UPDATES

ആര്‍എസ്എസിനെതിരേ ഓണപ്പൊട്ടന്‍മാരുടെ പ്രതിഷേധം

അഴിമുഖം പ്രതിനിധി

ആര്‍എസ്എസിനെതിരേ ഓണപ്പൊട്ടന്‍മാരുടെ പ്രതിഷേധം. തിരുവോണനാളില്‍ ഓണപ്പൊട്ടന്‍ കെട്ടിയ ദളിത് യുവാവിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഓണപ്പൊട്ടന്‍മാരുടെ വേഷമണിഞ്ഞെത്തിയവര്‍ പ്രതിഷേധപ്രകടനം നടത്തിയത്.

ഇന്നലെ വൈകുന്നേരം നാലുമണിക്കായിരുന്നു കോഴിക്കോട് നഗരത്തില്‍ കേരള മലയര്‍ പാണന്‍ സമുദായോദ്ധാരണ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചത്. നിരവധി കലാകാരന്‍മാര്‍ ഓണപ്പൊട്ടന്റെ വേഷംകെട്ടി പ്രതിഷേധത്തില്‍ പങ്കെടുത്തു.പ്രതിഷേധ പ്രകടനം മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പരിസരത്തുനിന്നാരംഭിച്ചു. കോഴിക്കോട് മൊഫ്യൂസില്‍ സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ പുരുഷന്‍ കടലുണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഓണപ്പൊട്ടന്‍ ഹൈന്ദവവിരുദ്ധമാണെന്നാരോപിച്ചായിരുന്നു തിരുവോണദിവസം ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നദാപുരം ചിയ്യൂരില്‍ സജേഷ് എന്ന ചെറുപ്പക്കാരനെ ആക്രമിച്ചത്. ജാതിപറഞ്ഞ് ആക്ഷേപിച്ചായിരുന്നു മര്‍ദ്ദനം. ഓണപ്പൊട്ടന്‍മാരെ ആരും സ്വീകരിക്കരുതെന്നു വീടുകള്‍ തോറും കയറി ആര്‍എസ്എസ് മുന്നറിയിപ്പു കൊടുത്തിരുന്നതായാണു പറയുന്നത്. ഇതിനു പിന്നാലെയാണ് ഓണപ്പൊട്ടന്റെ വേഷം കെട്ടിയെത്തിയ സജേഷിനെ അക്രമിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍