UPDATES

നെടുമ്പാശേരി വഴി സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനായ മൂവാറ്റുപുഴ സ്വദേശി ഫെബിന്‍ കെ ബഷീര്‍ അറസ്റ്റിലായി. തൃശൂര്‍ എആര്‍ ക്യാമ്പില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ ഡപ്യൂട്ടേഷനില്‍ എമിഗ്രേഷന്‍ അസിസ്റ്റന്റായി നെടുമ്പാശേരിയില്‍ ജോലി ചെയ്തിരുന്നു. കേസില്‍ ഇതുവരെ 28 ഓളം പേര്‍ അറസ്റ്റിലായിരുന്നു. നെടുമ്പാശേരി വഴിയുള്ള സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കുന്ന നൗഷാദിനെ സഹായിച്ചുവെന്നതാണ് ബഷീറിന് എതിരായ കേസ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍