UPDATES

മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് 11 മരണം

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്രയിലെ താനെയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റതായും നാലുപേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇന്ന് പുലര്‍ച്ചെയാണ് താനെ നുപാഡയിലെ ബി കാബിന്‍ കോളനിയിലുള്ള ശ്രീകൃഷ്ണ നിവാസ് എന്ന കെട്ടിടം തകര്‍ന്നു വീണത്. കാലപ്പഴക്കമാണ് ദുരന്തത്തിന്റെ കാരണം. തകര്‍ന്നുവീണ കെട്ടടത്തിന് അമ്പതുവര്‍ഷത്തെ പഴക്കമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. താമസക്കാരോട് ഇവിടെ നിന്ന് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് കൊടുത്തിരുന്നതായും പറയുന്നു. എന്നാല്‍ എല്ലാവരും ഈ അറിയിപ്പ് അനുസരിക്കാന്‍ തയ്യാറായില്ലെന്നും ദുരന്തഭീഷണി അവഗണിച്ച് താമസിച്ചവരാണ് ഇപ്പോള്‍ അപകടത്തിന് ഇരകളായതെന്നും അധികൃതര്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച്ചയാണ് താനെയില്‍ തന്നെ കല്യാണിനടുത്തുള്ള താക്കുര്‍ളിയില്‍ മറ്റൊരു മൂന്നുനില കെട്ടിടം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചത്. ഇതില്‍ ഒറു മലയാളിയും ഉള്‍പ്പെട്ടിരുന്നു. ഈ കെട്ടിടവും കാലപ്പഴക്കം കൊണ്ടാണ് തകര്‍ന്നുവീണത്. മുംബൈയില്‍ ഇത്തരത്തില്‍ അപകടാവസ്ഥയിലുള്ള നിരവധി കെട്ടിടങ്ങളില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍