UPDATES

ചരിത്രത്തില്‍ ഇന്ന്

1907 മാര്‍ച്ച് 29: മഹാത്മ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ വെച്ച് തന്റെ ആദ്യ സത്യാഗ്രഹം നടത്തി

1936 മാര്‍ച്ച് 29: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടി വിജയം നേടി

ഇന്ത്യ

1907 മാര്‍ച്ച് 29-ന് ദക്ഷിണാഫ്രിക്കയിലെ ട്രാന്‍സ്വാളില്‍ വച്ചാണ് മഹാത്മ ഗാന്ധി തന്റെ ആദ്യത്തെ സത്യാഗ്രഹം നടത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ താമസിക്കാനോ ഭൂമിയുടെ ഉടമസ്ഥത നേടാനോ ആഗ്രഹിക്കുന്ന ഏതൊരു ഏഷ്യാക്കാരനും ഔദ്യോഗികമായി പേര് രജിസ്റ്റര്‍ ചെയ്യണം എന്ന് നിഷ്‌കര്‍ഷിക്കുന്ന ഏഷ്യാറ്റിക് രജിസ്‌ട്രേഷന്‍ ചട്ടത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹം. അപ്പീല്‍ നല്‍കാന്‍ അനുവദിക്കാതെ രാജ്യത്ത് നിന്നും കയറ്റിവിടുക എന്നതായിരുന്നു ചട്ടം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ. ശാരീരിക പരിശേധനങ്ങള്‍ക്ക് വിധേമാവുകയും വിരലടയാളങ്ങള്‍ സമര്‍പ്പിക്കുകയും എപ്പോഴും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി സഞ്ചരിക്കുകയും ചെയ്യാന്‍ നിര്‍ബന്ധിതരാക്കിക്കൊണ്ട് രജിട്രാര്‍ ഓഫ് ഏഷ്യട്ടിക്‌സിന് മുന്നില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ട്രാന്‍സ്വാളിലെ ഇന്ത്യക്കാരെ നിര്‍ബന്ധിക്കുന്ന തരത്തില്‍ വിവചേനം നിറഞ്ഞതും അപമാനകരവുമായ ഒരു ചട്ടമായിരുന്നു ഇത്. ‘കരിനിയമം’ എന്നായിരുന്നു ഇത് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സ്റ്റേറ്റ് സെക്രട്ടറി ലോഡ് എല്‍ജിനുമായി വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘം ലണ്ടനിലെത്തി. കരിനിയമത്തെ പരസ്യമായി തള്ളിക്കളഞ്ഞിരുന്ന ലോഡ് ഇല്‍ജിന്‍, പക്ഷെ നിയമത്തില്‍ ഉപരിപ്ലവമായി പരിഷ്‌കാരങ്ങള്‍ വരുത്തിയാല്‍ മതിയെന്ന് രഹസ്യമായി വാദിച്ചിരുന്നു. 1914-ല്‍ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാവുകയും കരിനിയമം റദ്ദാക്കുകയും ചെയ്തു. സമരം അവസാനിച്ചതോടെ 21 വര്‍ഷം നീണ്ടുനിന്ന ദക്ഷിണാഫ്രിക്കന്‍ വാസം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങുകയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സജീവമാകുകയും ചെയ്തു.

ലോകം

1936 മാര്‍ച്ച് 29: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടി വിജയം നേടി


1936 മാര്‍ച്ച് 29-ന് ജര്‍മ്മനിയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ എന്‍എസ്ഡിഎപി അഥവാ നാസി പാര്‍ട്ടി ഗംഭീര വിജയം നേടി. റൈനേലാന്റിലെ സൈനീക ഇടപെടല്‍ അംഗീകരിക്കുന്നുണ്ടോ എന്ന ഒറ്റ ചോദ്യം മാത്രം ജനങ്ങളോട് ചോദിച്ച ഒരു ഹിതപരിശോധനയായിരുന്നു തിരഞ്ഞെടുപ്പ്. റീഷ്സ്റ്റാഗിലേക്ക് ഒരു ഏക കക്ഷി പട്ടികയ്ക്ക് അംഗീകാരം നല്‍കാനും അത് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ പട്ടികയില്‍ അധികം പേരും നാസി പാര്‍ട്ടിയില്‍ ഉള്ളവരായിരുന്നു. മുന്‍ തിരഞ്ഞെടുപ്പുകളിലെ പോലെ വോട്ടിംഗ് ശതമാനം 99 ആയിരുന്നു. ജൂതന്മാരുടെയും മറ്റ് ഗോത്രന്യൂനപക്ഷങ്ങളുടെയും പൗരാവകാശങ്ങള്‍ നിരോധിക്കുന്ന ന്യറെബര്‍ഗ് നിയമപ്രകാരം നടന്ന തിരഞ്ഞെടുപ്പായിരുന്നതിനാല്‍ മറ്റൊരു ഫലത്തിനും സാധ്യതയില്ലായിരുന്നു. മുന്‍പ് നടന്ന തിരഞ്ഞെടുപ്പുകളില്‍ ജൂതന്മാരും ഗോത്ര ന്യൂനപക്ഷങ്ങളും വോട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും ഇവര്‍ ഒഴിവാക്കപ്പെട്ടതോടെ അസാധു, പ്രതികൂല വോട്ടുകള്‍ക്കുള്ള സാധ്യത വലിയ രീതിയില്‍ ഇല്ലാതായി. 1934-ലെ അത്രയും വോട്ടര്‍മാരുടെ സാന്നിധ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നാസികല്‍ വോട്ടിംഗ് പ്രായം കുറയ്ക്കുകയും ചെയ്തിരുന്നു. പ്രസീഡിയത്തെ വീണ്ടും തിരഞ്ഞെടുക്കുന്നതിനായി 1937 ജനുവരി 30-ന് പുതിയ റീഷ്സ്റ്റാഗ് യോഗം ചേര്‍ന്നു. റീഷ്സ്റ്റാഗിന്റെ പ്രസിഡന്റായി ഹെര്‍മ്മന്‍ ഗോറിംഗ് തിരഞ്ഞെടുക്കപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍