UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കാശ്മീരില്‍ ഹിമപാതം: ഒരു സൈനികന്‍ മരിച്ചു

മരിച്ചയാളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കാമ്പിലുണ്ടായിരുന്ന മറ്റുള്ളവരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം.

ജമ്മുകാശ്മീരിലെ സോനമാര്‍ഗ് പ്രദേശത്തെ പട്ടാള ക്യാമ്പില്‍ ഹിമപാതം ഏറ്റ് ഒരു സൈനീകന്‍ മരിച്ചു. ഒരു ഉദ്യോഗസ്ഥനെ കാണാതായി. മധ്യ കാശ്മീരിലെ ഗാന്ധര്‍ബാല്‍ ജി്‌ലയിലാണ് സംഭവം. കാമ്പിലുണ്ടായിരുന്ന ഏട്ട് സൈനീകരെ രക്ഷിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രാവിലെ 5.45 ഓടെയാണ് ഹിമപാതം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മരിച്ചയാളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കാമ്പിലുണ്ടായിരുന്ന മറ്റുള്ളവരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം. നേരത്തെ നിയന്ത്രണരേഖയ്ക്ക് സമീപം ഗുരെസ് മേഖലയില്‍ ഉണ്ടായ ഹിമപാതത്തില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ മരിച്ചിരുന്നു. പുതിയ മഞ്ഞ് വീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് സൈന്യം ചൊവ്വാഴ്ച തന്നെ ഹിമപാത മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍