UPDATES

ട്രെന്‍ഡിങ്ങ്

ലൈംഗിക പീഡനത്തെ അതിജീവിക്കുന്ന അംഗപരിമിതരായ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നീതി ലഭിക്കല്‍ കൂടുതല്‍ ദുഷ്കരമെന്ന് പഠനം

2012-ലെ കൂട്ട ബാലാത്സംഗ സംഭവത്തിന് ശേഷം ഇന്ത്യ പല പരിഷ്കരണങ്ങളും വരുത്തി, പക്ഷേ നടത്തിപ്പ് ഇപ്പൊഴും പിഴവുകള്‍ നിറഞ്ഞതാണ് എന്നു ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് പറയുന്നു.

ലൈംഗിക പീഡനത്തെ അതിജീവിക്കുന്ന അംഗപരിമിതിയുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നീതി ലഭിക്കുന്നതില്‍ കൂടുതല്‍ പ്രതിബന്ധങ്ങള്‍ നേരിടുന്നു എന്നു ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. Invisible Victims of Sexual Violence: Access to Justice for Women and Girls with Disabilities in India എന്ന് പേരിട്ട റിപ്പോര്‍ട്ടില്‍ 2012-ലെ ഡല്‍ഹി കൂട്ട ബലാത്സംഗത്തിനു ശേഷം ഇന്ത്യ കാര്യമായ രീതിയില്‍ നിയമ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു എന്ന് പറയുന്നുണ്ട്. ലൈംഗിക അതിക്രമങ്ങളുടെ സംഭവങ്ങളില്‍ വേഗത്തിലുള്ള വിചാരണയും കര്‍ശനമായ ശിക്ഷയും അതുറപ്പാക്കുന്നു. എന്നാല്‍ നടത്തിപ്പില്‍ ഇപ്പൊഴും അപാകതകളുണ്ട്- പ്രത്യേകിച്ചും അംഗപരിമിതിയുള്ള സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കാര്യത്തില്‍.

“2013-നു ശേഷം, ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തില്‍ ഇന്ത്യ സുപ്രധാനമായ നിയമപരിഷ്കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ അംഗപരിമിതിയുള്ള സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ ഇപ്പൊഴും തുല്യനീതി നിഷേധിക്കപ്പെടുന്നു,” അംഗപരിമിതിയുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, റിപ്പോര്‍ട്ട് എഴുതിയവരില്‍ ഒരാളുമായ നിധി ഗോയല്‍ പറഞ്ഞതായി സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എട്ട് സംസ്ഥാനങ്ങളില്‍- ഛത്തീസ്ഗഡ്, ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍- 17 ബലാത്സംഗം, കൂട്ട ബലാത്സംഗം സംഭവങ്ങളില്‍ HRW നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് റിപ്പോര്‍ട് തയ്യാറാക്കിയത്.

പലതരത്തിലുള്ള ശാരീരികവും ബൌദ്ധികവും മാനസികവുമായ അംഗ പരിമിതികളുള്ള എട്ട് പെണ്‍കുട്ടികളുടെയും ഒമ്പത് സ്ത്രീകളുടെയും കേസുകള്‍ ഇതിലുണ്ടായിരുന്നു.

ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവര്‍, അവരുടെ കുടുംബാംഗങ്ങള്‍, അഭിഭാഷകര്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, പ്രത്യേകതരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്നവര്‍ എന്നിങ്ങനെയുള്ള 111 പേരുമായി സംസാരിച്ചു. നീതിന്യായ പ്രക്രിയയില്‍ അത്തരത്തിലുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വളരെയേറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരുന്നു എന്നവര്‍ കണ്ടെത്തി. അതിക്രമത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെടുന്നത് തൊട്ട് വൈദ്യസഹായം ലഭിക്കുന്നതും പരാതികള്‍ അന്വേഷിക്കപ്പെടുന്നു എന്നും അവ കോടതിയില്‍ എത്തുന്നു എന്നും ഉറപ്പുവരുത്തുന്നതും അടക്കം ഇതില്‍പ്പെടും.

നിയമ പരിഷ്കരണങ്ങള്‍ ഉണ്ടായെങ്കിലും, ബലാത്സംഗത്തിനും മറ്റ് ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരയാകുന്ന സ്ത്രീകള്‍ക്ക് ഇപ്പൊഴും പോലീസ് സ്റ്റേഷനിലും ആശുപത്രികളിലും അപമാനം നേരിടേണ്ടി വരുന്നുണ്ട്. അവരുടെ പരാതികള്‍ രേഖപ്പെടുത്താന്‍ പോലീസ് തയ്യാറാകാതിരിക്കുക, ഡോക്ടര്‍മാര്‍ ഇപ്പൊഴും ‘രണ്ടുവിരല്‍ പരിശോധന’ നടത്തുക തുടങ്ങിയ പല പ്രശ്നങ്ങളും അവര്‍ക്ക് നേരിടേണ്ടി വരുന്നു. അംഗപരിമിതിയുള്ള സ്ത്രീകള്‍ക്കാണെകില്‍ ഈ വെല്ലുവിളികള്‍ ഇരട്ടിയായാണ് അനുഭവപ്പെടുക.സഹായത്തിനായി ആവശ്യപ്പെടാനും പലപ്പോഴും തങ്ങള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമം റിപ്പോര്‍ട്ട് ചെയ്യണോ എന്ന് പോലും അവര്‍ക്കറിയില്ല.

വളരെ കുറച്ചു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഇത്തരം സംഭവങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പരിശീലനം ലഭിച്ചിട്ടുള്ളൂ എന്ന് പഠനം പറയുന്നു. അംഗപരിമിതികളുള്ള ഇരകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അന്തരീക്ഷം ലഭ്യമാക്കാന്‍ നിര്‍ദ്ദേശിക്കുന്ന 2013-ലെ നീതിന്യായ, പൊലീസ് പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ ക്രിമിനല്‍ നീതിന്യായ സംവിധാനം പരാജയപ്പെട്ടിരിക്കുന്നു. ചില സംസ്ഥാനങ്ങള്‍ മികച്ച രീതികള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും ‘അവ വിരളമാണ്, പൊതുരീതിയല്ല, എന്നും റിപ്പോര്‍ട് ചൂണ്ടിക്കാട്ടുന്നു.

അക്രമത്തെ അതിജീവിച്ചവര്‍ക്കുള്ള ധനസഹായത്തെക്കുറിച്ച് റിപ്പോര്‍ട് പറയുന്നത്, കടുത്ത അക്രമങ്ങള്‍ നേരിടേണ്ടിവരികയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയിലും അംഗപരിമിതിയുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ് എന്നാണ്.

ഇന്ത്യ “ക്രിമിനല്‍ നീതിന്യായ സംവിധാനം അംഗപരിമിതിയുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ പരിഷ്കരിക്കുന്നതിന് സുപ്രധാന നടപടികള്‍ എടുത്തെങ്കിലും” ഇനിയും “പ്രവര്‍ത്തനവും അത് നടപ്പാക്കലും ആവശ്യമുണ്ടെന്ന്” റിപ്പോര്‍ട്ട് പറയുന്നു. “അംഗപരിമിതിയുള്ള ഇന്ത്യന്‍ സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗിക അതിക്രമങ്ങളുടെ അദൃശ്യരായ ഇരകളായി ഇനിയും തുടര്‍ന്നുകൂടാ,” ഗോയല്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍