UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഐഎമ്മിലെ ഒരു വിഭാഗം ചതിച്ചു: പി സി ജോര്‍ജ്ജ്

അഴിമുഖം പ്രതിനിധി

സിപിഐഎമ്മിലെ ഒരു വിഭാഗം തന്നെ ചതിച്ചുവെന്നും പൂഞ്ഞാര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് തന്നോടൊപ്പമുണ്ടെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോര്‍ജ്ജ് സ്വയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് എല്‍ഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ ജോര്‍ജ്ജിന് സീറ്റുണ്ടായിരുന്നില്ല.

പൂഞ്ഞാറില്‍ താന്‍ മത്സരിക്കുമെന്നും ജോര്‍ജ്ജ് പ്രഖ്യാപിച്ചു. താന്‍ നാളെ മുതല്‍ മണ്ഡലത്തില്‍ പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ജോര്‍ജ്ജിനെ എല്‍ഡിഎഫ് ചതിച്ചിട്ടില്ലെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. പൂഞ്ഞാര്‍ സീറ്റ് കേരള കോണ്‍ഗ്രസിന്റേതാണെന്നും വിശ്വന്‍ പറഞ്ഞു. പിസി ജോര്‍ജ്ജിന് ഇനിയും എല്‍ഡിഎഫുമായി സഹകരിക്കാമെന്നും വിശ്വന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍