UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാസര്‍ഗോഡ്‌ നിന്നും ഒരാളെക്കൂടി കാണാതായി; ഐസിസ് ബന്ധം സംശയിക്കുന്നു

അഴിമുഖം പ്രതിനിധി

കാസര്‍ഗോഡ്‌ നിന്നും ദുരൂഹസാഹചര്യത്തില്‍ ഒരാളെക്കൂടി കാണാതായി. ആദൂര്‍ സ്വദേശി അബ്ദുള്ളയെ ആണ് നാലുമാസമായി കാണാനില്ല എന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. മതപഠനത്തിന് പോകുന്നു എന്നു പറഞ്ഞിട്ടാണ് ഇയാള്‍ വീടുവിട്ടത് എന്ന് ബന്ധുക്കള്‍ പറയുന്നു. ഇടയ്ക്കിടെ മതപഠനത്തിനെന്ന ആവശ്യം പറഞ്ഞ് ഇയാള്‍ പോകാറുള്ളതാണ് എന്നാല്‍ മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം തിരികെ വരികയാണ്‌ പതിവ് എന്നും ബന്ധുക്കള്‍ വ്യക്തമാക്കി. അബ്ദുള്ളയ്ക്ക് തൃക്കരിപ്പൂര്‍ നിന്നും കാണാതായവരുമായി ബന്ധമുണ്ടെന്നും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍