UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൗദിക്കു പിന്നാലെ ഒമാനും; വിദേശ നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ചിവിടുന്നു

അഴിമുഖം പ്രതിനിധി

സൗദി അറേബ്യയ്ക്ക് പിന്നാലെ ഒമാനിലും തൊഴില്‍ പ്രതിസന്ധി. സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദേശി നഴ്‌സുമാരെ പിരിച്ചുവിടാന്‍ ഒമാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. നൂറിലേറെ മലയാളി നഴ്‌സുമാരും ഇതില്‍പ്പെടും.

സലാല, ഇബ്ര, റുസ്താഖ്, ഖൗല, നിസ്വ തുടങ്ങിയ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. വരുംദിവസങ്ങളായി കൂടുതല്‍ നഴ്‌സുമാര്‍ക്ക് നോട്ടീസ് നല്‍കുമെന്നാണ് സൂചന. 15 മുതല്‍ 25 വര്‍ഷം വരെ തൊഴില്‍പരിചയമുള്ള നഴ്‌സുമാരെയാണ് ഇപ്പോള്‍ പിരിച്ചുവിടുന്നത്.

മൂന്നുമാസത്തെ സാവകാശം നോട്ടീസില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഉടന്‍തന്നെ ജോലിയവസാനിപ്പിച്ച് മടങ്ങാനാണ് ഒമാനിലെ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജോലിനഷ്ടമായവരോട് ഒരാഴ്ചയ്ക്കകം നാടുവിടണമെന്നും ചില ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ തീരുമാനമാകാതെ നാട്ടിലേക്ക്മടങ്ങില്ലെന്ന നിലപാടിലാണ് മലയാളികളായ നഴ്‌സുമാര്‍.

സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട 10,000ല്‍ അധികം ഇന്ത്യക്കാര്‍ പട്ടിണിയിലാണ് എന്ന് വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമായിരുന്നു. വിഷയത്തെ ഗൗരവപരമായാണ് കാണുന്നതെന്നും വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കും എന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍