UPDATES

മോദിയുടെ സ്വപ്ന പദ്ധതികള്‍ കേരളത്തിന് വേണ്ട; നീതി അയോഗില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ ആദ്യ യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രൂക്ഷ വിമര്‍ശനം. 14ാം ധനകമ്മീഷന്‍ ശുപാര്‍ശകള്‍ ലഭിക്കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ബജറ്റ് തയ്യാറാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ആരോപിച്ച മുഖ്യമന്ത്രി മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ സംസ്ഥാനത്തിന്റെ സംഭാവനകള്‍ എന്തായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും പറഞ്ഞു. യോഗം സംബന്ധിച്ച് കത്ത് വൈകി ലഭിച്ചതു കാരണം സംസ്ഥാന കാബിനെറ്റ് കൂടി ചര്‍ച്ച ചെയ്ത് ആവിശ്യങ്ങള്‍ തീരുമാനിക്കാന്‍ സാധിച്ചില്ല. അഞ്ചാം തീയതി മാത്രമാണ് യോഗത്തെ സംബന്ധിച്ച് അറിയിപ്പ് കിട്ടിയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ ജനധന്‍ യോജന, ബേഠി ബചാവോ എന്നിവ സംസ്ഥാനത്തിന് ആവശ്യമില്ലാത്തവയാണെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 

ഏഴു പേജുള്ള എഴുതി തയ്യാറാക്കിയ പ്രസംഗത്തിലാണ് ഉമ്മന്‍ ചാണ്ടി വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലാണ് നീതി ആയോഗിന്റെ ആദ്യ യോഗം നടന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ യോഗം ബഹിഷ്ക്കരിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍