UPDATES

വായിച്ചോ‌

കറിയുടെ മണം സഹിക്കാനാവില്ല; കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വീടില്ലെന്ന് ബ്രിട്ടീഷ് റിയല്‍ എസ്‌റ്റേറ്റ് രാജാവ്

കെന്റ് പ്രോപ്പര്‍ട്ടി ഉടമയ്‌ക്കെതിരെ സമൂഹ മാധ്യമത്തില്‍ പ്രതിഷേധം രൂക്ഷം

കറിയുടെ മണം സഹിക്കാനാകാത്തതിനാല്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വീട് വാടകയ്ക്ക് നല്‍കില്ലെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ഭൂപ്രഭുവും റിയല്‍ എസ്റ്റേറ്റ് ഭീമനുമായ ഫെര്‍ജൂസ് വില്‍സണ്‍. രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ കെന്റ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്.

ആഷ്‌ഫോര്‍ഡ്, മിഡ്‌സ്‌റ്റോണ്‍ മേഖലകളിലായി ആയിരത്തിലേറെ വീടും സ്ഥലവുമാണ് ഈ കമ്പനിക്കുള്ളത്. തന്റെ ഏജന്റുമാര്‍ക്ക് ആര്‍ക്കൊക്കെ വീട് വാടകയ്ക്ക് നല്‍കണമെന്നും ആര്‍ക്കൊക്കെ നല്‍കരുതെന്നും ഇദ്ദേഹം മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍ക്കും സിംഗിള്‍ പാരന്റുമാര്‍, വരുമാനം കുറഞ്ഞവര്‍, തൊഴിലില്ലാത്തവര്‍, പ്ലംബര്‍മാര്‍ എന്നിവര്‍ക്ക് വീട് നല്‍കരുതെന്ന് ഈ വര്‍ഷം ആദ്യം ഇദ്ദേഹം ഏജന്റുമാരോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം.

വാടകക്കരാര്‍ അവസാനിപ്പിച്ച് വീട് തിരിച്ചു ലഭിക്കുമ്പോഴും കറുത്തവര്‍ഗ്ഗക്കാര്‍ താമസിച്ചിരുന്ന വീടുകളിലെ കറി മണം പോകുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. അടുത്തിടെയാണ് ഇയാളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത്. തങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ കറുത്തവര്‍ഗ്ഗക്കാരായ ധാരാളം ഉപഭോക്താക്കളുണ്ടെന്നും ചില വിഭാഗക്കാര്‍ ഉപയോഗിക്കുന്ന കറികളും മറ്റും കാര്‍പെറ്റില്‍ വീണ് അത് നാശമാകുകയാണെന്നും അദ്ദേഹം ദ സണിനോട് പറഞ്ഞു.

അതേസമയം വില്‍സണിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വര്‍ഗ്ഗീയ വിദ്വേഷത്തിന് ഇടയാക്കുമെന്ന് സമൂഹ മാധ്യമത്തില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കൂടുതല്‍ വായിക്കാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍