UPDATES

ചരിത്രത്തില്‍ ഇന്ന്

1898 മാര്‍ച്ച് 27: പ്രമുഖ ഇന്ത്യന്‍ പരിഷ്‌കര്‍ത്താവ് സര്‍ സയീദ് അഹമ്മദ് ഖാന്‍ അന്തരിച്ചു

സോവിയറ്റ് യൂണിയനെ സ്റ്റാലിനിസത്തില്‍ നിന്നും മോചിപ്പിച്ച നികിത സെജിയേവിച്ച് ക്രൂഷ്‌ചേവ് 1958 മാര്‍ച്ച് 27-ന് മന്ത്രിമാരുടെ കൗണ്‍സിലിന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു

ഇന്ത്യ

പ്രമുഖ ഇന്ത്യന്‍ പരിഷ്‌കര്‍ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന സര്‍ സയീദ് അഹമ്മദ് ഖാന്‍ 1898 മാര്‍ച്ച് 27-ന് അന്തരിച്ചു. 1875-ല്‍ ആരംഭിച്ച വിഖ്യാത മുസ്ലീം പഠന കേന്ദ്രമായ അലിഗഢ് മുസ്ലീം സര്‍വകലാശാല (തുടക്കത്തില്‍ മുഹമ്മദന്‍ ആംഗ്ലോ-ഓറിയന്റല്‍ കോളേജ്) സ്ഥാപിച്ചത് സര്‍ സയീദ് അഹമ്മദ് ഖാന്‍ ആയിരുന്നു. മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ കാലത്ത് അറേബ്യയില്‍ നിന്നും കുടിയേറിയവരാണ് 1817 ഒക്ടോബര്‍ 17-ന് ജനിച്ച സയീദ് അഹമ്മദ് ഖാന്റെ കുടുംബം. അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഒരാളായിരുന്ന അക്ബര്‍ ഷാ രണ്ടാമന്റെ ഉപദേശകരില്‍ ഒരാളായിരുന്നു അദ്ദേഹത്തിന്റെ പിതാവ് മിര്‍ മുഹമ്മദ് മുത്താഖി. രണ്ടു രാജ്യങ്ങള്‍ എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്നും നിയമം പഠിക്കുകയും പിന്നീട് 1867-ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴില്‍ കീഴ്‌ക്കോടതി ജഡ്ജിയായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. 1876-ല്‍ അദ്ദേഹം ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കാലഘട്ടത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂറ് പുലര്‍ത്തിയ അദ്ദേഹം നിരവധി യൂറോപ്യന്‍ ജീവനുകള്‍ രക്ഷിച്ചതിന്റെ പേരില്‍ ശ്രദ്ധേയനായി. കര്‍ക്കശമായ മതകാഴ്ചപ്പാടുകള്‍ മുസ്ലീം സമുദായത്തിന്റെ ഭാവിക്ക് ഭീഷണിയാണെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം, പാശ്ചാത്യരീതിയിലുള്ള ആധുനിക സ്‌കൂളുകള്‍ സ്ഥാപിക്കുകയും പ്രസിദ്ധീകരണങ്ങള്‍ തുടങ്ങുകയും മുസ്ലീം സംരഭകത്വം സംഘടിപ്പിക്കുകയും ചെയ്തു.

ലോകം

1958 മാര്‍ച്ച് 27: ക്രൂഷ്‌ചേവ് മന്ത്രിമാരുടെ കൗണ്‍സിലിന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു


സോവിയറ്റ് യൂണിയനെ സ്റ്റാലിനിസത്തില്‍ നിന്നും മോചിപ്പിച്ച നികിത സെജിയേവിച്ച് ക്രൂഷ്‌ചേവ് 1958 മാര്‍ച്ച് 27-ന് മന്ത്രിമാരുടെ കൗണ്‍സിലിന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1964 ഒക്ടോബര്‍ 14 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. ശീതയുദ്ധം അതിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന സമയത്താണ് അദ്ദേഹം സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പരിപാടികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. സ്റ്റാലിന്റെ കാലഘട്ടത്തില്‍ വളര്‍ന്നു വന്ന സമ്മര്‍ദങ്ങള്‍ ലഘൂകരിക്കുന്നതിനായി നിരവധി ആഭ്യന്തര പരിഷ്‌കാരങ്ങളും അദ്ദേഹം നടപ്പിലാക്കി. 1953-ല്‍ സ്റ്റാലിന്‍ അന്തഃരിച്ച ശേഷം ഉയര്‍ന്നുവന്ന അധികാര വടംവലിയില്‍ വിജയിച്ചാണ് ക്രൂഷ്‌ചേവ് അധികാരത്തിലേക്ക് വന്നത്. ലിയോനാര്‍ഡ് ബ്രഷ്‌നേവ് ഒന്നാം സെക്രട്ടറിയും അലക്‌സി കോസിന്‍ പ്രീമിയറുമായി തിരഞ്ഞെടുക്കപ്പെട്ട 1964-ല്‍ ക്രൂഷ്‌ചേവ് നീക്കം ചെയ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന്റെ കിഴക്കന്‍ മുഖത്ത് നടന്ന് മഹത്തായ ദേശാഭിമാനയുദ്ധത്തിന്റെ സമയത്ത് സ്റ്റാലിനും അദ്ദേഹത്തിന്റെ ജനറല്‍മാര്‍ക്കുമിടയിലെ മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ച ക്രൂഷ്‌ചേവ് സ്റ്റാലിന്‍ഗ്രാഡ് സംരക്ഷണത്തിന് സാക്ഷ്യം വഹിച്ചു. യുദ്ധത്തിന് ശേഷം അദ്ദേഹം ഉക്രൈനിലേക്ക് മടങ്ങിയെങ്കിലും സ്റ്റാലിന്റെ അടുത്ത ഉപദേശകരില്‍ ഒരാളായി മടക്കി വിളിക്കപ്പെട്ടു. ദേശീയ പ്രതിരോധത്തിന് മിസൈലുകളാവും ഉത്തമം എന്ന വിശ്വാസത്തില്‍ ക്രൂഷ്‌ചേവ് പരമ്പരാഗത സേനകളില്‍ വലിയ വെട്ടിക്കുറവ് വരുത്തി. സേനകളില്‍ വെട്ടിക്കുറവ് വരുത്തിയെങ്കിലും, ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയോടെ മൂര്‍ച്ഛിച്ച ശീതയുദ്ധത്തിന്റെ ഏറ്റവും സംഘര്‍ഷഭരിതമായ നാളുകള്‍ക്ക് അദ്ദേഹത്തിന്റെ ഭരണകാലം സക്ഷ്യം വഹിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍