UPDATES

വായന/സംസ്കാരം

ആ വരാന്തയില്‍ കാക്കനാടനും വിജയനും വികെഎനും നാണപ്പനും ഒക്കെയുണ്ടാകും, കുഞ്ഞിക്ക അവിടെയും ഉല്‍സവമാക്കും

ദക്ഷിണേന്ത്യന്‍ സിനിമയുടെ ഭാഗമായതില്‍ താന്‍ അഭിമാനിക്കുകയാണെന്നു ഹന്‍സിക

സി. അനൂപ്‌

സി. അനൂപ്‌

താനെന്ന ഭാവം വേണ്ടുവോളം കാണിക്കാന്‍ വേണ്ട എല്ലാ വകയും കുഞ്ഞിക്കയ്ക്കുണ്ടായിരുന്നു. നമ്മുടെ ഭാഷയിലെ പേരുകേട്ട എഴുത്തുകാരന്‍, രോഗികള്‍ക്ക് പ്രിയപ്പെട്ട ഡോക്ടര്‍, പ്രഭാഷകന്‍ ഇതൊക്കെ ആയിരിക്കുമ്പോഴും ഏറ്റവും ലാളിത്യവും നിഷ്‌കളങ്കതയും നിറഞ്ഞ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ പുനത്തില്‍ കുഞ്ഞബ്ദുളളക്ക് സാധിച്ചു.

ഇത് അധികമാര്‍ക്കും കഴിയുന്നതല്ല. തൊണ്ണൂറുകളുടെ രണ്ടാംപകുതിയിലാണെന്നു തോന്നുന്നു കുഞ്ഞിക്കയെ ആദ്യമായി കാണുന്നത്. നേരത്തെ തന്നെ ഫോണില്‍ തീയതിയും സമയവും പറഞ്ഞു ഉറപ്പിച്ചിരുന്നു. എനിക്കൊപ്പം അന്ന് കലാകൗമുദി ലേഖകനായിരുന്ന പ്രകാശുമുണ്ട്.

ഞങ്ങള്‍ തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം കുഞ്ഞിപ്പളളിയില്‍ ഉണ്ടാകുമോയെന്ന് ഉറപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വടകരക്ക് വണ്ടികയറി ബസിനു ടിക്കറ്റ് എടുക്കുമ്പോഴും മലമുകളിലെ കുഞ്ഞബ്ദുളള മലകയറി പോയിട്ടുണ്ടാകുമോ താഴ്‌വര താണ്ടിയിട്ടുണ്ടാകുമോ എന്നൊക്കെയുളള സംശയുമുണ്ടായിരുന്നു.

വടകരയില്‍ നിന്നും 12 കിലോമീറ്റര്‍ സഞ്ചരിച്ച് കുഞ്ഞിപ്പളളിയിലെ നഴ്‌സിങ് ഹോമിലെത്തിയപ്പോള്‍ കുഞ്ഞിക്ക പ്രത്യക്ഷനായി. കോളിങ് ബെലിന്റെ ശബ്ദം കേട്ട് ഒരു സുന്ദരിയായ നഴസ് വന്ന് വാതില്‍ തുറക്കുമെന്നായിരുന്നു പ്രതീക്ഷ! നീ എന്ന മുഖവുരയോടെയാണ് കുഞ്ഞിക്ക സംസാരിച്ച് തുടങ്ങിയത്. സറ്റെതസ് സ്‌കോപ്പ് ഇടക്കിടെ സ്വന്തം നെഞ്ചില്‍ വെച്ചുകൊണ്ട് സംസാരിച്ചു തുടങ്ങിയ കുഞ്ഞിക്ക ഒറ്റക്കാഴ്ചയില്‍ തന്നെ എന്നെ ആരാധകനാക്കി മാറ്റി. പിന്നെ എത്രയെത്ര കണ്ടുമുട്ടലുകള്‍, ഫലിതം പൊട്ടിക്കലുകള്‍, ഓര്‍മകള്‍ വല്ലാതെ വേദനിപ്പിക്കുന്നതാണ്. പ്രിയപ്പെട്ടവരുടെ വിയോഗങ്ങളില്‍ പ്രത്യേകിച്ച്. കുഞ്ഞിക്കയുടെ പുസ്തകങ്ങളെ കുറിച്ച് വായനക്കാര്‍ക്ക് എന്നേക്കാള്‍ നന്നായിട്ടറിയാം. ഇത്രമാത്രം തന്നിലെ എഴുത്തുകാരനോട് ആത്മമാര്‍ത്ഥത പുലര്‍ത്താന്‍ കഴിഞ്ഞത് കുഞ്ഞിക്കയില്‍ നിറഞ്ഞനിന്ന ആത്മാര്‍ത്ഥത കൊണ്ടാണ്. ഒരുപക്ഷെ, കുഞ്ഞിക്കയെ കാത്ത് ആ വരാന്തയില്‍ കാക്കനാടനും വിജയനും വികെഎനും, നാണപ്പനും ഒക്കെയുണ്ടാകും. കുഞ്ഞിക്ക അവിടെയും ഉല്‍സവമാക്കും.

സി. അനൂപ്‌

സി. അനൂപ്‌

മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍