UPDATES

യൂണിവേഴ്‌സിറ്റി കോളേജിലെ ഓണാഘോഷം നടുറോഡില്‍; ഗതാഗതം മുടങ്ങിയത് മണിക്കൂറുകളോളം

അഴിമുഖം പ്രതിനിധി

തലസ്ഥാന നഗരത്തില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടാക്കി യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥികളുടെ ഓണാഘോഷം. നഗരത്തിന്‍റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കോളേജിനകത്ത് നിന്നും വിദ്യാര്‍ഥികള്‍ മുന്നറിയിപ്പില്ലാതെ കൂട്ടമായി റോഡിലിറങ്ങി ആഘോഷിച്ചതാണ് നഗരത്തെ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കില്‍ പെടുത്തിയത്. ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പോലിസ് കേസേടുത്തിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ രാവിലെ മുതൽ കോളേജിനകത്ത് ഓണാഘോഷം നടക്കുകയായിരുന്നു. ഉച്ചയ്ക്ക്12 മണി കഴിഞ്ഞതോടെ ആൺകുട്ടികളും പെൺകുട്ടികളും ബാന്റ് വാദ്യമായി റോഡിലിറങ്ങുകയായിരുന്നു. വാഹന തിരക്കേറിയ സമയത്ത് മുന്നറിയിപ്പില്ലാതെ വിദ്യാർത്ഥികൾ റോഡിൽ നിറഞ്ഞ് നീങ്ങിയതോടെ യൂണിവേഴ്സിറ്റി കോളേജ് മുതൽ സെക്രട്ടറിയേറ്റിന് മുൻവശം വരെ ഗാതാഗതം സ്തംഭിച്ചു.

മെഡിക്കൽ കോളേജിലേക് രോഗികളുമായി പോയ ആംബുലൻസ് അടക്കം റോഡിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. എസ്എഫ്ഐയുടെ കൊടികള്‍ പിടിച്ച വിദ്യാര്‍ഥികളും ആഘോഷത്തില്‍ ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍