ഉറപ്പുവരുത്തുന്നതിനും പരാതികള്‍ ഒഴിവാക്കുന്നതിനുമായി ഫേസ്ബുക്ക് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഫേസ്ബുക്ക് ആഡ് ലൈബ്രറി ഇക്കാര്യം പുറത്തുവിട്ടത്. ദേശീയ പ്രാധാന്യമുള്ളതും രാഷ്ട്രീയവുമായി ബന്ധപ്പെട്ടതുമായ പരസ്യങ്ങളാണ് ഇതിലുള്ളത്.

2016ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ 26 ശതമാനം മാത്രമാണ് സ്ത്രീകള്‍. പ്രധാനമായും മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വച്ചാണ് അനാലിസിസ് നടത്തിയത് – കേന്ദ്ര ഭരണകക്ഷിയായ ബിജെപി, ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്, ഡല്‍ഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി എന്നിവ.

ബിജെപി

ബിജെപിയുടെ പരസ്യങ്ങള്‍ പ്രധാനമായും ഷെയര്‍ ചെയ്യുന്നത് പാര്‍ട്ടിയുടെ ഔദ്യോഗിക പേജും നേഷന്‍ വിത്ത് നമോ എന്ന വളണ്ടിയര്‍ ഓര്‍ഗനൈസേഷന്‍ പേജും ഭാരത് കേ മന്‍കി ബാത് പേജുമാണ്. 81 ശതമാനം ബിജെപി പരസ്യങ്ങളും ഈ പേജുകളിലൂടെയാണ് വരുന്നത്. 90 ശതമാനവും ഇത് നോക്കുന്നവര്‍ പുരുഷന്മാരാണ്. പല പ്രചാരണ പരസ്യങ്ങളും സ്ത്രീകള്‍ ശ്രദ്ധിക്കുന്നതേയില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വേണ്ടി നടപ്പാക്കിയ കാര്യങ്ങള്‍ സംബന്ധിച്ചുള്ള പരസ്യങ്ങളാണ് പലതും.

കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സ്ത്രീകളെ ആകര്‍ഷിക്കാന്‍ വലിയ തോതില്‍ ശ്രമിക്കുന്നുണ്ട്. നേരത്തേതിനേക്കാള്‍ കൂടുതല്‍ ഫീമെയില്‍ ഓഡിയന്‍സിനെ ലഭിക്കുന്നുമുണ്ട്. എന്നാല്‍ ഇത്തരം പ്രചാരണ പരസ്യങ്ങളൊന്നും സ്ത്രീകളെ കൂടുതലായി ആകര്‍ഷിക്കുന്നില്ല. പ്രത്യേകിച്ച് എന്‍ എസ് യു ഐയുടേയും യൂത്ത് കോണ്‍ഗ്രസിന്റേയും പേജുകളില്‍ 92 ശതമാനവും ആണുങ്ങളാണ് ഓഡിയന്‍സ്.

ആം ആദ്മി പാര്‍ട്ടി

എഎപി ഫേസ്ബുക്ക് പേജിലെ 56 മുതല്‍ 60 വരെ ഏറ്റവും പുതിയ പരസ്യങ്ങള്‍ കാണുന്നത് പുരുഷന്മാരാണ്.

ഈ ലിംഗ അസന്തുലനത്തില്‍ തീര്‍ച്ചയായും കാരണങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതിലൊന്ന് വിവിധ പാര്‍ട്ടികളുടെ കാംപെയിന്‍ മാനേജര്‍മാര്‍ മെയില്‍ ഓഡിയന്‍സിനെ ലക്ഷ്യം വയ്ക്കാന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെടുന്നു എന്നതാണ് ഇതിലൊന്ന്. ഒരു പ്രത്യേക മേഖലയില്‍ താമസിക്കുന്നവരേയോ പ്രത്യേക പ്രായത്തിലുള്ളവരേയോ ടാര്‍ഗറ്റ് ചെയ്യുന്നത് പോലെ. ടാര്‍ഗറ്റിനെ കൂടുതല്‍ ഫലപ്രദമായി ലക്ഷ്യമിടാനായാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാം എന്നതാണ് കണക്കുകൂട്ടല്‍ എന്ന് അറ്റ്‌ലാന്റിക് കൗണ്‍സിസ് ഫോറന്‍സിക് റിസര്‍ച്ച് ലാബിലെ ബെന്‍ നിമ്മോ, ക്വാര്‍ട്‌സിനോട് പറഞ്ഞു.

സ്ത്രീകള്‍ക്ക് താല്‍പര്യമില്ലാത്തതായിരിക്കും അല്ലെങ്കില്‍ ഒരു പ്രത്യേക പ്രായത്തിന് മുകളിലുള്ളവര്‍ക്ക് താല്‍പര്യമില്ലാത്തതായിരിക്കും എന്നെല്ലാമുള്ള മുന്‍ ധാരണകളില്‍ പരസ്യങ്ങളുടെ വര്‍ഗീകരണം നടത്തുന്നു. മറ്റൊരു കാരണം ചില പ്രത്യേക ഫേസ്ബുക്ക് പേജുകള്‍ ലൈക്ക് ചെയ്യുന്ന ഓഡിയന്‍സിനെ ഇത് തിരഞ്ഞെടുക്കുന്നു എന്നതാണ്. ഇത്തരം പേജുകള്‍ ലൈക്ക് ചെയ്യുന്നതില്‍ ഭൂരിഭാഗം പേരും പുരുഷന്മാരാണ്. ഉദാഹരണത്തിന് ഇന്ത്യന്‍ ആര്‍മി ഫാന്‍സ് പേജില്‍ ലൈക്ക് ചെയ്യുന്നവര്‍ 95 ശതമാനവും പുഷന്മാരാണ് എന്ന് കരുതുക. ഇത്തരം പരസ്യങ്ങള്‍ 95 ശതമാനം പുരുഷ ഓഡിയന്‍സിലേക്കാണ് എത്തുക. മറ്റൊരു ഘടകം ഓരോ മേഖലകളിലേയും ഫേസ്ബുക്ക് ആക്ടിവിറ്റികളിലെ വ്യത്യാസമാണ്. മറ്റൊന്ന് സ്ത്രീകള്‍ ഫേസ്ബുക്കിനേക്കാള്‍ കൂടുതലായി വാട്‌സ് ആപ്പ് അടക്കമുള്ളവ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നു എന്ന വിലയിരുത്തലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍