UPDATES

വായിച്ചോ‌

പാക്കിസ്ഥാനികള്‍ ഇന്ത്യക്കാരെക്കാള്‍ സന്തുഷ്ടര്‍; സന്തുഷ്ട രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 122

പാക്കിസ്ഥാനെ കൂടാതെ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ അയല്‍ക്കാരും ഇന്ത്യയെക്കാള്‍ സന്തുഷ്ടര്‍

ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പിറകില്‍. പാക്കിസ്ഥാനും ബംഗ്ലാദേശും ഇറാക്കുമൊക്കെ സന്തോഷത്തിന്റെ കാര്യത്തില്‍ ഇന്ത്യയെക്കാളും ഏറെ മുന്നിലാണ്. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള സസ്‌റ്റൈനബിള്‍ ഡവലപ്‌മെന്റ് സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക്കാണ് (എസ്ഡിഎസ്എന്‍) ‘ദ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട്-2017’ പുറത്തുവിട്ടത്. 155 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 122-ാം സ്ഥാനമാണ്. 2013-2015 ലെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യക്ക് 118-ാം സ്ഥാനമായിരുന്നു.

ഇന്ത്യയുടെ അയല്‍ രാജ്യമായ ചൈനക്ക് 79-ാം സ്ഥാനവും പാക്കിസ്ഥാന് 80-ാം സ്ഥാനവും നേപ്പാളിന് 99-ാം സ്ഥാനവും ബംഗ്ലാദേശിന് 110-ാം സ്ഥാനവുമാണ്. 117-ാം സ്ഥാനത്തുള്ള ഇറാക്കും 120-ാം സ്ഥാനത്തുള്ള ശ്രീലങ്കയും നമ്മളെക്കാള്‍ ‘സന്തോഷ’ത്തിലാണ്. ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യങ്ങളില്‍ നോര്‍വേയ്ക്കാണ് ഒന്നാം സ്ഥാനം.

ഐസ്ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, കാനഡ, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ, സ്വീഡന്‍ എന്നിവയാണ് സന്തുഷ്ടി കൂടിയ രാജ്യങ്ങളില്‍ മൂന്നു മുതല്‍ പത്തുവരെയുള്ള സ്ഥാനക്കാര്‍. അമേരിക്ക 14-ാമതാണ്. ജര്‍മനി പതിനാറും ബ്രിട്ടന്‍ പത്തൊന്‍പതും സ്ഥാനത്താണ്. ആഭ്യന്തരയുദ്ധം കാരണം ദുരിതത്തിലായിരിക്കുന്ന സിറിയയും യെമനുമാണ് ഒട്ടും സന്തോഷമില്ലാത്ത രാജ്യങ്ങള്‍.

രാജ്യങ്ങളിലെ ജനങ്ങളുടെ സന്തോഷത്തിന്റെ നിലവാരം കണ്ടെത്താന്‍ എസ്ഡിഎസ്എന്‍ മാനദണ്ഡമാക്കിയത് ആഭ്യന്തര ഉല്‍പാദനം, ശരാശരി ആയുസ്സ്, സ്വാതന്ത്ര്യം, ഉദാരത, സാമൂഹികസുരക്ഷ, സുതാര്യത തുടങ്ങിയവയാണ്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/nUL8AR

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍