UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ഫ്‌ളാറ്റോ വാഹനമോ ഇല്ല, സുപ്രീം കോടതിയില്‍ സ്വത്ത് വിവരം പ്രഖ്യാപിച്ചത് 31 ജഡ്ജിമാരില്‍ ഏഴ് പേര്‍ മാത്രം

ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെടെയുള്ളവര്‍ ഇതുവരെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

സുപ്രീം കോടതി ജഡ്ജിമാരില്‍ സ്വത്ത് വിവരം പ്രഖ്യാപിക്കാന്‍ സന്നദ്ധമായി ചീഫ് ജസ്റ്റിസുള്‍പ്പെടെ ഏഴ് പേര്‍. ചീഫ് ജസ്റ്റിസ് ഗൊഗോയിക്ക് പുറമെ ജസ്റ്റിസ് ബോംബ്ദെ ജസ്റ്റീസ് എന്‍ വി രമണ ജസ്റ്റിസ് അരുണ്‍ മിശ്ര ജസ്റ്റിസ് ആര്‍ ബാനുമതി ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരാണ് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സന്നദ്ധമായത്.

ചീഫ് ജസ്റ്റിസുമാരാകാന്‍ സാധ്യതയുള്ള ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നീ ജഡ്ജിമാരുള്‍പ്പെടെയുള്ളവരാണ് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താത്തത്. കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.
1997 ലാണ് സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ ചീഫ് ജസ്റ്റിസിനു മുന്നില്‍ വെളിപ്പെടുത്താന്‍ തീരുമാനിച്ചത്.

2009 ല്‍ ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ നല്‍കിയ ഹര്‍ജി ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അനുവദിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടുന്നതാണെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനെതിരായ അപ്പീലില്‍ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റിവെച്ചിരിക്കയാണ്.

വെളിപ്പെടുത്തപ്പെട്ട വിവരങ്ങള്‍ പ്രകാരം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ഫ്‌ളാറ്റോ വാഹനമോ ഇല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍