UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിക്കിപീഡിയയില്‍ ഓണം സംഘിവല്‍ക്കരിക്കപ്പെടുമ്പോള്‍ വിക്കിപീഡിയയില്‍ സംഘിവല്‍ക്കരിക്കപ്പെടുന്ന ഓണമെന്ന പൊതു ഇടം

Avatar

അനിരൂപ് അങ്ങാടിക്കടവ്‌

ഓണത്തെക്കുറിച്ച് മനസില്‍ പതിഞ്ഞുപോയ ചില ധാരണകളും ഭാവനകളുമൊക്കെ അടുത്തകാലത്ത് വിമര്‍ശനവിധേയമാകുന്നത് സ്വാഗതാര്‍ഹമാണ്. ഓണത്തിന്റെ മതവും ജാതിയും ചരിത്രവുമൊക്കെ പലരീതിയില്‍ വായിക്കപ്പെടുന്നുണ്ട്. പ്രധാന പ്രശ്‌നം ഓണം കേരളത്തിന്റെ ദേശീയ ആഘോഷമാക്കി ചിത്രീകരിക്കുന്നതിലാണ്. ദേശീയതയെ പ്രതിനിധീകരിക്കുന്നതെന്തും ആ ദേശത്ത് നിലനില്‍ക്കുന്ന വ്യത്യസ്തതകളെ ഉള്‍ക്കൊള്ളുന്നതും പ്രതിഫലിപ്പിക്കുന്നതുമാവണം എന്നാണ് വെപ്പ്. ഓണം അത്തരത്തിലുള്ള ഒന്നാണോ? അവര്‍ണനും സവര്‍ണനും ഒരുപോലെ ഓണം ആഘോഷിച്ചിരുന്നോ? ഹിന്ദുവിനെ പോലെ ക്രിസ്ത്യാനിയും മുസ്ലീമും ഓണത്തില്‍ ഉള്‍ച്ചേരുന്നുണ്ടോ? ആരുടെ ചിട്ടകളും വട്ടങ്ങളും കഥകളുമാണ് ഓണത്തിന്റെ സാംസ്‌കാരിക പ്രതീകങ്ങളായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്?

ഇങ്ങനെയൊക്കെ ചോദിച്ച് മലയാളിയുടെ പൊതുബോധത്തില്‍ ഉറച്ചുപോയ ചില സങ്കല്‍പങ്ങളെ ഉടച്ചുവാര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായൊരു സംശയം പൊന്തിവരും. ഓണം നമ്മളെല്ലാരും ഒരുമിച്ച് ആഘോഷിക്കുന്നതല്ലേ? കലാലയങ്ങളിലും ക്ലബുകളിലുമൊക്കെ കൂട്ടുകാരും നാട്ടുകാരും ഒത്തുചേര്‍ന്ന് വടംവലിയും കസേരകളിയും കളിച്ച് ഇത്തിരി വെള്ളവുമടിച്ച് ഘോഷിക്കുന്ന ഒരു അവധിദിവസം. നിരവധി ഓഫറുകളുമായി ചന്തയും നിറപ്പകിട്ടാര്‍ന്ന പരിപാടികളുമായി മാധ്യമങ്ങളുമൊക്കെ ഉണരുന്ന സമയം. അല്ലെങ്കില്‍ ദൂരെ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരൊക്കെ ഒരുമിച്ച് വീട്ടിലെത്തുന്ന ഒരവസരം. സൗഹൃദത്തിന്റേയും ഒത്തുചേരലിന്റേയും സന്തോഷത്തിന്റേയും ഒരു വേള. ഇത്രക്ക് ലളിതമായ ഓണത്തിനെ എന്തിനാ ഇങ്ങനെ കീറിമുറിച്ച് കുളമാക്കുന്നേ.

ന്യായമായ സംശയം. പക്ഷെ വിമര്‍ശന വിധേയമാക്കുമ്പോഴേ ലളിതമെന്നും പ്രശ്‌നരഹിതമെന്നും നാം കരുതിവച്ചിരിക്കുന്ന പല വസ്തുതകളുടേയും വിവിധ തലങ്ങള്‍ നമുക്ക് വെളിവാക്കികിട്ടൂ. വിമര്‍ശിക്കുക എന്നതും വിമര്‍ശനത്തിനെ ചര്‍ച്ചാവിധേയമാക്കി ഉചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തുക എന്നതും ആരോഗ്യപൂര്‍ണമായ ഒരു സമൂഹത്തിന്റെ ലക്ഷണങ്ങളാണ്. ഓണവും അത്തരത്തിലൊന്നാണ്. ഒപ്പം ഓണത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വേരുറച്ചുപോയ നമ്മുടെ ചില സാമൂഹ്യബോധങ്ങളെ പരിഷ്‌കരിക്കാനുള്ള ശ്രമം കൂടിയാണ്.

ഓണത്തിന്റെ രാഷ്ട്രീയത്തെ ശ്രദ്ധിക്കുന്നത് നമ്മുടെ കേന്ദ്ര സര്‍വകലാശാലകളില്‍ ഓണാഘോഷങ്ങളോട് അനുബന്ധിച്ചുണ്ടായ ചൂടുപിടിച്ച ചര്‍ച്ചകളെ തുടര്‍ന്നാണ്. ഓണം സവര്‍ണ ഹിന്ദുവിന്റെ ആഘോഷമാണ് എന്നതാണ് അതില്‍ പ്രധാനം. വിവിധ വാദങ്ങളാണ് ഇതിനെ പിന്താങ്ങി അവതരിപ്പിക്കപ്പെടുന്നത്. ഒന്ന്) ഓണത്തിന്റെ ഭാഗമായി വ്യാപകമായി ചിത്രീകരിക്കപ്പെടുന്ന കാര്യങ്ങള്‍, കസവ് സാരിയും മുണ്ടും വെജിറ്റേറിയന്‍ സദ്യയുമൊക്കെ നായര്‍, നമ്പൂതിരിമാരുടെ വേഷവിധാനങ്ങളും ആഹാരരീതിയുമാണ്. രണ്ട്) ഓണത്തിന് ആധാരമായി വിശ്വസിക്കപ്പെടുന്ന മഹാബലിയുടെ കഥ ഹിന്ദു പുരാണങ്ങളില്‍ അധിഷ്ഠിതമാണ്. അസുര രാജാവിനെ ചതിയിലൂടെ നശിപ്പിച്ചുകളഞ്ഞ വഞ്ചനയുടെ കഥയായതിനാല്‍ ദളിതര്‍ക്ക് ഓണം കരിദിനമാണ്. മൂന്ന്) ഓണം വിളവെടുപ്പ് ഉത്സവമാണെങ്കില്‍ അതില്‍ ഒരിക്കലും ഭൂമിയില്ലാത്ത, ജന്മിയുടെ അടിമത്തത്തില്‍ കഴിഞ്ഞ കീഴ്ജാതിക്കാര്‍ ഒരിക്കലും ആഘോഷിച്ചിരുന്നില്ല. ഇത്തരത്തില്‍ കേരളസമൂഹത്തില്‍ എല്ലാവരും ഒന്നുപോലെ ആഘോഷിക്കാതിരുന്ന ഒരു ഉത്സവത്തെ സര്‍ക്കാര്‍ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച് അതില്‍ നിലനിന്നുപോന്ന സവര്‍ണ ഹിന്ദു പ്രതീകങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം മറ്റ് മതസ്തരേയും കീഴ്ജാതിക്കാരേയും അത്തരം സാംസ്‌കാരിക വാര്‍പ്പുകളിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്നത് എതിര്‍ക്കപ്പെടുന്നു.

ഈ വാദഗതികളിലെ നെല്ലും പതിരും തിരിച്ചറിയുക ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ചര്‍ച്ച ഓണത്തിന്റെ ചരിത്രത്തെ കുറിച്ചാവുമ്പോള്‍. ഓണം കീഴ്ജാതിക്കാരും അവരുടേതായ രീതിയില്‍ ആഘോഷിച്ചിരുന്നെന്നും മറ്റ് മതവിഭാഗക്കാര്‍ ഓണവിപണിയിലും കളികളിലുമൊക്കെ സജീവമായി പങ്കെടുത്തിരുന്നു എന്നും ഓണത്തെക്കുറിച്ചുള്ള നാടന്‍പാട്ടുകളേയും ചില ചരിത്രക്കുറിപ്പുകളേയും ആധാരമാക്കി വിലയിരുത്താറുണ്ട്. സമൂഹത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ ഓണം അവരുടേതായി മാത്രം വിഭാവനം ചെയ്യാന്‍ ശ്രമിച്ചപ്പോഴൊക്കെ ഓണക്കളികളിലൂടെയും ഓണപാട്ടുകളിലൂടെയും സവര്‍ണ മേധാവിത്വത്തെ വിമര്‍ശിക്കുകയും വിഭിന്നമായ ഓണാഘോഷം സ്വയം ചിട്ടപ്പെടുത്തി കീഴ്ജാതിക്കാര്‍ പ്രതിരോധിക്കുകയും ചെയ്തിട്ടുണ്ട്. (പി. രഞ്ജിത്തിന്റെ ഓണവും മലയാളിയുടെ സാമൂഹ്യഭാവനാലോകവും). ഓണത്തില്‍ കീഴ്ജാതിക്കാരും അന്യമതസ്തരും മനസാല്‍ ഉള്‍ക്കൊണ്ട് പങ്കുചേര്‍ന്നിരുന്നില്ല എന്ന വാദവും പ്രബലമാണ്. ഓണത്തില്‍ ഹിന്ദുക്കള്‍ മാത്രം ആതിഥേയനും മറ്റുള്ളവര്‍ അതിഥിയുമാകുന്ന പ്രവണതയെ കെ.ഇ.എന്നും അഹിന്ദുക്കളും കീഴ്ജാതിക്കാരനും ഓണം, ക്രിസ്മസോ ഈദോ കണക്കെ സ്വന്തം ആഘോഷമെന്ന രീതിയില്‍ ഒരിക്കലും സത്തയില്‍ ആഘോഷിച്ചിരുന്നില്ല എന്ന് ദളിത് ആക്ടിവിസ്റ്റായ സണ്ണി കപിക്കാടും ചൂണ്ടിക്കാട്ടുന്നു. ഓണത്തിന്റെ ബുദ്ധമതപശ്ചാത്തലത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളും അടുത്തിടെ ഉയര്‍ന്നുവന്നിട്ടുണ്ട്.

ഇത്തരത്തില്‍ വളരെ വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ ഏകമാനമായ ഒരു ഓണം കേരളത്തില്‍ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കി തരുന്നു. അത്രമാത്രമാണ് ഓണത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ഇപ്പോള്‍ നമുക്ക് വസ്തുതാപരമായി സമര്‍ത്ഥിക്കാനാകുക. കൂടാതെ ഇന്ന് ആഘോഷിക്കപ്പെടുന്ന ഓണത്തിന് കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയമായ പരിണാമങ്ങള്‍ക്ക് അനുസരിച്ച് കാര്യമായ മാറ്റങ്ങള്‍ വന്നുചേരുകയും വ്യത്യസ്തമായ ഓണാഘോഷരീതികള്‍ ഏകരൂപമാവുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഓണത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള തര്‍ക്കവിധേയമായ പരാമര്‍ശങ്ങളില്‍നിന്ന് മാറി വ്യത്യസ്തമായ ഓണങ്ങള്‍ ഏതു തരത്തില്‍ നിലവിലുള്ള രൂപത്തിലായെന്നും അതിനെ സ്വാധീനിച്ച രാഷ്ട്രീയവും സാമൂഹ്യവുമായ പശ്ചാത്തലങ്ങളെ പരിശോധിക്കുകയുമാണ് വേണ്ടത്.

സമൂഹത്തിലെ പ്രബലര്‍ സമൂഹത്തെ പ്രതിനിധികരിക്കുന്ന പ്രതീകങ്ങളിലും മറ്റും നിര്‍ണായക ഇടപെടലുകള്‍ നടത്തും. അതൊക്കെ അവരുടേതാക്കി മാറ്റാനും ശ്രമിക്കും. അതുപോലെ തന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ രൂപം കൊണ്ട ജാതി സംഘടനകള്‍ ആവരുടെ ഭാവനക്കനുസരിച്ച് ഓണത്തെ കാണുവാനും അത് പ്രചരിപ്പിക്കാനും ശ്രമിച്ചു. ഇന്ന് ആഘോഷിക്കുന്ന ഓണത്തിലെ ബ്രാഹ്മണിക്കലായ വേഷവിധാനങ്ങളും ആഹാരരീതികളും പുരാണ ഇതിവൃത്തവും ഈ ജാതിസംഘടനകളുടെ ഇടപെടലിന്റെ ബാക്കി പത്രങ്ങളാണ്. തുടര്‍ന്ന് കാര്‍ഷിക സംഘടനകളിലൂടെ സജീവമായ കമ്മ്യൂണിസം ഓണത്തെ വിളവെടുപ്പ് ഉത്സവമാക്കുകയും മാവേലി നാടുവാണ സമത്വസുന്ദരമായ കാലഘട്ടത്തെ കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങളുമായി താദാത്മ്യപ്പെടുത്തുകയും ചെയ്തു. 1970-കളില്‍ പ്രവാസം ശക്തിപ്പെട്ടപ്പോള്‍ മലയാളികള്‍ക്ക് സ്വന്തം നാടിന്റെ ഓര്‍മപുതുക്കാനും ഒത്തുചേരാനുമൊക്കയുള്ള അവസരമായി. ഇപ്പോള്‍ മാധ്യമങ്ങളും വിപണിയുമൊക്കെ ഓണത്തെ അവരുടേതായ രീതിയില്‍ വിഭാവനം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ഭരണകൂടവും സജീവമായി ഓണം ദേശീയ ഉത്സവമാക്കി ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നു.

ഈ പരിണാമ ദശയിലൊക്കെയും മാറ്റമില്ലാതെ തുടര്‍ന്നത് ഒരുനൂറ്റാണ്ടുമുമ്പേ ഓണത്തിന്റെ ഭാഗമായിത്തീര്‍ന്ന സവര്‍ണ ചിഹ്നങ്ങളും കഥകളും തന്നെയാണ്. പക്ഷെ ചില മാറ്റങ്ങളും അതിനോടൊപ്പം സംഭവിച്ചു. ഓണം എന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടേയും പ്രവാസത്തിലൂടേയും കമ്പോളത്തിലൂടേയുമൊക്കെ കടന്നു പോയപ്പോള്‍ കാര്യമാത്ര പ്രസക്തമായ പല ഭേദഗതികളും വന്നു. ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ക്ലബുകള്‍ വളരെ സജീവമായ കൂട്ടായ്മകള്‍ ഓണത്തോടനുബന്ധിച്ച് നടപ്പിലാക്കി പോന്നു. അതില്‍ മുന്നിട്ടു നിന്നത് ഇത്തരം സവര്‍ണ ചിഹ്നങ്ങളേക്കാള്‍ ഓണക്കളികളും വടംവലിയും അവധിക്കാലത്തെ ഒത്തുചേരലിന്റെ ആഘോഷങ്ങളുമായിരുന്നു. കേരളത്തിലെ വിപണി ഓണം തങ്ങളുടേതാക്കാന്‍ പരിശ്രമിക്കുകയും ഷോപ്പിംഗിന് പ്രാധാന്യം കൊടുക്കുന്ന ഓണത്തെ സൃഷ്ടിക്കുകയും ചെയ്തു. പ്രവാസികൂട്ടായ്മകളില്‍ ഓണം ഒത്തുചേരാനുള്ള വേദിയായി. സവര്‍ണത കൊടുകുത്തി വാണ ഒരു സമൂഹത്തില്‍ നിന്ന് ഒത്തിരി നാം മാറി. അതിനനുസരിച്ച് നമുടെ ആഘോഷങ്ങള്‍ മാറുകയും ചെയ്തു. സജീവവും, അനന്യവുമായ, മറ്റൊരു പ്രദേശങ്ങള്‍ക്കും അവകാശപ്പെടാനാകാത്ത, ഒരു പൊതുഇടം കാലക്രമേണ ഓണാഘോഷത്തിലൂടെ രൂപം കൊണ്ടു. ചുരുക്കത്തില്‍ നാലുകെട്ടില്‍ നിന്നുമാറി നാല്‍ക്കവലകളിലേക്ക് ഓണം എത്തി.

പക്ഷെ ഇതിനൊക്കെ ഇടയില്‍ ഓണത്തില്‍ കുടുങ്ങിപ്പോയ സവര്‍ണചിഹ്നങ്ങളേയും കഥകളേയും നമ്മളെന്തുചെയ്യണം. ഒരുപക്ഷെ, തീണ്ടലില്‍ നിന്നും തൊടീലില്‍ നിന്നുമൊക്കെ ഒത്തിരി മുന്നോട്ടുപോയെങ്കിലും പൊതുമനസില്‍ ഉറച്ചുപോയ ജാതി ചിന്തയുടേയും സവര്‍ണമേധാവിത്വത്തിന്റേയും അവശേഷിപ്പുകളാണ് ഓണത്തെ ചൂഴ്ന്നുനില്‍ക്കുന്ന ഇത്തരം ചിഹ്നങ്ങളത്രയും. അതിന് മാറ്റം വരേണ്ടതുണ്ട്. ഓണമെന്ന പൊതുഇടത്തെ പ്രധിനിധീകരിക്കാന്‍ നമുക്ക് ഇത്തരം ചിഹ്നങ്ങളും കഥകളും ആവശ്യമില്ല. സമൂഹത്തിലെ വ്യത്യസ്തതകളെ ഉള്‍ക്കൊള്ളുന്നവയാവണം ഓണത്തെ പ്രതിനിധീകരിക്കാന്‍. മുകളില്‍ ചൂണ്ടികാണിച്ചതുപോലെ ഓണത്തിന് മാറ്റം വന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടുതന്നെ ബോധപൂര്‍വമായ ഇടപെടലുകളിലൂടെ ഓണത്തിന് ക്രിയാത്മകമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ ഓണത്തേക്കുറിച്ച് മറുനാട്ടിലെ കലാലയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ വഴിവെക്കും.

പക്ഷെ അപകടകരമായ ഒരു പ്രവണതയെ ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. ഓണാഘോഷത്തിനുള്ള വ്യത്യസ്തമായ സാധ്യതകള്‍ തേടുന്നതിനും വ്യത്യസ്തമായ വ്യഖ്യാനങ്ങള്‍ നല്‍കുന്നതിനും പകരം ഓണമെന്ന പൊതുഇടത്തെ മൊത്തത്തില്‍ നിരാകരിക്കുന്ന പ്രവണതകളും ഉയര്‍ന്നുവരുന്നുണ്ട്. ഇത് അഭികാമ്യമെന്ന് പറയാനാവില്ല. ഓണം വളരെ അനന്യമായ ഒരു പൊതുഇടം സൃഷ്ടിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും അതില്‍ പോരായ്മകളുണ്ടെന്നും മനസിലാക്കി അത്തരം പോരായ്മകളെ തിരുത്തി ഓണത്തെ കൂടുതല്‍ ജനകീയമാക്കുകയുമാണ് ഉചിതമായ രാഷ്ട്രീയനിലപാട്.

അനുബന്ധം: ഇത് എഴുതുവാനുള്ള കാരണം വിക്കീപീഡിയയില്‍ ഓണത്തെക്കുറിച്ചുള്ള പരാമര്‍ശമാണ്. ഒരു ആഴ്ചമുമ്പു വരെ ‘Onam is a harvest festival with a Hindu mythical background’ ഒപ്പം ‘Onam is a festival celebrated by people in Kerala’ എന്നുമായിരുന്നു പരാമര്‍ശം. എന്നാല്‍ ഇപ്പോള്‍ അത് ‘Onam is a Hindu festival’ എന്ന് മാറ്റിയിരിക്കുന്നു. പ്രസ്തുത മാറ്റം വരുത്തിയ വിക്കി പീഡിയ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഈ അക്കൗണ്ടിന്റെ ഉടമസ്ഥന്‍ മാറാട് കലാപം, കമല സുരയ്യ, അബ്ദുള്‍ നാസര്‍ മദനി, റിലീജിയന്‍ ഇന്‍ കേരള, കൗ സ്ലോട്ടര്‍ തുടങ്ങിയ പല പേജുകളിലും വിശ്വാസയോഗ്യമല്ലാത്ത സോഴ്‌സുകള്‍ ഉദ്ധരിച്ച് ന്യൂനപക്ഷ വിരുദ്ധമായ പലമാറ്റങ്ങളും നടത്തിയതായി കണ്ടു. കഷിയുടെ ഇപ്പോഴത്തെ പ്രധാനശ്രമം ഓണത്തെ ഹിന്ദു ഫെസ്റ്റിവലായി നിലനിര്‍ത്തുകയാണ്. ആര്‍ട്ടിക്കിള്‍ സെമി പ്രൊട്ടക്ടട് ആയതുകൊണ്ട് എളുപ്പത്തില്‍ മാറ്റവും സാധ്യമല്ല. ഓണത്തെ ഒരു ഹിന്ദു ആഘോഷമാക്കി ചിത്രീകരിച്ച് പൊതുഇടങ്ങള്‍ നശിപ്പിക്കുന്നതിന്റെ ഗുണഫലം ആര്‍ക്കാണെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അനുരൂപ് സണ്ണി

ഓണത്തെക്കുറിച്ച് മനസില്‍ പതിഞ്ഞുപോയ ചില ധാരണകളും ഭാവനകളുമൊക്കെ അടുത്തകാലത്ത് വിമര്‍ശനവിധേയമാകുന്നത് സ്വാഗതാര്‍ഹമാണ്. ഓണത്തിന്റെ മതവും ജാതിയും ചരിത്രവുമൊക്കെ പലരീതിയില്‍ വായിക്കപ്പെടുന്നുണ്ട്. പ്രധാന പ്രശ്‌നം ഓണം കേരളത്തിന്റെ ദേശീയ ആഘോഷമാക്കി ചിത്രീകരിക്കുന്നതിലാണ്. ദേശീയതയെ പ്രതിനിധീകരിക്കുന്നതെന്തും ആ ദേശത്ത് നിലനില്‍ക്കുന്ന വ്യത്യസ്തതകളെ ഉള്‍ക്കൊള്ളുന്നതും പ്രതിഫലിപ്പിക്കുന്നതുമാവണം എന്നാണ് വെപ്പ്. ഓണം അത്തരത്തിലുള്ള ഒന്നാണോ? അവര്‍ണനും സവര്‍ണനും ഒരുപോലെ ഓണം ആഘോഷിച്ചിരുന്നോ? ഹിന്ദുവിനെ പോലെ ക്രിസ്ത്യാനിയും മുസ്ലീമും ഓണത്തില്‍ ഉള്‍ച്ചേരുന്നുണ്ടോ? ആരുടെ ചിട്ടകളും വട്ടങ്ങളും കഥകളുമാണ് ഓണത്തിന്റെ സാംസ്‌കാരിക പ്രതീകങ്ങളായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്?

ഇങ്ങനെയൊക്കെ ചോദിച്ച് മലയാളിയുടെ പൊതുബോധത്തില്‍ ഉറച്ചുപോയ ചില സങ്കല്‍പങ്ങളെ ഉടച്ചുവാര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായൊരു സംശയം പൊന്തിവരും. ഓണം നമ്മളെല്ലാരും ഒരുമിച്ച് ആഘോഷിക്കുന്നതല്ലേ? കലാലയങ്ങളിലും ക്ലബുകളിലുമൊക്കെ കൂട്ടുകാരും നാട്ടുകാരും ഒത്തുചേര്‍ന്ന് വടംവലിയും കസേരകളിയും കളിച്ച് ഇത്തിരി വെള്ളവുമടിച്ച് ഘോഷിക്കുന്ന ഒരു അവധിദിവസം. നിരവധി ഓഫറുകളുമായി ചന്തയും നിറപ്പകിട്ടാര്‍ന്ന പരിപാടികളുമായി മാധ്യമങ്ങളുമൊക്കെ ഉണരുന്ന സമയം. അല്ലെങ്കില്‍ ദൂരെ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരൊക്കെ ഒരുമിച്ച് വീട്ടിലെത്തുന്ന ഒരവസരം. സൗഹൃദത്തിന്റേയും ഒത്തുചേരലിന്റേയും സന്തോഷത്തിന്റേയും ഒരു വേള. ഇത്രക്ക് ലളിതമായ ഓണത്തിനെ എന്തിനാ ഇങ്ങനെ കീറിമുറിച്ച് കുളമാക്കുന്നേ.

ന്യായമായ സംശയം. പക്ഷെ വിമര്‍ശന വിധേയമാക്കുമ്പോഴേ ലളിതമെന്നും പ്രശ്‌നരഹിതമെന്നും നാം കരുതിവച്ചിരിക്കുന്ന പല വസ്തുതകളുടേയും വിവിധ തലങ്ങള്‍ നമുക്ക് വെളിവാക്കികിട്ടൂ. വിമര്‍ശിക്കുക എന്നതും വിമര്‍ശനത്തിനെ ചര്‍ച്ചാവിധേയമാക്കി ഉചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തുക എന്നതും ആരോഗ്യപൂര്‍ണമായ ഒരു സമൂഹത്തിന്റെ ലക്ഷണങ്ങളാണ്. ഓണവും അത്തരത്തിലൊന്നാണ്. ഒപ്പം ഓണത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വേരുറച്ചുപോയ നമ്മുടെ ചില സാമൂഹ്യബോധങ്ങളെ പരിഷ്‌കരിക്കാനുള്ള ശ്രമം കൂടിയാണ്.

ഓണത്തിന്റെ രാഷ്ട്രീയത്തെ ശ്രദ്ധിക്കുന്നത് നമ്മുടെ കേന്ദ്ര സര്‍വകലാശാലകളില്‍ ഓണാഘോഷങ്ങളോട് അനുബന്ധിച്ചുണ്ടായ ചൂടുപിടിച്ച ചര്‍ച്ചകളെ തുടര്‍ന്നാണ്. ഓണം സവര്‍ണ ഹിന്ദുവിന്റെ ആഘോഷമാണ് എന്നതാണ് അതില്‍ പ്രധാനം. വിവിധ വാദങ്ങളാണ് ഇതിനെ പിന്താങ്ങി അവതരിപ്പിക്കപ്പെടുന്നത്. ഒന്ന്) ഓണത്തിന്റെ ഭാഗമായി വ്യാപകമായി ചിത്രീകരിക്കപ്പെടുന്ന കാര്യങ്ങള്‍, കസവ് സാരിയും മുണ്ടും വെജിറ്റേറിയന്‍ സദ്യയുമൊക്കെ നായര്‍, നമ്പൂതിരിമാരുടെ വേഷവിധാനങ്ങളും ആഹാരരീതിയുമാണ്. രണ്ട്) ഓണത്തിന് ആധാരമായി വിശ്വസിക്കപ്പെടുന്ന മഹാബലിയുടെ കഥ ഹിന്ദു പുരാണങ്ങളില്‍ അധിഷ്ഠിതമാണ്. അസുര രാജാവിനെ ചതിയിലൂടെ നശിപ്പിച്ചുകളഞ്ഞ വഞ്ചനയുടെ കഥയായതിനാല്‍ ദളിതര്‍ക്ക് ഓണം കരിദിനമാണ്. മൂന്ന്) ഓണം വിളവെടുപ്പ് ഉത്സവമാണെങ്കില്‍ അതില്‍ ഒരിക്കലും ഭൂമിയില്ലാത്ത, ജന്മിയുടെ അടിമത്തത്തില്‍ കഴിഞ്ഞ കീഴ്ജാതിക്കാര്‍ ഒരിക്കലും ആഘോഷിച്ചിരുന്നില്ല. ഇത്തരത്തില്‍ കേരളസമൂഹത്തില്‍ എല്ലാവരും ഒന്നുപോലെ ആഘോഷിക്കാതിരുന്ന ഒരു ഉത്സവത്തെ സര്‍ക്കാര്‍ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച് അതില്‍ നിലനിന്നുപോന്ന സവര്‍ണ ഹിന്ദു പ്രതീകങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം മറ്റ് മതസ്ഥരേയും കീഴ്ജാതിക്കാരേയും അത്തരം സാംസ്‌കാരിക വാര്‍പ്പുകളിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്നത് എതിര്‍ക്കപ്പെടുന്നു.

ഈ വാദഗതികളിലെ നെല്ലും പതിരും തിരിച്ചറിയുക ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ചര്‍ച്ച ഓണത്തിന്റെ ചരിത്രത്തെ കുറിച്ചാവുമ്പോള്‍. ഓണം കീഴ്ജാതിക്കാരും അവരുടേതായ രീതിയില്‍ ആഘോഷിച്ചിരുന്നെന്നും മറ്റ് മതവിഭാഗക്കാര്‍ ഓണവിപണിയിലും കളികളിലുമൊക്കെ സജീവമായി പങ്കെടുത്തിരുന്നു എന്നും ഓണത്തെക്കുറിച്ചുള്ള നാടന്‍പാട്ടുകളേയും ചില ചരിത്രക്കുറിപ്പുകളേയും ആധാരമാക്കി വിലയിരുത്താറുണ്ട്. സമൂഹത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ ഓണം അവരുടേതായി മാത്രം വിഭാവനം ചെയ്യാന്‍ ശ്രമിച്ചപ്പോഴൊക്കെ ഓണക്കളികളിലൂടെയും ഓണപാട്ടുകളിലൂടെയും സവര്‍ണ മേധാവിത്വത്തെ വിമര്‍ശിക്കുകയും വിഭിന്നമായ ഓണാഘോഷം സ്വയം ചിട്ടപ്പെടുത്തി കീഴ്ജാതിക്കാര്‍ പ്രതിരോധിക്കുകയും ചെയ്തിട്ടുണ്ട്. (പി. രഞ്ജിത്തിന്റെ ഓണവും മലയാളിയുടെ സാമൂഹ്യഭാവനാലോകവും). ഓണത്തില്‍ കീഴ്ജാതിക്കാരും അന്യമതസ്തരും മനസാല്‍ ഉള്‍ക്കൊണ്ട് പങ്കുചേര്‍ന്നിരുന്നില്ല എന്ന വാദവും പ്രബലമാണ്. ഓണത്തില്‍ ഹിന്ദുക്കള്‍ മാത്രം ആതിഥേയനും മറ്റുള്ളവര്‍ അതിഥിയുമാകുന്ന പ്രവണതയെ കെ ഇ എന്നും അഹിന്ദുക്കളും കീഴ്ജാതിക്കാരനും ഓണം, ക്രിസ്മസോ ഈദോ കണക്കെ സ്വന്തം ആഘോഷമെന്ന രീതിയില്‍ ഒരിക്കലും സത്തയില്‍ ആഘോഷിച്ചിരുന്നില്ല എന്ന് ദളിത് ആക്ടിവിസ്റ്റായ സണ്ണി കപിക്കാടും ചൂണ്ടിക്കാട്ടുന്നു. ഓണത്തിന്റെ ബുദ്ധമതപശ്ചാത്തലത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളും അടുത്തിടെ ഉയര്‍ന്നുവന്നിട്ടുണ്ട്.

ഇത്തരത്തില്‍ വളരെ വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ ഏകമാനമായ ഒരു ഓണം കേരളത്തില്‍ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കി തരുന്നു. അത്രമാത്രമാണ് ഓണത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ഇപ്പോള്‍ നമുക്ക് വസ്തുതാപരമായി സമര്‍ത്ഥിക്കാനാകുക. കൂടാതെ ഇന്ന് ആഘോഷിക്കപ്പെടുന്ന ഓണത്തിന് കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയമായ പരിണാമങ്ങള്‍ക്ക് അനുസരിച്ച് കാര്യമായ മാറ്റങ്ങള്‍ വന്നുചേരുകയും വ്യത്യസ്തമായ ഓണാഘോഷരീതികള്‍ ഏകരൂപമാവുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഓണത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള തര്‍ക്കവിധേയമായ പരാമര്‍ശങ്ങളില്‍നിന്ന് മാറി വ്യത്യസ്തമായ ഓണങ്ങള്‍ ഏതു തരത്തില്‍ നിലവിലുള്ള രൂപത്തിലായെന്നും അതിനെ സ്വാധീനിച്ച രാഷ്ട്രീയവും സാമൂഹ്യവുമായ പശ്ചാത്തലങ്ങളെ പരിശോധിക്കുകയുമാണ് വേണ്ടത്.

സമൂഹത്തിലെ പ്രബലര്‍ സമൂഹത്തെ പ്രതിനിധികരിക്കുന്ന പ്രതീകങ്ങളിലും മറ്റും നിര്‍ണായക ഇടപെടലുകള്‍ നടത്തും. അതൊക്കെ അവരുടേതാക്കി മാറ്റാനും ശ്രമിക്കും. അതുപോലെ തന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ രൂപം കൊണ്ട ജാതി സംഘടനകള്‍ ആവരുടെ ഭാവനക്കനുസരിച്ച് ഓണത്തെ കാണുവാനും അത് പ്രചരിപ്പിക്കാനും ശ്രമിച്ചു. ഇന്ന് ആഘോഷിക്കുന്ന ഓണത്തിലെ ബ്രാഹ്മണിക്കലായ വേഷവിധാനങ്ങളും ആഹാരരീതികളും പുരാണ ഇതിവൃത്തവും ഈ ജാതിസംഘടനകളുടെ ഇടപെടലിന്റെ ബാക്കി പത്രങ്ങളാണ്. തുടര്‍ന്ന് കാര്‍ഷിക സംഘടനകളിലൂടെ സജീവമായ കമ്മ്യൂണിസം ഓണത്തെ വിളവെടുപ്പ് ഉത്സവമാക്കുകയും മാവേലി നാടുവാണ സമത്വസുന്ദരമായ കാലഘട്ടത്തെ കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങളുമായി താദാത്മ്യപ്പെടുത്തുകയും ചെയ്തു. 1970-കളില്‍ പ്രവാസം ശക്തിപ്പെട്ടപ്പോള്‍ മലയാളികള്‍ക്ക് സ്വന്തം നാടിന്റെ ഓര്‍മപുതുക്കാനും ഒത്തുചേരാനുമൊക്കയുള്ള അവസരമായി. ഇപ്പോള്‍ മാധ്യമങ്ങളും വിപണിയുമൊക്കെ ഓണത്തെ അവരുടേതായ രീതിയില്‍ വിഭാവനം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ഭരണകൂടവും സജീവമായി ഓണം ദേശീയ ഉത്സവമാക്കി ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നു.

ഈ പരിണാമ ദശയിലൊക്കെയും മാറ്റമില്ലാതെ തുടര്‍ന്നത് ഒരു നൂറ്റാണ്ടു മുമ്പേ ഓണത്തിന്റെ ഭാഗമായിത്തീര്‍ന്ന സവര്‍ണ ചിഹ്നങ്ങളും കഥകളും തന്നെയാണ്. പക്ഷെ ചില മാറ്റങ്ങളും അതിനോടൊപ്പം സംഭവിച്ചു. ഓണം എന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടേയും പ്രവാസത്തിലൂടേയും കമ്പോളത്തിലൂടേയുമൊക്കെ കടന്നു പോയപ്പോള്‍ കാര്യമാത്ര പ്രസക്തമായ പല ഭേദഗതികളും വന്നു. ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ക്ലബുകള്‍ വളരെ സജീവമായ കൂട്ടായ്മകള്‍ ഓണത്തോടനുബന്ധിച്ച് നടപ്പിലാക്കി പോന്നു. അതില്‍ മുന്നിട്ടു നിന്നത് ഇത്തരം സവര്‍ണ ചിഹ്നങ്ങളേക്കാള്‍ ഓണക്കളികളും വടംവലിയും അവധിക്കാലത്തെ ഒത്തുചേരലിന്റെ ആഘോഷങ്ങളുമായിരുന്നു. കേരളത്തിലെ വിപണി ഓണം തങ്ങളുടേതാക്കാന്‍ പരിശ്രമിക്കുകയും ഷോപ്പിംഗിന് പ്രാധാന്യം കൊടുക്കുന്ന ഓണത്തെ സൃഷ്ടിക്കുകയും ചെയ്തു. പ്രവാസികൂട്ടായ്മകളില്‍ ഓണം ഒത്തുചേരാനുള്ള വേദിയായി. സവര്‍ണത കൊടുകുത്തി വാണ ഒരു സമൂഹത്തില്‍ നിന്ന് ഒത്തിരി നാം മാറി. അതിനനുസരിച്ച് നമുടെ ആഘോഷങ്ങള്‍ മാറുകയും ചെയ്തു. സജീവവും, അനന്യവുമായ, മറ്റൊരു പ്രദേശങ്ങള്‍ക്കും അവകാശപ്പെടാനാകാത്ത, ഒരു പൊതുഇടം കാലക്രമേണ ഓണാഘോഷത്തിലൂടെ രൂപം കൊണ്ടു. ചുരുക്കത്തില്‍ നാലുകെട്ടില്‍ നിന്നുമാറി നാല്‍ക്കവലകളിലേക്ക് ഓണം എത്തി.

പക്ഷെ ഇതിനൊക്കെ ഇടയില്‍ ഓണത്തില്‍ കുടുങ്ങിപ്പോയ സവര്‍ണചിഹ്നങ്ങളേയും കഥകളേയും നമ്മളെന്തുചെയ്യണം. ഒരുപക്ഷെ, തീണ്ടലില്‍ നിന്നും തൊടീലില്‍ നിന്നുമൊക്കെ ഒത്തിരി മുന്നോട്ടുപോയെങ്കിലും പൊതുമനസില്‍ ഉറച്ചുപോയ ജാതി ചിന്തയുടേയും സവര്‍ണമേധാവിത്വത്തിന്റേയും അവശേഷിപ്പുകളാണ് ഓണത്തെ ചൂഴ്ന്നുനില്‍ക്കുന്ന ഇത്തരം ചിഹ്നങ്ങളത്രയും. അതിന് മാറ്റം വരേണ്ടതുണ്ട്. ഓണമെന്ന പൊതുഇടത്തെ പ്രധിനിധീകരിക്കാന്‍ നമുക്ക് ഇത്തരം ചിഹ്നങ്ങളും കഥകളും ആവശ്യമില്ല. സമൂഹത്തിലെ വ്യത്യസ്തതകളെ ഉള്‍ക്കൊള്ളുന്നവയാവണം ഓണത്തെ പ്രതിനിധീകരിക്കാന്‍. മുകളില്‍ ചൂണ്ടികാണിച്ചതുപോലെ ഓണത്തിന് മാറ്റം വന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടുതന്നെ ബോധപൂര്‍വമായ ഇടപെടലുകളിലൂടെ ഓണത്തിന് ക്രിയാത്മകമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ ഓണത്തേക്കുറിച്ച് മറുനാട്ടിലെ കലാലയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ വഴിവെക്കും.

പക്ഷെ അപകടകരമായ ഒരു പ്രവണതയെ ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. ഓണാഘോഷത്തിനുള്ള വ്യത്യസ്തമായ സാധ്യതകള്‍ തേടുന്നതിനും വ്യത്യസ്തമായ വ്യഖ്യാനങ്ങള്‍ നല്‍കുന്നതിനും പകരം ഓണമെന്ന പൊതുഇടത്തെ മൊത്തത്തില്‍ നിരാകരിക്കുന്ന പ്രവണതകളും ഉയര്‍ന്നുവരുന്നുണ്ട്. ഇത് അഭികാമ്യമെന്ന് പറയാനാവില്ല. ഓണം വളരെ അനന്യമായ ഒരു പൊതുഇടം സൃഷ്ടിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും അതില്‍ പോരായ്മകളുണ്ടെന്നും മനസിലാക്കി അത്തരം പോരായ്മകളെ തിരുത്തി ഓണത്തെ കൂടുതല്‍ ജനകീയമാക്കുകയുമാണ് ഉചിതമായ രാഷ്ട്രീയനിലപാട്.

അനുബന്ധം: ഇത് എഴുതുവാനുള്ള കാരണം വിക്കീപീഡിയയില്‍ ഓണത്തെക്കുറിച്ചുള്ള പരാമര്‍ശമാണ്. ഒരു ആഴ്ചമുമ്പു വരെ ‘Onam is a harvest festival with a Hindu mythical background’ ഒപ്പം ‘Onam is a festival celebrated by people in Kerala’ എന്നുമായിരുന്നു പരാമര്‍ശം. എന്നാല്‍ ഇപ്പോള്‍ അത് ‘Onam is a Hindu festival’ എന്ന് മാറ്റിയിരിക്കുന്നു. പ്രസ്തുത മാറ്റം വരുത്തിയ വിക്കി പീഡിയ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഈ അക്കൗണ്ടിന്റെ ഉടമസ്ഥന്‍ മാറാട് കലാപം, കമല സുരയ്യ, അബ്ദുള്‍ നാസര്‍ മദനി, റിലീജിയന്‍ ഇന്‍ കേരള, കൗ സ്ലോട്ടര്‍ തുടങ്ങിയ പല പേജുകളിലും വിശ്വാസയോഗ്യമല്ലാത്ത സോഴ്‌സുകള്‍ ഉദ്ധരിച്ച് ന്യൂനപക്ഷ വിരുദ്ധമായ പലമാറ്റങ്ങളും നടത്തിയതായി കണ്ടു. കഷിയുടെ ഇപ്പോഴത്തെ പ്രധാനശ്രമം ഓണത്തെ ഹിന്ദു ഫെസ്റ്റിവലായി നിലനിര്‍ത്തുകയാണ്. ആര്‍ട്ടിക്കിള്‍ സെമി പ്രൊട്ടക്ടട് ആയതുകൊണ്ട് എളുപ്പത്തില്‍ മാറ്റവും സാധ്യമല്ല. ഓണത്തെ ഒരു ഹിന്ദു ആഘോഷമാക്കി ചിത്രീകരിച്ച് പൊതുഇടങ്ങള്‍ നശിപ്പിക്കുന്നതിന്റെ ഗുണഫലം ആര്‍ക്കാണെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു.

(ഹൈദരബാദ് സര്‍വ്വകലാശാലയില്‍ എം എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍