UPDATES

വിപണി/സാമ്പത്തികം

ഉള്ളി കരയിക്കുന്നു; നാല് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്നവില, കിലോ ഗ്രാമിന് 80 പിന്നിടുന്നു

ഉത്പാദനത്തില്‍് 40 ശതമാനത്തിന്റെ കുറവ്

രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഉള്ളി വില കുതിക്കുന്നു. ചില പ്രദേശങ്ങളില്‍ കിലോയ്ക്ക് 80 രൂപ വരെയെത്തി വില. ഉത്പന്നങ്ങളുടെ വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. മുംബൈയിലും ഡല്‍ഹിയിലും 75- 80 രൂപവരെയാണ് വില. കാലവര്‍ഷം ശക്തപ്പെട്ടതിനെ തുടര്‍ന്ന് വിളവെടുപ്പ് മോശമായതാണ് വില കൂടാന്‍ കാരണം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വില കിട്ടാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ ഉള്ളി റോഡിലിട്ട് സമരം നടത്തിയ സന്ദര്‍ഭങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്. വില കുറഞ്ഞതിനെ തുടര്‍ന്ന, ഉള്ളി കൃഷിയുടെ കേന്ദ്രമായി അറിയപ്പെടുന്ന നാസ്സിക്കില്‍ രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകപോലുമുണ്ടായി. അതിന് ശേഷമാണ് ഇപ്പോള്‍ വില വര്‍ധിച്ചത്. വിലക്കുറവ് കാരണം കഴിഞ്ഞവര്‍ഷം പല കര്‍ഷകരും മുഴുവന്‍ സ്ഥലത്തും കൃഷിക്ക് തയ്യാറാകാത്തതും ഇത്തവണ വില വര്‍ധനയ്ക്ക് കാരണമായെന്നാണ് കരുതുന്നത്.

ഇതിനകം തന്നെ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉള്ളി ഉത്പാദനത്തില്‍ 40 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുളളതെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം ശരാശരി ആറുമുതല്‍ ആറര ക്വിന്റല്‍ വരെയായിരുന്നു ഉള്ളി ഉത്പാദനം. കിലോയ്ക്ക് 10- 15 വരെ രൂപയ്ക്കായിരുന്നു വിപണനം. വരള്‍ച്ച കാരണം 2015 ലാണ് ഉത്പാദനം ഈ വര്‍ഷത്തെ പോലെ കുറഞ്ഞത്.

വില വര്‍ധന രൂക്ഷമായതിനെ തുടര്‍ന്ന് നാഫെഡ് പോലുള്ള ഏജന്‍സികള്‍ കരുതല്‍ ശേഖരത്തില്‍നിന്ന് ഉള്ളി വിപണിയിലെത്തിക്കുകയാണ്. കയറ്റുമതി നിയന്ത്രിക്കാനും സര്‍ക്കാര്‍ നടപടികള്‍ എടുത്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരുകളോടും കരുതല്‍ ശേഖരത്തില്‍നിന്ന് ഉള്ളി വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ 56000 ടണ്‍ കരുതല്‍ ശേഖരമുള്ളതായാണ് കണക്കാക്കുന്നത്. ഇതിനകം 16000 ടണ്‍ വിപണിയിലിറക്കി. ഡല്‍ഹിയില്‍ മാത്രം 200 ടണ്‍ ആണ് കരുതല്‍ ശേഖരത്തില്‍നിന്ന് വിപണിയിലേക്ക് നേരിട്ട് ഇറക്കുന്നത്. കിലോയ്ക്ക് 24 രൂപ നിരക്കില്‍ ഉള്ളി വിതരണം ചെയ്യുമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌റിവാള്‍ പറഞ്ഞത്.

ഉള്ളി വില ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റി മറിച്ച നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് 1998 ല്‍ ഉള്ളി വിലയില്‍ പെട്ടെന്നുണ്ടായ വര്‍ധനയാണ് ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാരിന്റെ പതനത്തിന് കാരണമായതെന്നാണ് പൊതുവില്‍ വിശ്വസിക്കപ്പെടുന്നത്. അന്ന് പെട്ടന്നുണ്ടായ വിലവര്‍ധനയ്‌ക്കെതിരെ ഫലപ്രദമായ നടപടിയെടുക്കാന്‍ ഡല്‍ഹിയിലെ ബിജെപി സര്‍ക്കാരിന് കഴിഞ്ഞില്ല. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ബിജെപിയ്ക്ക് നേരിടേണ്ടിവന്നത്.

Read: ‘ഹൗഡി മോഡി’ ഇന്ത്യയുടെ ഭാവി ലോകനേതൃത്വത്തിന്റെ പ്രകാശനമെന്ന് കോൺഗ്രസ് നേതാവ് മിലിന്ദ് ദിയോറ; മറുപടിയായി മോദിയുടെ നന്ദിപ്രകാശനം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍