UPDATES

ഓഫ് ബീറ്റ്

വനിത അവതാരകര്‍ കൈ ഇല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കരുതെന്നു കാനഡയുടെ ആദ്യ വനിത പ്രധാനമന്ത്രി

കിം കാംപലിനെതിരേ വിമര്‍ശനങ്ങളുമായി സത്രീകള്‍ രംഗത്തെത്തി

ടെലിവിഷന്‍ അവതാരകരായ സ്ത്രീകള്‍ കൈയ്യില്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിനെതിരേ കനേഡിയന്‍ മുന്‍ പ്രധാനമന്ത്രി. രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന കിം കാംപലിന്റെ പരാമര്‍ശം വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴി തെളിച്ചിരിക്കുന്നത്.

1993 ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്നത്. സ്ത്രീകള്‍ കൈയില്ലാത്ത വസ്ത്രം ധരിക്കുന്നത് അവരുടെ വിശ്വാസ്യതയേയും കാര്യഗൗരവത്തെയും നശിപ്പിക്കുമെന്നും കിം പറഞ്ഞു.

സ്യൂട്ട് ധരിച്ച ആണുങ്ങള്‍ക്കൊപ്പം ഇരിക്കുമ്പോഴും സ്ത്രീകള്‍ കൈയ്യില്ലാത്ത ഉടുപ്പുകളാണ് ധരിക്കുന്നതെന്നും ഇത് അവരുടെ അന്തസ് കുറയ്ക്കുന്നതായാണ് തനിക്ക് തോന്നുന്നതെന്നും കിം ട്വിറ്ററില്‍ എഴുതി.

ഇതിനോട് പല പ്രമുഖ സ്ത്രീകളും കടുത്ത വിയോജിപ്പോടെയാണ് പ്രതികരിച്ചത്. കാനഡക്കാര്‍ക്ക് കൈകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവകാശത്തില്‍ വിശ്വസിക്കുന്നു എന്നാണ് കണ്‍സര്‍വേറ്റീവ് എം.പി. മിഷേല്‍ റെംപല്‍ ട്വിറ്റര്‍ ചെയ്തത്.

മിഷേല്‍ ഒബാമ സ്ഥിരമായി കൈയ്യില്ലാത്ത വസ്ത്രം ധരിക്കുന്ന ആളാണ്. എന്നിട്ടും അവരെ ആളുകള്‍ ഗൗരവപരമായി സ്വീകരിക്കുന്നില്ലേ എന്ന് പലരും ചൂണ്ടിക്കാട്ടി.

‘കൈകള്‍ കാണിക്കുന്നത് വിശ്വാസ്യതയെ നശിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും, പ്രേക്ഷകര്‍ തങ്ങളുടെ ഉടുപ്പിലേക്കല്ല പറയുന്ന കാര്യങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ടെലവിഷന്‍ അവതാരിക നതാഷ പേസ് പ്രതികരിച്ചു.

വിശ്വാസ്യതയെ പറ്റി പറയുന്നത് ലിംഗവിവേചനപരമല്ലെന്നും തനിക്ക് അങ്ങനെ ഒരു ഉദ്ദേശമില്ലായിരുന്നെന്നുമാണ് കിം കാംപലിന്റെ മറുപടി. തന്നോട് വിയോജിക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നും കിം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍