UPDATES

മുസ്ലിംലീഗ് പിന്തുണച്ചു; ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ആര്‍എംപി ഭരിക്കും

അഴിമുഖം പ്രതിനിധി

ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ പിന്തുണയോടെ ആര്‍എംപി സിപിഐഎമ്മിനെ പരാജയപ്പെടുത്തി. യുഡിഎഫിന്റെ പിന്തുണ വേണ്ടെന്ന് ആര്‍എംപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ഘടകക്ഷികളായ കോണ്‍ഗ്രസും ജെഡിയുവും വിട്ടു നിന്നപ്പോള്‍ രണ്ട് മുസ്ലിംലീഗ് അംഗങ്ങള്‍ ആര്‍എംപിയെ പിന്തുണയ്ക്കുകയായിരുന്നു. എപി കവിതയാണ് ആര്‍എംപിക്കുവേണ്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. കവിതയ്ക്ക് എട്ട് വോട്ടുകള്‍ ലഭിച്ചു. ഒഞ്ചിയം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഏഴും ആര്‍എംപിക്ക് ആറും യുഡിഎഫിന് നാലും സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസിനും ജെഡിയുവിനും ഓരോ അംഗങ്ങളാണുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍