UPDATES

വീഡിയോ

ഗോദാര്‍ദിന്റെ ആദ്യ സിനിമയുടെ വീഡിയോ കണ്ടെത്തി

‘സുന്ദരിയായ സ്ത്രീ’ എന്നാണ് ഈ ഹൃസ്വചിത്രത്തിന്റെ പേര്‌

ലോകത്തിലെ അപൂര്‍വ്വമായ ഒരു വീഡിയോയും കൂടി യൂട്യൂബില്‍ എത്തി. 1955-ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നിന്ന് പകര്‍ത്തിയ ഈ ഷോര്‍ട്ട് ഫിലിം വിവരണാത്മകമായ ആദ്യത്തെ ഫിലിമാണ്. ഒന്‍പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തെ നോ ബഡ്ജറ്റ് ചിത്രമെന്നാണ് വിശേഷിപ്പിക്കുന്നത്. 16 എംഎം ക്യാമറയില്‍ ഒരു ഫിലിം സ്‌കൂളിലും പോയിട്ടില്ലാത്ത 24 വയസുകാരനായ ഒരു യുവാവ് പകര്‍ത്തിയതാണ് ഇതിലെ ദൃശ്യങ്ങള്‍. പക്ഷെ ഇതിലെ ഷോട്ടുകള്‍ സിനിമാ ഭ്രാന്തന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവേശമാണ്. Une Femme Coquette (സുന്ദരിയായ സ്ത്രീ) എന്നാണ് ഈ ഫിലിമിന്റെ പേര്.

തന്റെ ആദ്യ സംരംഭത്തില്‍ തന്നെ ഇത്ര ഗംഭീരമായി ഈ ചിത്രം സംവിധാനം ചെയ്തത് വിശ്വപ്രസിദ്ധനായ ഫ്രഞ്ച് സംവിധായകന്‍ ജീന്‍ ലുക്ക് ഗോദാര്‍ദാണ്. ഈ ചിത്രം വിതരണത്തിനെടുത്തിട്ടില്ലെങ്കിലും 1960-കളില്‍ പല തവണ പല വേദികളിലായി പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമ ചരിത്ര ബുക്കുകളിലും ചിലരുടെ ആത്മകഥകളിലും മാത്രം കേട്ടിരുന്ന ഈ അപൂര്‍വ്വമായ വീഡിയോ ഇപ്പോള്‍ ഫിലിമില്‍ നിന്ന് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ഡേവിഡ് ഹെസ്‌ലിന്‍ എന്ന ആളാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ വീഡിയോയുടെ ഡിജിറ്റല്‍ രൂപം അപ്പ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് സബ്‌ടൈറ്റലിന്റെ അകമ്പടിയോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. ഫ്രബ്രുവരി 15-നാണ് വീഡിയോ യൂട്യൂബില്‍ എത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍