UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മനുഷ്യശരീരത്തില്‍ അവയവങ്ങള്‍ 78 അല്ല, ഇനി 79

ശരീരത്തിലെ ദഹനവ്യവസ്ഥയുടെ ഭാഗമായ മെസന്റെറി ഒരു അവയവം തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഗവേഷകര്‍

നമ്മള്‍ പഠിച്ചത് മനുഷ്യശരീരത്തില്‍ 78 അവയവങ്ങളാണുള്ളതെന്നല്ലെ. എന്നാല്‍ ശരിക്കും 79 അവയവങ്ങളാണ് നമുക്കുള്ളതെന്നാണ് പുതിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. അയര്‍ലന്‍ഡിലെ ലിമറിക് യൂണിവേഴ്‌സിറ്റിയിലെ സര്‍ജറി പ്രഫസര്‍ ജെ കാല്‍വിന്‍ കൊഫീയുടെ നേതൃത്വത്തിലുള്ള സംഘമാണു ശരീരഘടനാ ശാസ്ത്രത്തിലെ ഈ പ്രധാന കണ്ടുപിടിത്തം നടത്തിയത്. ഹൃദയം, മസ്തിഷ്‌കം, ശ്വാസകോശം എന്നിവ പോലെ പ്രധാനപ്പെട്ടതായ ഒരു അവയവമാണ് പുതിയതായി കണ്ടെത്തിയ നമ്മുടെ ശരീരത്തിലെ മെസന്റെറി എന്ന ഭാഗം. മെസന്റെറി ഇന്നേവരെ ഒരു അവയവമായി പരിഗണിക്കപ്പെട്ടിരുന്നില്ലായിരുന്നു.

ശരീരത്തിലെ ദഹനവ്യവസ്ഥയുടെ ഭാഗമായ മെസന്റെറി ഒരു അവയവം തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഗവേഷകര്‍. മെസന്റെറിയുടെ കൃത്യമായ പ്രവര്‍ത്തനമെന്താണെന്നാണുന്നുള്ളത് മുഴുവന്‍ മനസ്സിലാക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. പല പാളികളായി വേര്‍തിരിഞ്ഞുകിടക്കുന്നതുപോലെ തോന്നിപ്പിച്ച മെസന്റെറി മറ്റേതൊരു അവയവം പോലെയും ഏകീകൃത ഘടനയുള്ളതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

മെസന്റെറി സംബന്ധിച്ചു കൂടുതല്‍ പഠനം നടത്തുന്നതോടെ രോഗനിര്‍ണയത്തില്‍ കൂടുതല്‍ ഗുണകരമാവും. ചികിത്സയിലെ സങ്കീര്‍ണതകള്‍ കുറയ്ക്കാനും ചിലപ്പോള്‍ ശസ്ത്രക്രിയകളുടെ ആവശ്യമില്ലാതാക്കാനും കഴിഞ്ഞേക്കും. ഗവേഷണ വിവരങ്ങള്‍ ‘ദ് ലാന്‍സെറ്റ് ഗ്യാസ്‌ട്രോളജി ആന്‍ഡ് ഹെപ്‌തോളജി’ പുറത്തുവിട്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌- https://goo.gl/qiyuWa

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍