UPDATES

ടൈറ്റാനിക്കിനും മുമ്പേ കടലില്‍: ലോകത്തെ ഏറ്റവും പ്രായമുള്ള തിമിംഗലം ചത്തു

ജെ 2 എന്നും ഗ്രാന്നി എന്നും അറിയപ്പെടുന്ന തിമിംഗലത്തിന് 105 വയസാണ് കണക്കാക്കുന്നത്.

ടൈറ്റാനിക്കിന്‌റെ സമുദ്ര സഞ്ചാരം തുടങ്ങുന്നതിന് മുമ്പ് ജനിച്ച ലോകത്തെ ഏറ്റവും പ്രായമുള്ള തിമിംഗലം ചത്തു. ജെ 2 എന്നും ഗ്രാന്നി എന്നും അറിയപ്പെടുന്ന തിമിംഗലത്തിന് 105 വയസാണ് കണക്കാക്കുന്നത്. ഏറെ കാലമായി ഇതിനെ കാണാനില്ലായിരുന്നു. വാഷിംഗ്ടണിലെ സെന്റര്‍ ഫോര്‍ വേല്‍ റിസര്‍ച്ചിലെ കെന്‍ ബാല്‍കോംബ് ആണ് ഗ്രാന്നിയെ ഒക്ടോബറില്‍ അവസാനമായി കണ്ടത് – ഹാരോ കടലിടുക്കില്‍ വച്ച്. രണ്ടാഴ്ച മുമ്പ് ഇതേ വര്‍ഗത്തില്‍ പെട്ട് ജെ 34 എന്ന തിമിംഗലത്തെ ചത്ത നിലയില്‍ കണ്ടെത്തിയരുന്നു കപ്പല്‍ തട്ടിയാണ് തിമിംഗലം ചത്തതെന്നാണ് കരുതുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍