UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാണാതായ കാസര്‍ഗോഡ്‌ സ്വദേശിയുടെ സന്ദേശം വീട്ടുകാര്‍ക്കു ലഭിച്ചു; ഉറവിടം അഫ്ഗാനിസ്ഥാന്‍

അഴിമുഖം പ്രതിനിധി

ഐസിസില്‍ ചെര്‍ന്നുവെന്നു കരുതപ്പെടുന്നവരില്‍ ഒരാള്‍ കൂടി വീട്ടുകാര്‍ക്ക് സന്ദേശമയച്ചു. പടന്ന സ്വദേശി ഹഫീസുദ്ദീന്റെ വാട്സ്ആപ്പ് സന്ദേശമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്.ഞങ്ങള്‍ സുഖമായിരിക്കുന്നുവെന്ന മെസ്സേജ് വന്നിരിക്കുന്നത് ഇയാള്‍ കേരളത്തില്‍ ഉപയോഗിച്ചിരുന്ന നമ്പറില്‍ നിന്നുമാണ്. അഫ്ഗാനിസ്ഥാനിലെ ടോറ-ബോറയില്‍ നിന്നാണ് സന്ദേശം എത്തിയത്.

കഴിഞ്ഞ ദിവസം മുംബൈ കല്യാണില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായിരുന്നു. അയാളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതായി അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. അതേസമയം കാസര്‍ഗോഡ് ജില്ലയില്‍ നിന്നും കാണാതായ 17 പേരുടെ ബന്ധുക്കളുടെ പരാതിയില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍