UPDATES

വൈറല്‍

നോട്ട് നിരോധനത്തില്‍ കരയുന്നത് ആരാണ് ?

ഗുര്‍ഗൗണിലെ ബാങ്കിനു മുമ്പിലെ ക്യൂവില്‍ സ്ഥാനം നഷ്ടപ്പെട്ട ഒരു വൃദ്ധന്‍ പൊട്ടിക്കരയുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഫോട്ടോ ജേണലിസ്റ്റ് പ്രവീണ്‍ കുമാറാണ് ചിത്രമെടുത്തത്.

നോട്ട് നിരോധനം ഏറ്റവുമധികം ദുരിതത്തിലാക്കിയിരിക്കുന്നത് രാജ്യത്തെ സാധാരണ ജനങ്ങളെയാണ്. അവര്‍ക്കാണ് ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മറ്റും മുമ്പില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരുന്നത്. പലര്‍ക്കും ജോലിസമയം ബാങ്കുകളില്‍ നഷ്ടമാകുന്നു. നിത്യച്ചിലവുകള്‍ക്ക് പണം ഉപയോഗിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണിവര്‍ക്ക്.

സാധാരണക്കാരുടെ ഇത്തരം ബുദ്ധിമുട്ടുകള്‍ പ്രതിഫലിക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. ഗുര്‍ഗൗണിലെ ബാങ്കിനു മുമ്പിലെ ക്യൂവില്‍ സ്ഥാനം നഷ്ടപ്പെട്ട ഒരു വൃദ്ധന്‍ പൊട്ടിക്കരയുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഫോട്ടോ ജേണലിസ്റ്റ് പ്രവീണ്‍ കുമാറാണ് ചിത്രമെടുത്തത്.

നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്തെ സമ്പന്നരാണ് കരയുകയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. എന്നാല്‍ അവരല്ല, പട്ടിണിപ്പാവങ്ങളാണ് കരയുന്നത് എന്നും ഇതിന് തെളിവാണ് ഇതെന്നും പറഞ്ഞാണ് സോഷ്യല്‍ മീഡിയ ഈ ചിത്രം ഷെയര്‍ ചെയ്യുന്നത്.

‘നീണ്ട ക്യൂവില്‍ സ്ഥാനം നഷ്ടപ്പെട്ട വൃദ്ധന്‍ കരയുന്നു. സമ്പന്നര്‍ മാത്രമാണ് കരയുകയെന്നാണ് അവര്‍ പറഞ്ഞത്.’ അനുപമ താപ ട്വിറ്ററില്‍ പറയുന്നു.

‘ലജ്ജകൊണ്ട് തലകുനിക്കാനുള്ള മറ്റൊരു കാരണം! പ്രായമായവരോട് രാജ്യം ചെയ്തത് ഇതാണ്? ലജ്ജാകരം’ എന്ന്് മറ്റൊരു കമന്റ്.

‘ഈ പ്രായത്തില്‍ ആര്‍ക്കും ഈ ഗതി വരരുത്. അദ്ദേഹം കരയുന്നത് സ്വന്തം പണത്തിനുവേണ്ടിയാണ്.’ – മറ്റൊരാള്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍