UPDATES

‘നിങ്ങളുടെ ഒരുദിവസത്തെ റേഷന്‍ അരി എത്തിച്ചു തരുവാന്‍ വിനയപൂര്‍വ്വം അപേക്ഷിച്ചുകൊള്ളുന്നു’: സ്വാതന്ത്ര്യത്തിനുമുമ്പുള്ള കല്യാണക്കുറി വൈറലാകുന്നു

അഴിമുഖം പ്രതിനിധി

സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാവുന്ന ഒരു പോസ്റ്റ് സ്വാതന്ത്യത്തിനുമുമ്പുള്ള ഒരു കല്യാണക്കുറിയാണ്. 18-04-1946 ലെ കൊയിലാണ്ടിയിലെ പെരുവട്ടൂരിലെ ഒരു കല്യാണത്തിന്റെ ക്ഷണപത്രമാണ് വൈറലായിരിക്കുന്നത്. ആളുകളെ കല്യാണത്തിന് ക്ഷണിക്കുന്നതിനൊടൊപ്പം ഒരുദിവസത്തെ റേഷന്‍ അരി കൂടി കൊണ്ടു വരണമെന്നാണ് ക്ഷണപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

കാലം സ്വാതന്ത്യത്തിനുമുമ്പാണ് എന്നോര്‍ക്കണം. ആ കാലഘട്ടത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ദാരിദ്രത്തിലായിരുന്നു. അരിയും മറ്റും അന്നന്നത്തേക്ക് മാത്രമായി റേഷന്‍ കൊടുക്കുന്ന പതിവായിരുന്നു അന്ന്. അതിനാല്‍ കല്യാണം പോലുള്ള പരിപാടികള്‍ക്ക് സദ്യ ഒരുക്കണമെങ്കില്‍ ഇതുപ്പോലെ പരിപാടിയില്‍ പങ്കുകൊള്ളുവാന്‍ വരുന്നവര്‍ റേഷന്‍ അരി കൊണ്ടുപോരും. കരിഞ്ചന്തയും പൂഴ്ത്തിവയ്പുമുള്ള ആ കാലത്ത് റേഷനല്ലാതെ അരി മേടിക്കുകയെന്നത് ഇന്ന് സ്വര്‍ണം മേടിക്കുന്നതിനേക്കാള്‍ ചിലവാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍