UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അജിത് അപേക്ഷ നല്‍കിയത് 2015-ല്‍, ജോലി ലഭിച്ചത് അഞ്ജു ചുമതലയേറ്റശേഷം

അഴിമുഖം പ്രതിനിധി

ഒളിമ്പ്യന്‍ അഞ്ജു ബി ജോര്‍ജ്ജിന്റെ സഹോദരന്‍ അജിത് മാര്‍ക്കോസ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ജോലി ലഭിക്കാന്‍ കായിക വകുപ്പിന് അപേക്ഷ നല്‍കിയത് കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്താണെന്ന വിവരം പുറത്തുവന്നു. പത്മിനി തോമസ് പ്രസിഡന്റായിരുന്നപ്പോഴോണ് അപേക്ഷ നല്‍കിയത്. എന്നാല്‍ നിയമനം ലഭിക്കുന്നത് അഞ്ജു പ്രസിഡന്റായശേഷം പ്രത്യേക പരിഗണന നല്‍കിയാണ്. നിര്‍ദ്ദിഷ്ട യോഗ്യത ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് പ്രത്യേക പരിഗണന നല്‍കിയത്.

അഞ്ജുവിന്റെ സഹോദരന്‍ അജിത്ത് മര്‍ക്കോസിനെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അസിസ്റ്റന്റ് സെക്രട്ടറി (ടെക്‌നിക്കല്‍) ആയി നിയമിച്ചത് യോഗ്യത സംബന്ധിച്ച എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടാണെന്ന കാര്യം പുറത്തുവന്നിരുന്നു. യോഗ്യത സംബന്ധിച്ച രേഖയില്‍ പറയുന്നത്, കായിക വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദം, പരീശീലന രംഗത്ത് എന്‍ ഐ എസ് ഡിപ്ലോമ, രാജ്യാന്തര പരിശീലന പരിചയം എന്നിവയൊക്കെയാണ് അസിസ്റ്റന്റ് സെക്രട്ടറി തസ്തികയ്ക്ക് ആവശ്യമായി നിശ്ചയിച്ചിരുന്ന യോഗ്യതകള്‍. എന്നാല്‍ വെറും എംസിഎ ബിരുദം മാത്രമുള്ള അജിത്തിനെ 80,000 രൂപ മാസശമ്പളത്തിലാണ് നിയമിച്ചത്. 2016 മാര്‍ച്ച് നാലിനാണ് അജിത്തിന്റെ നിയമനം. അതായത് കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അതേദിവസം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍