UPDATES

ഓര്‍മകളില്‍ സമൃദ്ധമായ വയനാടന്‍ ഓണം വയനാടിന്റെ ഓണ സമൃദ്ധി ഓര്‍മ്മകളില്‍ മാത്രം

Avatar

രമേഷ് കുമാര്‍ വെള്ളമുണ്ട

‘എങ്ങും പച്ചപ്പു നിറയുന്ന നെല്‍പ്പാടങ്ങള്‍, ചിങ്ങവെയിലേറ്റുകിടക്കുന്ന കതിര്‍നാമ്പുകള്‍. വയല്‍വക്കിന്റെ വരമ്പുകളില്‍ വെള്ളക്കാശി തുമ്പയുടെ വരി വരിയായുള്ള കാഴ്ചകള്‍. കൊങ്ങിണിക്കാടുകളും കാട്ടുപൂക്കളും മാത്രമുള്ള ഓണപ്പൂക്കളം; കര്‍ഷകനാടിന്റെ ഓര്‍മ്മകളില്‍ ഓണം സമൃദ്ധമാണ്. വയനാടെന്ന ഗോത്രനാടിന്റെ ഓണസ്മൃതികളുമായി ഓണക്കാലത്തൊരു യാത്ര’.

ഗോത്ര നാടിന്റെ ഓണക്കാഴ്ചകള്‍
വയനാടിന്റെ ഓണത്തിന് വ്യത്യസ്തതകള്‍ പലതായിരുന്നു. തനിമ മാറാത്ത നാട്ടുവഴികളും തറവാട്ടു വീടും ഗ്രാമവുമെല്ലാം ആരുടെയും മനസ്സില്‍ നന്മകളെത്തിക്കുമായിരുന്നു. ജിവിതത്തിന്റെ ഏതു കോണിലായാലും സ്വന്തം ഗ്രാമത്തെക്കുറിച്ചും ഓണത്തെക്കുറിച്ചുമെല്ലാം ചോദിച്ചാല്‍ വയനാട്ടിലെ ഓരോ ഗോത്രത്തിനും ഒരുപാട് നൊമ്പരങ്ങള്‍ പങ്കുവെക്കാനുണ്ടാകും. 

കാവി നിറം പിടിപ്പിച്ച കണ്ണാടിപോലെ മിനുസ്സമുള്ള വരാന്തയില്‍ എല്ലാവരും ഒരുമിച്ചാണ് ഓണസദ്യ കഴിക്കുക. തൂശനിലയിലെ നാടന്‍ സദ്യയില്‍ പുതുതലമുറയിലെ വിഭവങ്ങള്‍ ഒന്നുമില്ല. അവിയലും സാമ്പാറും കാളനും കൂട്ടുകറിയുമായി സ്വയം പര്യാപ്തമായ ഓണസദ്യ. 

ആദ്യപന്തിയില്‍ നിഷ്ഠപ്രകാരം കാരണവന്മാരായ ആണുങ്ങള്‍ക്കാണ് സദ്യ വിളമ്പുക. അടുത്ത ഊഴം ചെറുപ്പക്കാര്‍ക്കും പിന്നീട് സ്ത്രീകളുമിരിക്കും. കുളിച്ചൊരുങ്ങി വെള്ള വസ്ത്രം ധരിച്ച് കാരണവരില്‍ നിന്നും ഒരാണ്ടത്തെ അനുഗ്രഹം വാങ്ങാന്‍ ബന്ധുക്കളൊക്കെ നേരത്തെ എത്തും. പിന്നെ ഒന്നാം ഓണം മുതല്‍ തിരുവോണം കഴിഞ്ഞ് നാലാം ഓണത്തിനാണ് ബന്ധുക്കളെല്ലാം പിരിയുക.

സദ്യ ഒരുക്കുന്നത് സ്ത്രീകളായതിനാല്‍ അടുക്കളയില്‍ തിരക്കോട് തിരക്കാണ്. ഓരോ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനും സ്ത്രീ കൂട്ടായ്മകള്‍ ഓടി നടക്കുന്നു. അരിപ്പായസമാണ് പ്രധാനം. ഗന്ധകശാല അരികൊണ്ട് സുഗന്ധം പരക്കുന്ന രുചിക്കൂട്ട് ഒന്ന് വേറെ തന്നെയാണ്. വയനാടിന്റെ തനത് നെല്ലിനങ്ങളില്‍ ഇന്നും പേരുകേട്ട ഗന്ധകശാല സ്വന്തം കൃഷിയിടത്തില്‍ വിളഞ്ഞതാണ്. തുമ്പപ്പൂ ചോറെന്നാല്‍ ഇതുതന്നെയെന്ന് ആരും സമ്മതിച്ചുപോകും. തേങ്ങയും ശര്‍ക്കരയുമൊക്കെ ചേരുമ്പോള്‍ ഒന്നാന്തരം പായസമായി. ഒന്നിനും പരിഭവങ്ങളില്ലാതെ ഈ അടുക്കളകള്‍ എത്രയോ കാലം സക്രിയമായിരുന്നു. ആഢംബരത്തിന്റെ പുതിയ അടുക്കളകള്‍ ഇതിനെല്ലാം ഇന്ന് തിരുത്തായി. 

നഷ്ട സ്മൃതിയില്‍ കൃഷിക്കാലം
മുത്താറിയും ചാമയും വയനാടിന്റെ കൃഷിയിടങ്ങളില്‍ ഒരുകാലത്ത് കൃഷി ചെയ്തിരുന്നു. ആരോഗ്യദായകമായ ഈ ഭക്ഷ്യസംസ്‌കാരം ഇവിടെ നിന്നും മാഞ്ഞുപോയി. ഇന്‍സ്റ്റന്റ് ഭക്ഷണ രീതി വന്നതോടെ ഇവയെല്ലാം ഗൃഹാതുരമായി. ഗന്ധകശാല കതിരിട്ടാല്‍ ഒരു കിലോമീറ്ററോളം സുഗന്ധമെത്തും. വയനാടിന് ഇന്ന് നഷ്ടമായ തനതു വിത്തിനങ്ങളില്‍ ഇവയെല്ലാം പെടും. വിശാലമായ നെല്‍വയലുകളും തിമിര്‍ത്തുപെയ്യുന്ന മഴയും കൊടുംതണുപ്പും മഞ്ഞുമായിരുന്നു വയനാടിന്റെ ചിത്രം. കാര്‍ഷിക ജീവിതത്തിന്റെ ആരവങ്ങള്‍ നിലയ്ക്കാത്ത ഗ്രാമങ്ങള്‍ മുതിര്‍ന്നവരുടെ ഓര്‍മ്മകളില്‍ ഇപ്പോഴുമുണ്ട്. വൃശ്ചികം കഴിയുന്നതിന് മുമ്പ് കര്‍ഷക തറവാട്ടിലെ ധാന്യപ്പുരകള്‍ സമൃദ്ധമാകും. പത്തായത്തിലെ അറകളില്‍ തൊണ്ടി, വെളിയന്‍, ഗന്ധകശാല ചോമാല തുടങ്ങി വേറെ വേറെ നെല്ലുകള്‍ ഒരു വര്‍ഷത്തെ ആവശ്യത്തിനായി മുന്‍ തലമുറ ശേഖരിച്ചുവെക്കും. ഭക്ഷ്യസുരക്ഷയുടെ ഈ സമ്പാദ്യമായിരുന്നു കര്‍ഷകരുടെയും ലക്ഷ്യം. ഒന്നിനും മറുനാട്ടുകരെ ആശ്രയിക്കേണ്ടി വന്നിട്ടില്ലാത്ത ഓണക്കാലമാണ് മുതിര്‍ന്ന തലമുറയുടെ മനസ്സിലുള്ളത്.

കൃഷിനടത്താന്‍ പണിയാളുകളും ധാരാളമുണ്ടായിരുന്നു. കന്നുകാലികളും കര്‍ഷക ഭവനങ്ങളില്‍ യഥേഷ്ടമുണ്ട്. ജൈവരീതയിലുളള കൃഷിനടത്താന്‍ ഇതൊക്കെ ധാരാളമായി. കടം കൊടുത്തും തിരിച്ചുവാങ്ങിയും നെല്ല് എന്ന സമ്പാദ്യത്തെ ജീവിതത്തിലേക്ക് കൂട്ടിയിണക്കിയിരുന്നു. ഗ്രാമങ്ങള്‍ തോറും ജന്മികള്‍ കടം കൊടുക്കാനും കടം കൊടുത്തത് തിരികെ വാങ്ങാനും കൂറ്റന്‍ അറപ്പുരകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഒരു വേലിക്കെട്ടിനകത്ത് രാത്രി കാലങ്ങളില്‍ കന്നുകാലികളെ സൂക്ഷിക്കുന്ന പിടാവുകളും വയനാടിന്റെ സ്വന്തം കാഴ്ചയായിരുന്നു. കുടുംബത്തിലെ അംഗങ്ങളെല്ലാം കൃഷി തൊഴിലാക്കിയവരാണ.് കൊയ്‌തൊഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ പച്ചക്കറികൃഷിയും മുടങ്ങാതെ നടന്നിരുന്നു. നെല്‍ക്കളങ്ങളും അഭിവൃദ്ധിയുടെ പെരുമയായി മാറി. ഇതൊക്കയും എവിടെപ്പോയി. പുല്ലുമേഞ്ഞ വീടുകള്‍ പോലും ആഢംബരത്തിന്റെ ആധുനികത തേടി വഴിമാറി. വയനാട്ടിലെ പരമ്പരാഗതമായ തറവാടുകളിലെല്ലാം കൃഷിയിടങ്ങള്‍ ഏക്കര്‍ കണക്കിനുണ്ടായിരുന്നു. സ്വത്ത് ഭാഗം വെച്ച് മുറിഞ്ഞതോടെ ഇവയെല്ലാം പേരിനുമാത്രമായി. നെല്ല് വിളയേണ്ട പാടം തരിശിടാന്‍ കാരണവന്‍മാര്‍ പണ്ടൊന്നും അനുവദിച്ചിരുന്നില്ല. ഇതെല്ലാം പഴയ തലമുറയുടെ ഓര്‍മ്മകള്‍ മാത്രമായി. 

കാലവസ്ഥയുടെ മാറ്റം കര്‍ഷകനാടിനെ ഒന്നാകെ മാറ്റുകയാണ്. ഓണത്തിനും വരും കാലത്തില്‍ മാറ്റം വന്നേക്കാം. പൂക്കുടയും ഊഞ്ഞാലാട്ടവുമായി ഗ്രാമങ്ങള്‍ വരച്ചിട്ട ഓണക്കാഴ്ചകള്‍ ഇനിയെത്രകാലമെന്നാണ് ഇപ്പോള്‍ വയനാടിന്റെയും ചോദ്യം.

തുമ്പപ്പൂവില്ലാത്ത വയലോരങ്ങള്‍
കാശിതുമ്പയും ശതാവരിയും വയനാടിന്റെ വയലോരങ്ങളില്‍ സമൃദ്ധമായിരുന്നു ഇവയെല്ലാം. അതുകൊണ്ടു തന്നെ വെള്ളത്തുമ്പയില്ലാതെ ഓണപ്പൂക്കളങ്ങളും ഇല്ലായിരുന്നു. കാലം കഴിയും തോറും ഇവയോരോന്നും കാണാതായി. വയല്‍ വരമ്പില്‍ ഓണക്കാലത്തിന് ഏറെക്കാലം സാക്ഷ്യമായിരുന്ന ഈ നാട്ടുപൂക്കള്‍ അന്യമായതോടെ ഓണത്തിന്റെ വിശുദ്ധിയും നഷ്ടമായി തുടങ്ങി. മാനം തൊടുന്ന മലനിരകള്‍ക്ക് നടുവില്‍ പച്ചപരവതാനി പോലയായിരുന്നു വയനാടിന്റെ നെല്‍വയലുകള്‍. കമ്പളനാട്ടിയും കൊയ്ത്തും പത്തായപുരകളുമായി നെല്‍കൃഷിയുടെ ആരവങ്ങള്‍ ഈ നാടിന്റെ ചരിത്രമായിരുന്നു. കന്നുകാലി കൂട്ടങ്ങളും വലിയ ആലകളും വിശാലമായ നെല്‍ക്കളങ്ങളുമുള്ള കര്‍ഷക തറവാടുകള്‍ ഇന്നിവിടെയില്ല. നിറഞ്ഞു തുളുമ്പിയ പത്തായപുരകളും നാടിന് നഷ്ടമായി. സ്വയം പര്യാപ്തമായ ഭക്ഷ്യസംസ്‌കാരം അന്യമായതോടെ മറുനാട്ടില്‍ നിന്നും വരുന്ന അരിവണ്ടികളെ കാത്താണ് വയനാട്ടുകാരുടെയും ഇന്നത്തെ ജീവിതം.

കവുങ്ങുകള്‍ക്കും വാഴത്തോട്ടങ്ങള്‍ക്കും നടുവിലെ ഒരു തുണ്ട് പച്ചപ്പ് മാത്രമാണ് ഇന്ന് വയനാട്ടിലെ വയലുകള്‍. കൃഷി വന്‍ നഷ്ടമായതോടെ കര്‍ഷകരെല്ലാം മറ്റു തൊഴില്‍ തേടിപോകുന്നു.

ഉത്പാദന ചെലവാകട്ടെ നൂറിരട്ടിയിലധികം കുതിച്ചുയര്‍ന്നത് ആരും അിറിഞ്ഞ ഭാവമില്ല. ആകെയുള്ള കൃഷിയിടങ്ങള്‍ വാഴകൃഷിക്ക് പാട്ടത്തിന് നല്‍കി അതില്‍ നിന്നുള്ള വരുമാനം കൊണ്ട് കുറച്ചുകാലമെങ്കിലും അരിവാങ്ങുന്ന കര്‍ഷകരെയാണ് ഇവിടെ കാണാന്‍ കഴിയുക.

1973 ല്‍ കേരളത്തിന്റെ അരിയുത്പാദനം 13.76 ലക്ഷം ടണ്ണായിരുന്നു. 2005 എത്തിയപ്പോഴെക്കും 6.67 ലക്ഷം ടണ്ണായി കുറഞ്ഞു. 8.81 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടമുണ്ടായുിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ശേഷിക്കുന്നത് 2.89 ലക്ഷം ഹെക്ടര്‍ മാത്രമാണ്. 8.88 കോടി പരമ്പരാഗത തൊഴില്‍ ദിനങ്ങള്‍ കൂടിയാണ് ഇതോടെ ഇല്ലാതായത്. കേരളത്തിന്റെ വാര്‍ഷിക ഉപഭോഗത്തില്‍ എട്ടുലക്ഷം ടണ്‍ അരിയുടെ കുറവാണ് അന്യസംസ്ഥാനങ്ങള്‍ ഇപ്പോള്‍ നികത്തുന്നത്. 1987ല്‍ ആറായിരം ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്ന വയനാട്ടില്‍ 2232 ഹെക്ടര്‍ വയലുകള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. 20000 ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്ന വയനാട്ടില്‍ പത്ത് വര്‍ഷം കൊണ്ട് അറുപത് ശതമാനത്തോളം നെല്‍കൃഷിയാണ് കുറഞ്ഞത്.

കാര്‍ഷിക മേഖലയില്‍ ഘടനാപരമായ പരിവര്‍ത്തനത്തിനും ഈ കാലയളവ് വേദിയായി. വയനാട്ടിലെ എഴുപത് ശതമാനത്തോളം കര്‍ഷകരും ദീര്‍ഘകാല വിളയെ ആശ്രയിച്ചവരായിരുന്നു. ഇവരൊക്കെ ഹ്രസ്വവിളകളുടെ പിറകെയാണ് ഇപ്പോള്‍. ഒരുവര്‍ഷം കൊണ്ട് പരമാവധിവിളവ് കൊയ്യാന്‍ കഴിയുന്ന വാഴക്കൃഷിയെ കൂട്ടുപിടിച്ചവരാണ് മിക്ക കര്‍ഷകരും. ഇതിനിടയിലാണ് ഇന്ന് വയനാടിന്റെ നിറം മങ്ങിയ ഓണക്കാഴ്ചകളും ജീവതവും.

മറുനാട്ടില്‍ നിന്നും ഓണപ്പൂക്കള്‍
മറുനാട്ടില്‍ നിന്നാണ് കര്‍ഷക നാട്ടിലേക്കും ഓണമെത്തുന്നത്. ചുട്ടുപൊള്ളുന്ന മണ്ണില്‍ വെന്തുരുകിയ പച്ചക്കറി മുതല്‍ ഓണപ്പൂക്കള്‍ വരെയും കേരളത്തിന്റെ അതിര്‍ത്തി കടന്നെത്തുന്നു. ഓണം ഒരുക്കുന്നതിന്റെ തയ്യാറെടുപ്പുകളാണ് കന്നഡയുടെയും തൊട്ടടുത്ത തമിഴിന്റെയും അതിര്‍ത്തികള്‍ പങ്കിടുന്ന ചുവന്ന നാട്ടില്‍ തകൃതിയാവുന്നത്.

ഓണക്കാലത്തെ കച്ചവടം ലക്ഷ്യമാക്കിയാണ് മഴക്കാലത്തിന് തൊട്ട് മുമ്പുള്ള കൃഷികള്‍. ഗുണ്ടല്‍പ്പേട്ടയും ഓണവിശേഷങ്ങളാണ് പങ്കുവെക്കുന്നത്. ഒരു പറ്റം കര്‍ഷകരുടെ ഗ്രാമം. നോക്കത്താദൂരത്തോളം പരന്നുകിടക്കുന്ന ചുവന്ന മണ്ണിനെ ഓരോ കാലത്തും വേറിട്ട നിറം പുതപ്പിക്കുന്നവര്‍. നൂറ് ഏക്കര്‍ സ്ഥലമുള്ള ജന്മിയും കന്നുകാലി കൂട്ടത്തിനെ മേച്ചുനടക്കുന്ന ഭൂമുഖത്തെ ഏകസ്ഥലം. മാറ്റിയിടാന്‍ ഷര്‍ട്ടു പോലുമില്ല. ചെറിയ സങ്കേതത്തില്‍ തലമുട്ടുന്ന ഗുഡികളില്‍ സ്വപ്നങ്ങളില്ലാതെ കാലത്തെ തോല്‍പ്പിക്കുന്നവര്‍. ഇവിടെയാണ് വടക്കന്‍ കേരളത്തിന്റെ ഓണം ഒരുങ്ങുന്നത്.

മലബാറിലേക്ക് വേണ്ട പച്ചക്കറികളും പൂക്കളുമെല്ലാം ഗുണ്ടല്‍പ്പേട്ടയുടെ സംഭാവനയാണ്. കാലങ്ങളായി ഈ ഉത്തരവാദിത്തങ്ങള്‍ ഇവിടുത്തെ ഗ്രാമീണര്‍ നിറവേറ്റുന്നതുകൊണ്ടാകാം വിപണിയില്‍ ഇതിനൊന്നും ക്ഷാമമില്ല.

ഒരു വിള കൃഷി കഴിഞ്ഞാല്‍ മറ്റൊരു കൃഷിക്ക് ഒരു ഇടവേള. ഇക്കാലത്താണ് പച്ചക്കറികള്‍ ഗ്രാമീണര്‍ കൃഷി നടത്തുക. ഇവിടെ വിളവെടുപ്പ് തുടങ്ങുമ്പോളേക്കും മലയാളികളായ കച്ചവടക്കാരാണ് ഓടിയെത്തുക. തക്കാളി മുതല്‍ ബീറ്റ് റൂട്ടും വെള്ളരിയുമെല്ലാം വേണം. ഒന്നിനും കിലോയ്ക്ക് അഞ്ചുരൂപയില്‍ കൂടാനും പാടില്ല. വിലപേശാന്‍ മിടുക്കരായ മലയാളികളും ഇവരുടെ കണ്ണീരിനും കഷ്ടപ്പാടുകള്‍ക്കും ചില്ലറ തുട്ടുകളാല്‍ വിലയിട്ടു നല്‍കും. അതിര്‍ത്തി കടന്നാല്‍ അഞ്ചിരട്ടി വിലയിട്ട പച്ചക്കറി വാങ്ങാന്‍ മലയാളികളും കാത്തുനില്‍ക്കുന്നു.

ഓണമെത്തിയാല്‍ കച്ചവടക്കാര്‍ കൂടും. ഇവര്‍ക്കിടയിലെ മത്സരം കൃഷിക്കാര്‍ക്ക് അല്‍പ്പം ആശ്വാസമാണ്. വില അല്‍പ്പം കൂട്ടിയെടുക്കാന്‍ കച്ചവടക്കാര്‍ വരുന്ന ഓണക്കാലം അതുകൊണ്ടാണ് അവര്‍ക്കും ദേശീയ ഉത്സവമായി മാറിയത്.

ചെമ്പട്ടണിഞ്ഞു നില്‍ക്കുകയാണ് ഗുണ്ടപ്പേട്ടയിലെ ചെണ്ടുമല്ലിപ്പാടങ്ങള്‍. മാനത്തേക്ക് മുഖം നോക്കി സൂര്യകാന്തി പൂക്കളും ഇടകലരുന്നതോടെ വിനോദ സഞ്ചാരികളുടെ താഴ്‌വാരമാണ് ഇന്ന് ഈ വശ്യമനോഹര കന്നഡ ഗ്രാമം. വേനലില്‍ ചുട്ടുപൊള്ളുന്ന കൃഷിയിടമാകെ മഴയുടെ കുളിരില്‍ പൂപ്പാടമായി മാറുമ്പോള്‍ ഗ്രാമവാസികള്‍ ഒന്നടങ്കം ആവേശത്തിലാണ്. ഓണക്കാലത്ത് കേരളത്തിലേക്ക് പൂക്കള്‍ കയറ്റി അയക്കുന്നതിലൂടെ നല്ലൊരു വരുമാനമാണ് കര്‍ഷകര്‍ എല്ലാവര്‍ഷവും പ്രതീക്ഷിക്കുന്നത്. പെയിന്റ് ഫാക്ടറിയിലേക്ക് ലോഡുകണക്കിന് പൂക്കളാണ് ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നത്. ഇതിനിടയില്‍ ഓണക്കാലത്ത് കേരളത്തിലേക്കും പൂക്കളെത്തും. കന്നുകാലി വളര്‍ത്തലും പച്ചക്കറി തോട്ടങ്ങളുമായി ജീവിതം പൂരിപ്പിക്കുന്ന ഗ്രാമവാസികള്‍ക്കിടയിലുടെ മറുനാടന്‍ ഉത്സവങ്ങളും ചേരുന്നതോടെ ഗുണ്ടല്‍പ്പേട്ട വരച്ചിടുന്നത് ഓണത്തിന്റെ മറ്റൊരു ചിത്രമാണ്.

നേരം പുലരുന്ന കാലം
കറുത്തിരണ്ട കര്‍ക്കടകം കഴിഞ്ഞാല്‍ ചിങ്ങപ്പുലരിയായി. പെരുമഴയിലും ചെളിയിലും കുഴഞ്ഞുമറിഞ്ഞ വയനാടിന് നേരം വെളുക്കലാണ് ഓരോ ഓണക്കാലവും. വിഷുകഴിഞ്ഞാല്‍ നേരം ഇരുട്ടുകയും ഓണത്തോടെ നേരം വെളുക്കുകയും ചെയ്യുന്ന കാലം. എന്നും ഓരോ കൃഷിപരിപാലനത്തിന്റെയും പിറകില്‍ നടക്കുന്ന വയനാട്ടുകാര്‍ക്ക് ഈ രണ്ട് കാര്‍ഷിക ഉത്സവവും നല്‍കിയത് മതിമറന്നുള്ള ആഘോഷമാണ്. നൂറ്റാണ്ടുകളായി കൈമാറി വന്ന കാര്‍ഷിക അഭിവൃദ്ധിയാണ് ഈ ആഘോഷങ്ങള്‍ക്കെല്ലാം നിറചാര്‍ത്തുകള്‍ നല്‍കിയിരുന്നത്.

ഓണം കഴിയുന്നതോടെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കാര്‍ഷിക വയനാട് ഉണരുകയായി. വൃശ്ചികമെത്തുന്നതോടെ നെല്‍പ്പാടങ്ങള്‍ ചുവന്ന് തുടങ്ങും. കൊയ്ത്തും മെതിയുമായി പിന്നെ തിരക്കിന്റെ നാളുകള്‍. നെല്ല് പത്തായത്തില്‍ നിറയുന്നതോടെ കാപ്പിത്തോട്ടങ്ങള്‍ വിളപ്പെടുപ്പിനായി ഉണരുകയായി. അതിനുശേഷം കുരുമുളക്. ഇങ്ങനെ നീളുന്നതായിരുന്നു വിശ്രമമില്ലാത്ത കൃഷി കലണ്ടറിന്റെ ചിട്ടക്രമങ്ങള്‍.

വയനാടിന്റെ കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ് പൂര്‍വ്വികര്‍ കൃത്യമായി ഗണിച്ചെടുത്ത കൃഷിതാളങ്ങള്‍. കൃഷിയില്‍ അടിയുറച്ചുനിന്നാല്‍ ദാരിദ്ര്യമില്ലാതെ സുഖമായി കഴിയാം എന്നതായിരുന്നു അവസ്ഥ. സര്‍ക്കാര്‍ ജോലി പോലും വേണ്ടെന്ന് വെച്ച് സ്വന്തം കൃഷിയിടത്തില്‍ മറ്റൊന്നിനെയും ആശ്രയിക്കാതെ കഴിഞ്ഞിരുന്ന തലമുറകള്‍ ഈ നാടിന്റെ ഓര്‍മ്മകളില്‍ ഇന്നുമുണ്ട്.

കര്‍ഷകനാട് എന്ന മേല്‍വിലാസത്തിന് മാറ്റം വന്നതോടെയാണ് ഓണസങ്കല്‍പ്പങ്ങള്‍ക്കും നിറം കുറഞ്ഞ് വന്നത്. വിളനാശം വിലത്തകര്‍ച്ച തൊഴിലാളി ക്ഷാമം കൂടിയ ഉത്പാദന ചെലവ് എന്നിവയെല്ലാമാണ് ഈ നാടിന്റെ കാര്‍ഷിക വേരുകള്‍ അറുത്തുമാറ്റിയത്. കാര്‍ഷിക മേഖല നേരിടുന്ന മരവിപ്പുകള്‍ക്കിടയില്‍ അന്യതൊഴില്‍ തേടിയവരുടെ സ്വന്തം നാടാണിന്ന് വയനാട്. പരമ്പരാഗതമായ കൃഷിയറിവുകള്‍ മുറിഞ്ഞുപോയതോടെ ഓണസ്മൃതികളില്‍ മാത്രമാണ് കാര്‍ഷിക നന്മകള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നത്.
കര്‍ഷകനാടും ഓര്‍മ്മകളും ഓണങ്ങളും മാത്രം ഇവിടെ ബാക്കിയാവുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രമേഷ് കുമാര്‍ വെള്ളമുണ്ട

എങ്ങും പച്ചപ്പു നിറയുന്ന നെല്‍പ്പാടങ്ങള്‍, ചിങ്ങവെയിലേറ്റുകിടക്കുന്ന കതിര്‍നാമ്പുകള്‍. വയല്‍വക്കിന്റെ വരമ്പുകളില്‍ വെള്ളക്കാശി തുമ്പയുടെ വരി വരിയായുള്ള കാഴ്ചകള്‍. കൊങ്ങിണിക്കാടുകളും കാട്ടുപൂക്കളും മാത്രമുള്ള ഓണപ്പൂക്കളം; കര്‍ഷകനാടിന്റെ ഓര്‍മ്മകളില്‍ ഓണം സമൃദ്ധമാണ്. വയനാടെന്ന ഗോത്രനാടിന്റെ ഓണസ്മൃതികളുമായി ഓണക്കാലത്തൊരു യാത്ര.

ഗോത്ര നാടിന്റെ ഓണക്കാഴ്ചകള്‍
വയനാടിന്റെ ഓണത്തിന് വ്യത്യസ്തതകള്‍ പലതായിരുന്നു. തനിമ മാറാത്ത നാട്ടുവഴികളും തറവാട്ടു വീടും ഗ്രാമവുമെല്ലാം ആരുടെയും മനസ്സില്‍ നന്മകളെത്തിക്കുമായിരുന്നു. ജിവിതത്തിന്റെ ഏതു കോണിലായാലും സ്വന്തം ഗ്രാമത്തെക്കുറിച്ചും ഓണത്തെക്കുറിച്ചുമെല്ലാം ചോദിച്ചാല്‍ വയനാട്ടിലെ ഓരോ ഗോത്രത്തിനും ഒരുപാട് നൊമ്പരങ്ങള്‍ പങ്കുവെക്കാനുണ്ടാകും. 

കാവി നിറം പിടിപ്പിച്ച കണ്ണാടിപോലെ മിനുസ്സമുള്ള വരാന്തയില്‍ എല്ലാവരും ഒരുമിച്ചാണ് ഓണസദ്യ കഴിക്കുക. തൂശനിലയിലെ നാടന്‍ സദ്യയില്‍ പുതുതലമുറയിലെ വിഭവങ്ങള്‍ ഒന്നുമില്ല. അവിയലും സാമ്പാറും കാളനും കൂട്ടുകറിയുമായി സ്വയം പര്യാപ്തമായ ഓണസദ്യ. 

ആദ്യപന്തിയില്‍ നിഷ്ഠപ്രകാരം കാരണവന്മാരായ ആണുങ്ങള്‍ക്കാണ് സദ്യ വിളമ്പുക. അടുത്ത ഊഴം ചെറുപ്പക്കാര്‍ക്കും പിന്നീട് സ്ത്രീകളുമിരിക്കും. കുളിച്ചൊരുങ്ങി വെള്ള വസ്ത്രം ധരിച്ച് കാരണവരില്‍ നിന്നും ഒരാണ്ടത്തെ അനുഗ്രഹം വാങ്ങാന്‍ ബന്ധുക്കളൊക്കെ നേരത്തെ എത്തും. പിന്നെ ഒന്നാം ഓണം മുതല്‍ തിരുവോണം കഴിഞ്ഞ് നാലാം ഓണത്തിനാണ് ബന്ധുക്കളെല്ലാം പിരിയുക.

സദ്യ ഒരുക്കുന്നത് സ്ത്രീകളായതിനാല്‍ അടുക്കളയില്‍ തിരക്കോട് തിരക്കാണ്. ഓരോ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനും സ്ത്രീ കൂട്ടായ്മകള്‍ ഓടി നടക്കുന്നു. അരിപ്പായസമാണ് പ്രധാനം. ഗന്ധകശാല അരികൊണ്ട് സുഗന്ധം പരക്കുന്ന രുചിക്കൂട്ട് ഒന്ന് വേറെ തന്നെയാണ്. വയനാടിന്റെ തനത് നെല്ലിനങ്ങളില്‍ ഇന്നും പേരുകേട്ട ഗന്ധകശാല സ്വന്തം കൃഷിയിടത്തില്‍ വിളഞ്ഞതാണ്. തുമ്പപ്പൂ ചോറെന്നാല്‍ ഇതുതന്നെയെന്ന് ആരും സമ്മതിച്ചുപോകും. തേങ്ങയും ശര്‍ക്കരയുമൊക്കെ ചേരുമ്പോള്‍ ഒന്നാന്തരം പായസമായി. ഒന്നിനും പരിഭവങ്ങളില്ലാതെ ഈ അടുക്കളകള്‍ എത്രയോ കാലം സക്രിയമായിരുന്നു. ആഢംബരത്തിന്റെ പുതിയ അടുക്കളകള്‍ ഇതിനെല്ലാം ഇന്ന് തിരുത്തായി. 

നഷ്ട സ്മൃതിയില്‍ കൃഷിക്കാലം
മുത്താറിയും ചാമയും വയനാടിന്റെ കൃഷിയിടങ്ങളില്‍ ഒരുകാലത്ത് കൃഷി ചെയ്തിരുന്നു. ആരോഗ്യദായകമായ ഈ ഭക്ഷ്യസംസ്‌കാരം ഇവിടെ നിന്നും മാഞ്ഞുപോയി. ഇന്‍സ്റ്റന്റ് ഭക്ഷണ രീതി വന്നതോടെ ഇവയെല്ലാം ഗൃഹാതുരമായി. ഗന്ധകശാല കതിരിട്ടാല്‍ ഒരു കിലോമീറ്ററോളം സുഗന്ധമെത്തും. വയനാടിന് ഇന്ന് നഷ്ടമായ തനതു വിത്തിനങ്ങളില്‍ ഇവയെല്ലാം പെടും. വിശാലമായ നെല്‍വയലുകളും തിമിര്‍ത്തുപെയ്യുന്ന മഴയും കൊടുംതണുപ്പും മഞ്ഞുമായിരുന്നു വയനാടിന്റെ ചിത്രം. കാര്‍ഷിക ജീവിതത്തിന്റെ ആരവങ്ങള്‍ നിലയ്ക്കാത്ത ഗ്രാമങ്ങള്‍ മുതിര്‍ന്നവരുടെ ഓര്‍മ്മകളില്‍ ഇപ്പോഴുമുണ്ട്. വൃശ്ചികം കഴിയുന്നതിന് മുമ്പ് കര്‍ഷക തറവാട്ടിലെ ധാന്യപ്പുരകള്‍ സമൃദ്ധമാകും. പത്തായത്തിലെ അറകളില്‍ തൊണ്ടി, വെളിയന്‍, ഗന്ധകശാല ചോമാല തുടങ്ങി വേറെ വേറെ നെല്ലുകള്‍ ഒരു വര്‍ഷത്തെ ആവശ്യത്തിനായി മുന്‍ തലമുറ ശേഖരിച്ചുവെക്കും. ഭക്ഷ്യസുരക്ഷയുടെ ഈ സമ്പാദ്യമായിരുന്നു കര്‍ഷകരുടെയും ലക്ഷ്യം. ഒന്നിനും മറുനാട്ടുകരെ ആശ്രയിക്കേണ്ടി വന്നിട്ടില്ലാത്ത ഓണക്കാലമാണ് മുതിര്‍ന്ന തലമുറയുടെ മനസ്സിലുള്ളത്.

കൃഷിനടത്താന്‍ പണിയാളുകളും ധാരാളമുണ്ടായിരുന്നു. കന്നുകാലികളും കര്‍ഷക ഭവനങ്ങളില്‍ യഥേഷ്ടമുണ്ട്. ജൈവരീതയിലുളള കൃഷിനടത്താന്‍ ഇതൊക്കെ ധാരാളമായി. കടം കൊടുത്തും തിരിച്ചുവാങ്ങിയും നെല്ല് എന്ന സമ്പാദ്യത്തെ ജീവിതത്തിലേക്ക് കൂട്ടിയിണക്കിയിരുന്നു. ഗ്രാമങ്ങള്‍ തോറും ജന്മികള്‍ കടം കൊടുക്കാനും കടം കൊടുത്തത് തിരികെ വാങ്ങാനും കൂറ്റന്‍ അറപ്പുരകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഒരു വേലിക്കെട്ടിനകത്ത് രാത്രി കാലങ്ങളില്‍ കന്നുകാലികളെ സൂക്ഷിക്കുന്ന പിടാവുകളും വയനാടിന്റെ സ്വന്തം കാഴ്ചയായിരുന്നു. കുടുംബത്തിലെ അംഗങ്ങളെല്ലാം കൃഷി തൊഴിലാക്കിയവരാണ. കൊയ്‌തൊഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ പച്ചക്കറികൃഷിയും മുടങ്ങാതെ നടന്നിരുന്നു. നെല്‍ക്കളങ്ങളും അഭിവൃദ്ധിയുടെ പെരുമയായി മാറി. ഇതൊക്കയും എവിടെപ്പോയി. പുല്ലുമേഞ്ഞ വീടുകള്‍ പോലും ആഢംബരത്തിന്റെ ആധുനികത തേടി വഴിമാറി. വയനാട്ടിലെ പരമ്പരാഗതമായ തറവാടുകളിലെല്ലാം കൃഷിയിടങ്ങള്‍ ഏക്കര്‍ കണക്കിനുണ്ടായിരുന്നു. സ്വത്ത് ഭാഗം വെച്ച് മുറിഞ്ഞതോടെ ഇവയെല്ലാം പേരിനുമാത്രമായി. നെല്ല് വിളയേണ്ട പാടം തരിശിടാന്‍ കാരണവന്‍മാര്‍ പണ്ടൊന്നും അനുവദിച്ചിരുന്നില്ല. ഇതെല്ലാം പഴയ തലമുറയുടെ ഓര്‍മ്മകള്‍ മാത്രമായി. 

കാലാവസ്ഥയുടെ മാറ്റം കര്‍ഷകനാടിനെ ഒന്നാകെ മാറ്റുകയാണ്. ഓണത്തിനും വരും കാലത്തില്‍ മാറ്റം വന്നേക്കാം. പൂക്കുടയും ഊഞ്ഞാലാട്ടവുമായി ഗ്രാമങ്ങള്‍ വരച്ചിട്ട ഓണക്കാഴ്ചകള്‍ ഇനിയെത്രകാലമെന്നാണ് ഇപ്പോള്‍ വയനാടിന്റെയും ചോദ്യം.

തുമ്പപ്പൂവില്ലാത്ത വയലോരങ്ങള്‍
കാശിത്തുമ്പയും ശതാവരിയും വയനാടിന്റെ വയലോരങ്ങളില്‍ സമൃദ്ധമായിരുന്നു ഇവയെല്ലാം. അതുകൊണ്ടു തന്നെ വെള്ളത്തുമ്പയില്ലാതെ ഓണപ്പൂക്കളങ്ങളും ഇല്ലായിരുന്നു. കാലം കഴിയും തോറും ഇവയോരോന്നും കാണാതായി. വയല്‍ വരമ്പില്‍ ഓണക്കാലത്തിന് ഏറെക്കാലം സാക്ഷ്യമായിരുന്ന ഈ നാട്ടുപൂക്കള്‍ അന്യമായതോടെ ഓണത്തിന്റെ വിശുദ്ധിയും നഷ്ടമായി തുടങ്ങി. മാനം തൊടുന്ന മലനിരകള്‍ക്ക് നടുവില്‍ പച്ചപരവതാനി പോലയായിരുന്നു വയനാടിന്റെ നെല്‍വയലുകള്‍. കമ്പളനാട്ടിയും കൊയ്ത്തും പത്തായപുരകളുമായി നെല്‍കൃഷിയുടെ ആരവങ്ങള്‍ ഈ നാടിന്റെ ചരിത്രമായിരുന്നു. കന്നുകാലി കൂട്ടങ്ങളും വലിയ ആലകളും വിശാലമായ നെല്‍ക്കളങ്ങളുമുള്ള കര്‍ഷക തറവാടുകള്‍ ഇന്നിവിടെയില്ല. നിറഞ്ഞു തുളുമ്പിയ പത്തായപുരകളും നാടിന് നഷ്ടമായി. സ്വയം പര്യാപ്തമായ ഭക്ഷ്യസംസ്‌കാരം അന്യമായതോടെ മറുനാട്ടില്‍ നിന്നും വരുന്ന അരിവണ്ടികളെ കാത്താണ് വയനാട്ടുകാരുടെയും ഇന്നത്തെ ജീവിതം.

കവുങ്ങുകള്‍ക്കും വാഴത്തോട്ടങ്ങള്‍ക്കും നടുവിലെ ഒരു തുണ്ട് പച്ചപ്പ് മാത്രമാണ് ഇന്ന് വയനാട്ടിലെ വയലുകള്‍. കൃഷി വന്‍ നഷ്ടമായതോടെ കര്‍ഷകരെല്ലാം മറ്റു തൊഴില്‍ തേടിപോകുന്നു.

ഉത്പാദന ചെലവാകട്ടെ നൂറിരട്ടിയിലധികം കുതിച്ചുയര്‍ന്നത് ആരും അിറിഞ്ഞ ഭാവമില്ല. ആകെയുള്ള കൃഷിയിടങ്ങള്‍ വാഴകൃഷിക്ക് പാട്ടത്തിന് നല്‍കി അതില്‍ നിന്നുള്ള വരുമാനം കൊണ്ട് കുറച്ചുകാലമെങ്കിലും അരിവാങ്ങുന്ന കര്‍ഷകരെയാണ് ഇവിടെ കാണാന്‍ കഴിയുക.

1973 ല്‍ കേരളത്തിന്റെ അരിയുത്പാദനം 13.76 ലക്ഷം ടണ്ണായിരുന്നു. 2005 എത്തിയപ്പോഴെക്കും 6.67 ലക്ഷം ടണ്ണായി കുറഞ്ഞു. 8.81 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടമുണ്ടായുിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ശേഷിക്കുന്നത് 2.89 ലക്ഷം ഹെക്ടര്‍ മാത്രമാണ്. 8.88 കോടി പരമ്പരാഗത തൊഴില്‍ ദിനങ്ങള്‍ കൂടിയാണ് ഇതോടെ ഇല്ലാതായത്. കേരളത്തിന്റെ വാര്‍ഷിക ഉപഭോഗത്തില്‍ എട്ടുലക്ഷം ടണ്‍ അരിയുടെ കുറവാണ് അന്യസംസ്ഥാനങ്ങള്‍ ഇപ്പോള്‍ നികത്തുന്നത്. 1987ല്‍ ആറായിരം ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്ന വയനാട്ടില്‍ 2232 ഹെക്ടര്‍ വയലുകള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. 20000 ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്ന വയനാട്ടില്‍ പത്ത് വര്‍ഷം കൊണ്ട് അറുപത് ശതമാനത്തോളം നെല്‍കൃഷിയാണ് കുറഞ്ഞത്.

കാര്‍ഷിക മേഖലയില്‍ ഘടനാപരമായ പരിവര്‍ത്തനത്തിനും ഈ കാലയളവ് വേദിയായി. വയനാട്ടിലെ എഴുപത് ശതമാനത്തോളം കര്‍ഷകരും ദീര്‍ഘകാല വിളയെ ആശ്രയിച്ചവരായിരുന്നു. ഇവരൊക്കെ ഹ്രസ്വവിളകളുടെ പിറകെയാണ് ഇപ്പോള്‍. ഒരുവര്‍ഷം കൊണ്ട് പരമാവധിവിളവ് കൊയ്യാന്‍ കഴിയുന്ന വാഴക്കൃഷിയെ കൂട്ടുപിടിച്ചവരാണ് മിക്ക കര്‍ഷകരും. ഇതിനിടയിലാണ് ഇന്ന് വയനാടിന്റെ നിറം മങ്ങിയ ഓണക്കാഴ്ചകളും ജീവതവും.

മറുനാട്ടില്‍ നിന്നും ഓണപ്പൂക്കള്‍
മറുനാട്ടില്‍ നിന്നാണ് കര്‍ഷക നാട്ടിലേക്കും ഓണമെത്തുന്നത്. ചുട്ടുപൊള്ളുന്ന മണ്ണില്‍ വെന്തുരുകിയ പച്ചക്കറി മുതല്‍ ഓണപ്പൂക്കള്‍ വരെയും കേരളത്തിന്റെ അതിര്‍ത്തി കടന്നെത്തുന്നു. ഓണം ഒരുക്കുന്നതിന്റെ തയ്യാറെടുപ്പുകളാണ് കന്നഡയുടെയും തൊട്ടടുത്ത തമിഴിന്റെയും അതിര്‍ത്തികള്‍ പങ്കിടുന്ന ചുവന്ന നാട്ടില്‍ തകൃതിയാവുന്നത്.

ഓണക്കാലത്തെ കച്ചവടം ലക്ഷ്യമാക്കിയാണ് മഴക്കാലത്തിന് തൊട്ട് മുമ്പുള്ള കൃഷികള്‍. ഗുണ്ടല്‍പ്പേട്ടയും ഓണവിശേഷങ്ങളാണ് പങ്കുവെക്കുന്നത്. ഒരു പറ്റം കര്‍ഷകരുടെ ഗ്രാമം. നോക്കത്താദൂരത്തോളം പരന്നുകിടക്കുന്ന ചുവന്ന മണ്ണിനെ ഓരോ കാലത്തും വേറിട്ട നിറം പുതപ്പിക്കുന്നവര്‍. നൂറ് ഏക്കര്‍ സ്ഥലമുള്ള ജന്മിയും കന്നുകാലി കൂട്ടത്തിനെ മേച്ചുനടക്കുന്ന ഭൂമുഖത്തെ ഏകസ്ഥലം. മാറ്റിയിടാന്‍ ഷര്‍ട്ടു പോലുമില്ല. ചെറിയ സങ്കേതത്തില്‍ തലമുട്ടുന്ന ഗുഡികളില്‍ സ്വപ്നങ്ങളില്ലാതെ കാലത്തെ തോല്‍പ്പിക്കുന്നവര്‍. ഇവിടെയാണ് വടക്കന്‍ കേരളത്തിന്റെ ഓണം ഒരുങ്ങുന്നത്.

മലബാറിലേക്ക് വേണ്ട പച്ചക്കറികളും പൂക്കളുമെല്ലാം ഗുണ്ടല്‍പ്പേട്ടയുടെ സംഭാവനയാണ്. കാലങ്ങളായി ഈ ഉത്തരവാദിത്തങ്ങള്‍ ഇവിടുത്തെ ഗ്രാമീണര്‍ നിറവേറ്റുന്നതുകൊണ്ടാകാം വിപണിയില്‍ ഇതിനൊന്നും ക്ഷാമമില്ല.

ഒരു വിള കൃഷി കഴിഞ്ഞാല്‍ മറ്റൊരു കൃഷിക്ക് ഒരു ഇടവേള. ഇക്കാലത്താണ് പച്ചക്കറികള്‍ ഗ്രാമീണര്‍ കൃഷി നടത്തുക. ഇവിടെ വിളവെടുപ്പ് തുടങ്ങുമ്പോളേക്കും മലയാളികളായ കച്ചവടക്കാരാണ് ഓടിയെത്തുക. തക്കാളി മുതല്‍ ബീറ്റ് റൂട്ടും വെള്ളരിയുമെല്ലാം വേണം. ഒന്നിനും കിലോയ്ക്ക് അഞ്ചുരൂപയില്‍ കൂടാനും പാടില്ല. വിലപേശാന്‍ മിടുക്കരായ മലയാളികളും ഇവരുടെ കണ്ണീരിനും കഷ്ടപ്പാടുകള്‍ക്കും ചില്ലറ തുട്ടുകളാല്‍ വിലയിട്ടു നല്‍കും. അതിര്‍ത്തി കടന്നാല്‍ അഞ്ചിരട്ടി വിലയിട്ട പച്ചക്കറി വാങ്ങാന്‍ മലയാളികളും കാത്തുനില്‍ക്കുന്നു.

ഓണമെത്തിയാല്‍ കച്ചവടക്കാര്‍ കൂടും. ഇവര്‍ക്കിടയിലെ മത്സരം കൃഷിക്കാര്‍ക്ക് അല്‍പ്പം ആശ്വാസമാണ്. വില അല്‍പ്പം കൂട്ടിയെടുക്കാന്‍ കച്ചവടക്കാര്‍ വരുന്ന ഓണക്കാലം അതുകൊണ്ടാണ് അവര്‍ക്കും ദേശീയ ഉത്സവമായി മാറിയത്.

ചെമ്പട്ടണിഞ്ഞു നില്‍ക്കുകയാണ് ഗുണ്ടല്‍പ്പേട്ടയിലെ ചെണ്ടുമല്ലിപ്പാടങ്ങള്‍. മാനത്തേക്ക് മുഖം നോക്കി സൂര്യകാന്തി പൂക്കളും ഇടകലരുന്നതോടെ വിനോദ സഞ്ചാരികളുടെ താഴ്‌വാരമാണ് ഇന്ന് ഈ വശ്യമനോഹര കന്നഡ ഗ്രാമം. വേനലില്‍ ചുട്ടുപൊള്ളുന്ന കൃഷിയിടമാകെ മഴയുടെ കുളിരില്‍ പൂപ്പാടമായി മാറുമ്പോള്‍ ഗ്രാമവാസികള്‍ ഒന്നടങ്കം ആവേശത്തിലാണ്. ഓണക്കാലത്ത് കേരളത്തിലേക്ക് പൂക്കള്‍ കയറ്റി അയക്കുന്നതിലൂടെ നല്ലൊരു വരുമാനമാണ് കര്‍ഷകര്‍ എല്ലാവര്‍ഷവും പ്രതീക്ഷിക്കുന്നത്. പെയിന്റ് ഫാക്ടറിയിലേക്ക് ലോഡുകണക്കിന് പൂക്കളാണ് ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നത്. ഇതിനിടയില്‍ ഓണക്കാലത്ത് കേരളത്തിലേക്കും പൂക്കളെത്തും. കന്നുകാലി വളര്‍ത്തലും പച്ചക്കറി തോട്ടങ്ങളുമായി ജീവിതം പൂരിപ്പിക്കുന്ന ഗ്രാമവാസികള്‍ക്കിടയിലുടെ മറുനാടന്‍ ഉത്സവങ്ങളും ചേരുന്നതോടെ ഗുണ്ടല്‍പ്പേട്ട വരച്ചിടുന്നത് ഓണത്തിന്റെ മറ്റൊരു ചിത്രമാണ്.

നേരം പുലരുന്ന കാലം
കറുത്തിരണ്ട കര്‍ക്കടകം കഴിഞ്ഞാല്‍ ചിങ്ങപ്പുലരിയായി. പെരുമഴയിലും ചെളിയിലും കുഴഞ്ഞുമറിഞ്ഞ വയനാടിന് നേരം വെളുക്കലാണ് ഓരോ ഓണക്കാലവും. വിഷുകഴിഞ്ഞാല്‍ നേരം ഇരുട്ടുകയും ഓണത്തോടെ നേരം വെളുക്കുകയും ചെയ്യുന്ന കാലം. എന്നും ഓരോ കൃഷിപരിപാലനത്തിന്റെയും പിറകില്‍ നടക്കുന്ന വയനാട്ടുകാര്‍ക്ക് ഈ രണ്ട് കാര്‍ഷിക ഉത്സവവും നല്‍കിയത് മതിമറന്നുള്ള ആഘോഷമാണ്. നൂറ്റാണ്ടുകളായി കൈമാറി വന്ന കാര്‍ഷിക അഭിവൃദ്ധിയാണ് ഈ ആഘോഷങ്ങള്‍ക്കെല്ലാം നിറചാര്‍ത്തുകള്‍ നല്‍കിയിരുന്നത്.

ഓണം കഴിയുന്നതോടെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കാര്‍ഷിക വയനാട് ഉണരുകയായി. വൃശ്ചികമെത്തുന്നതോടെ നെല്‍പ്പാടങ്ങള്‍ ചുവന്ന് തുടങ്ങും. കൊയ്ത്തും മെതിയുമായി പിന്നെ തിരക്കിന്റെ നാളുകള്‍. നെല്ല് പത്തായത്തില്‍ നിറയുന്നതോടെ കാപ്പിത്തോട്ടങ്ങള്‍ വിളപ്പെടുപ്പിനായി ഉണരുകയായി. അതിനുശേഷം കുരുമുളക്. ഇങ്ങനെ നീളുന്നതായിരുന്നു വിശ്രമമില്ലാത്ത കൃഷി കലണ്ടറിന്റെ ചിട്ടക്രമങ്ങള്‍.

വയനാടിന്റെ കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ് പൂര്‍വ്വികര്‍ കൃത്യമായി ഗണിച്ചെടുത്ത കൃഷിതാളങ്ങള്‍. കൃഷിയില്‍ അടിയുറച്ചുനിന്നാല്‍ ദാരിദ്ര്യമില്ലാതെ സുഖമായി കഴിയാം എന്നതായിരുന്നു അവസ്ഥ. സര്‍ക്കാര്‍ ജോലി പോലും വേണ്ടെന്ന് വെച്ച് സ്വന്തം കൃഷിയിടത്തില്‍ മറ്റൊന്നിനെയും ആശ്രയിക്കാതെ കഴിഞ്ഞിരുന്ന തലമുറകള്‍ ഈ നാടിന്റെ ഓര്‍മ്മകളില്‍ ഇന്നുമുണ്ട്.

കര്‍ഷകനാട് എന്ന മേല്‍വിലാസത്തിന് മാറ്റം വന്നതോടെയാണ് ഓണസങ്കല്‍പ്പങ്ങള്‍ക്കും നിറം കുറഞ്ഞ് വന്നത്. വിളനാശം വിലത്തകര്‍ച്ച തൊഴിലാളി ക്ഷാമം കൂടിയ ഉത്പാദന ചെലവ് എന്നിവയെല്ലാമാണ് ഈ നാടിന്റെ കാര്‍ഷിക വേരുകള്‍ അറുത്തുമാറ്റിയത്. കാര്‍ഷിക മേഖല നേരിടുന്ന മരവിപ്പുകള്‍ക്കിടയില്‍ അന്യതൊഴില്‍ തേടിയവരുടെ സ്വന്തം നാടാണിന്ന് വയനാട്. പരമ്പരാഗതമായ കൃഷിയറിവുകള്‍ മുറിഞ്ഞുപോയതോടെ ഓണസ്മൃതികളില്‍ മാത്രമാണ് കാര്‍ഷിക നന്മകള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നത്.
കര്‍ഷകനാടും ഓര്‍മ്മകളും ഓണങ്ങളും മാത്രം ഇവിടെ ബാക്കിയാവുന്നു.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍