UPDATES

അടച്ചിട്ട വീടിനുള്ളില്‍ മൃതദേഹങ്ങള്‍ക്കൊപ്പം ഒരു വയസുകാരനെ കണ്ടെത്തി

അഴിമുഖം പ്രതിനിധി

ഹൈദരാബാദില്‍ വീട്ടിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ക്കൊപ്പം ഒരു വയസുകാരനെ അടച്ചിട്ട നിലയില്‍ കണ്ടെത്തി. ഒരു സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹങ്ങളാണ് വീട്ടിലുണ്ടായിരുന്നത്. സ്ത്രീ കുഞ്ഞിന്റെ അമ്മയാണെന്നും പുരുഷന്‍ അവരുടെ പങ്കാളിയാണെന്ന് കരുതുന്നുവെന്നും പൊലീസ് പറഞ്ഞു. മഞ്ജുനാഥ്, മീന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ബുധനാഴ്ച വഴക്കുണ്ടായതിനെ തുടര്‍ന്ന് മഞ്ജുനാഥ് മീനയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രണ്ടു ദിവസമായി വീടിന് മുന്നില്‍ പാല്‍ പാക്കറ്റുകള്‍ കിടക്കുന്നത് കണ്ട് അയല്‍വാസികളാണ് പൊലീസില്‍ അറിയിച്ചത്. വീടിന്റെ ജനലും വാതിലുകളും അകത്തു നിന്ന് അടച്ചിരുന്നതിനാല്‍ കുഞ്ഞിന്റെ കരച്ചില്‍ പുറത്ത് കേട്ടിരുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം കര്‍ണാടകയില്‍ നിന്നും ഹൈദരാബാദിലേക്ക് കുടിയേറിയതാകാം ഇവരെന്ന് പൊലീസ് പഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍