UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം; ഓല വിവാദ പരസ്യം പിന്‍വലിച്ചു

അഴിമുഖം പ്രതിനിധി

ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഓലയുടെ പുതിയ പരസ്യം സോഷ്യല്‍ മീഡിയയിലെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. ഈ ആഴ്ചയാദ്യമാണ് പരസ്യം പുറത്തിറങ്ങിയത്.

കാമുകിയുമൊത്ത് പുറത്തു പോകുന്നത് ചെലവേറിയതാണ് എന്ന് പറയുന്ന പരസ്യത്തില്‍ ഓലയിലെ യാത്ര ചെലവ് കുറവാണെന്നും പറഞ്ഞു വയ്ക്കുന്നു. കാമുകിയുമൊത്ത് ഒരു ചന്തയിലൂടെ നടക്കുന്ന യുവാവിനെയാണ് വീഡിയോ ദൃശ്യത്തില്‍ കാണിക്കുന്നത്. കാമുകി സാധനങ്ങള്‍ വാങ്ങി കൂട്ടുന്നു. കാമുകന്‍ വിഷമത്തോടെ പണം നല്‍കുന്നു. കാമുകിയുമൊത്ത് നടക്കുമ്പോള്‍ കിലോമീറ്ററിന് 525 രൂപയും ഓല മൈക്രോയിലാണെങ്കില്‍ കിലോമീറ്ററിന് ആറ് രൂപയും ചെലവ് വരുന്നുവെന്ന് യുവാവ് പറയുന്നു.

എന്നാല്‍ ട്വിറ്റാറ്റികള്‍ ഈ പരസ്യം സ്ത്രീയെ അപമാനിക്കുന്ന വിധമുള്ളതാണെന്ന് ആരോപിച്ച് രംഗത്തെത്തി. ഇതേതുടര്‍ന്നാണ് ഓല ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നിന്നും പരസ്യം പിന്‍വലിച്ചത്. എങ്കിലും പരസ്യം മറ്റ് യൂട്യൂബ് ചാനലുകളില്‍ ലഭ്യമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍