UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു എംഎല്‍എ കൂടി പനീര്‍സെല്‍വത്തിനൊപ്പം; പളനിസാമി ക്യാമ്പിന് തിരിച്ചടി

കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ അരുണ്‍കുമാറാണ് ഒപിഎസ് പക്ഷത്തേക്ക് ചേക്കേറിയത്

തമിഴ്‌നാട്ടില്‍ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് തിരിച്ചടി. കൂവത്തൂര്‍ റിസോര്‍ട്ടില്‍ നിന്നും പുറത്തുവന്ന ഒരു എംഎല്‍എ കൂടി മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിനൊപ്പം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്.

കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ അരുണ്‍കുമാറാണ് ഒപിഎസ് പക്ഷത്തേക്ക് ചേക്കേറിയത്. പാര്‍ട്ടി തീരുമാനങ്ങളില്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയാണ് അരുണ്‍കുമാര്‍ പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ചത്. വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ പനീര്‍സെല്‍വത്തിന് 11 എംഎല്‍എമാരുടെ പിന്തുണയായി.

നിലവില്‍ പളനിസാമിക്ക് 122 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷം തെളിയിക്കാന്‍ 117 എംഎല്‍എമാരുടെ പിന്തുണ മതി. വോട്ടെടുപ്പില്‍ പളനിസാമിയെ പിന്തുണയ്ക്കില്ലെന്ന് ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍