UPDATES

പഠാന്‍കോട്ട് വിവരങ്ങള്‍ വെളിപ്പെടുത്തി; എന്‍ഡിടിവി ഇന്ത്യക്ക് ഒരു ദിവസത്തെ വിലക്ക്

അഴിമുഖം പ്രതിനിധി

പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ ചാനലിലൂടെ സംപ്രഷേണം നടത്തിയത്തിന് രാജ്യത്തെ പ്രമുഖ ചാനലായ എന്‍ഡിടിവി ഇന്ത്യക്ക് കേന്ദ്രസര്‍ക്കാര്‍ ഒരു ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തി. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് എന്‍ഡിടിവി ഹിന്ദി ചാനലിന്റെ ഒരു ദിവസത്തെ സംപ്രേഷണം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവിട്ടത്.

നവംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് ഒന്നു മുതല്‍ 24 മണിക്കൂര്‍ സംപ്രഷേണം നിര്‍ത്തിവയ്ക്കണമെന്നാണ് ഉത്തരവ്. വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മറ്റിയാണ് നടപടി സംബന്ധിച്ച ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ നടന്ന പഠാന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണ സമയത്ത് ചാനല്‍ സംപ്രഷേണം ചെയ്ത പല വിവരങ്ങളും ഭീകരര്‍ക്ക് സഹായകമായി എന്ന് കമ്മിറ്റി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

വ്യോമതാവളത്തില്‍ ഭീകരര്‍ക്കെതിരേ സൈനിക ഓപ്പറേഷന്‍ നടക്കുമ്പോള്‍ അവിടുത്തെ വെടിക്കോപ്പുകള്‍, യുദ്ധവിമാനങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ഹെലികോപ്റ്റര്‍, മിഗ് വിമാനങ്ങള്‍, ഇന്ധന ടാങ്കുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ചാനല്‍ പുറത്തുവിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍