UPDATES

എഡിറ്റര്‍

ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിഞ്ഞത് 40 വര്‍ഷം!

Avatar

കെട്ടിച്ചമച്ച കുറ്റം എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഹ്യോയിലെ കുയാഹോഗ കൗണ്ടി കോടതി ഒരു കേസ് തള്ളി. എന്നാല്‍ ഇത്തരമൊരു അനുമാനത്തിലേക്ക് കോടതിക്ക് എത്താന്‍ വേണ്ടി വന്നത് 40 വര്‍ഷം! 

1975 മേയ് 19 ന് ഹാരി ഫ്രാങ്ക്‌സ് എന്ന വ്യവസായിയെ കൊന്നകേസില്‍ മൂന്നുപ്രതികളെ കുറ്റക്കാരെന്നു കണ്ട് പൊലീസ് കോടതയില്‍ എത്തിക്കുന്നു. റിക്കി ജാക്‌സണ്‍, വില്ലി ബ്രിഡ്ജ്മാന്‍, സഹോദരന്‍ റോണി ബ്രിഡ്ജ്മാന്‍ എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷവിധിക്കുകയും ചെയ്തു. മൂന്നു പേര്‍ക്കും കോടതി മരണശിക്ഷയാണ് ആദ്യം വിധിച്ചിരുന്നത്.
മൂവര്‍ക്കും എതിരെ പ്രധാന ദൃക്‌സാക്ഷിയായിരുന്ന 13 കാരന്‍, തന്നെകൊണ്ട് ക്ലീവ്‌ലാന്‍ഡ് പൊലീസ് ഭീഷണിപ്പെടുത്തി സാക്ഷി പറയിപ്പിക്കുകയായിരുന്നുവെന്ന് കഴിഞ്ഞവര്‍ഷം ഏറ്റുപറച്ചില്‍ നടത്തിയിരുന്നു. ഇവരില്‍ റോണി ബ്രിഡ്ജ്മാന്‍ 2003 ല്‍ ജയില്‍ മോചിതനായിരുന്നു. റിക്കി ജാക്‌സന്റെയും വില്ലി ബ്രിഡ്ജ്മാന്റെയും പേരിലുള്ള കുറ്റങ്ങളെല്ലാം തളളിക്കളയണമെന്നാവിശ്യപ്പെട്ട കഴിഞ്ഞ വ്യാഴാഴ്ച്ച പ്രോസിക്യൂട്ടര്‍ കോടതയില്‍ അപേക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 40 വര്‍ഷത്തോളം നീണ്ട ജയില്‍ജീവിതത്തിന് വിരാമമിട്ടുകൊണ്ട് ജാക്‌സണും വില്ലിയും പുറംലോകത്തേക്ക് ഇറങ്ങിയത്.” മനുഷ്യജീവിതം ചെറിയ വിജയങ്ങള്‍കൊണ്ട് നിറഞ്ഞതാണ്, എന്നാല്‍ ഇത് വലിയൊരു വിജയമാണ്.- ഇരുവരെയും മോചിപ്പിച്ചുകൊണ്ട് ജഡ്ജി പറഞ്ഞു. വിശദമായി വായിക്കൂ.

http://www.theguardian.com/us-news/2014/nov/21/ohio-man-free-wrongful-imprisonment

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍