UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷ ബജറ്റ്-തത്സമയം

കേരളം നേരിടുന്ന സാമ്പത്തിക പ്രശ്‌നത്തിന് പരിഹാരം ബജറ്റിന് മുന്നോട്ടു വയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് എല്‍ഡിഎഫ്. ഇന്ന് സംസ്ഥാനം അതീവ ഗുരുതരമായ സാമ്പത്തിക, ധനകാര്യ പ്രതിസന്ധിയിലേക്ക് പോകുന്നുവെന്ന സന്ദേശമാണ് ബജറ്റ് നല്‍കുന്നത്. അതിന് പരിഹാരം കാണാനോ ഇടപെടാനോ ബജറ്റില്‍ കഴിഞ്ഞിട്ടില്ലെന്നും മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു.

ബജറ്റ് അവതരണം അവസാനിച്ചു.

പരിയാരം മെഡിക്കല്‍ കോളെജ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനായി 100 കോടി രൂപ മാറ്റി വച്ചു.

ശുചിത്വ കേരള മിഷന് 26 കോടി രൂപ

സമഗ്ര തീരദേശ വികസന പദ്ധതി കൊണ്ടുവരും

ദ്രവീകൃത പാചകവാതകത്തിനുള്ള സബ്‌സിഡി ഒരു വര്‍ഷത്തേക്ക് കൂടെ നീട്ടി

കോണ്‍ക്രീറ്റ് കട്ടിളകള്‍ക്കും വാതിലുകള്‍ക്കും നികുതിയില്ല

ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വാറ്റ് നികുതി ഒഴിവാക്കി

കേന്ദ്ര സര്‍ക്കാരിന് ദിശാബോധം ഇല്ലെന്നും പഴയ പദ്ധതികള്‍ എല്ലാം തകര്‍ത്തുവെന്നും മുഖ്യമന്ത്രി

എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി അരി നല്കും

ഹരിപ്പാട് പുതിയ നഴ്‌സിങ് കോളെജ് സ്ഥാപിക്കും.

മലപ്പുറത്ത് പൈതൃക മ്യൂസിയം സ്ഥാപിക്കും

സംസ്ഥാനത്തെ നൂറു സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 14 കോടി രൂപ

ശബരിമല-കളമശേരി പാതയ്ക്കായി പത്ത് കോടി രൂപ

തീരദേശ എലിവേറ്റര്‍ പാത സ്ഥാപിക്കും

ആര്‍ സി സിക്ക് 69 കോടി രൂപ

അഞ്ച് വര്‍ഷം കൊണ്ട് 500 മത്സ്യവിപണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കും

അതിവേഗ റെയില്‍ ഇടനാഴിയുടെ സാധ്യത പഠനം ഈ വര്‍ഷം പൂര്‍ത്തിയാകും

കൊച്ചി മുസിരിസ് ബിനാലെയ്ക്ക് 7.5 കോടി രൂപ

സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വികസനത്തിനായി 100 കോടി രൂപ

വനിതാ സംരംഭകര്‍ക്ക് പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് എട്ട് കോടി രൂപ

എല്ലാ കര്‍ഷകരുടേയും വൈദ്യുതി താരിഫ് പുനര്‍നിര്‍ണയിക്കും

കെ എസ് ആര്‍ ടി സിക്ക് സിഎന്‍ജി ബസുകള്‍ വാങ്ങും

നാണ്യ വിളകള്‍ക്കും വൈദ്യുതി സബ്‌സിഡി നല്‍കും

തൃപ്പൂണിത്തുറ-വൈക്കം റോഡ് നാലുവരിയായി വികസിപ്പിക്കും

എം എല്‍ എ ഫണ്ടിലേക്ക് 141 കോടി രൂപയുടെ ഫണ്ട്‌

സംസ്ഥാന പാതകളുടെ വികസനത്തിനായി 25 കോടി രൂപ

സീ പോര്‍ട്ട്-എയര്‍പോര്‍ട്ട് പദ്ധതിക്കായി 100 കോടി രൂപ

റോഡ് നിര്‍മ്മാണത്തിനായി 1206 കോടി രൂപ

അമ്പലവയല്‍, കുമരകം എന്നിവിടങ്ങളിലും പുതിയ കാര്‍ഷിക കോളേജുകള്‍

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിന് 100 കോടി രൂപ

പൂന്തുറയില്‍ മത്സ്യ ബന്ധന തുറമുഖ പദ്ധതിക്കായി 10 കോടി രൂപ

ഊര്‍ജ്ജ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി 1622 കോടി രൂപ

അനര്‍ട്ടിന് 43.88 കോടി രൂപ

അടുത്ത വര്‍ഷം 1000 സ്റ്റാര്‍ട്ട് അപ്പുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി 25 കോടി രൂപ

തിരുവനന്തപുരത്ത് നോളജ് സിറ്റി സ്ഥാപിക്കും

അങ്കമാലിയില്‍ 3000 കോടി രൂപയുടെ തുണി നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കും

ഇടുക്കിയിലെ വൈദ്യുതോല്‍പാദനം വര്‍ദ്ധിപ്പിക്കും

തിരുവനന്തപുരം-കാസര്‍കോട് അതിവേഗ ഇടനാഴി സ്ഥാപിക്കും

സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍ക്യുബേഷന്‍ പദ്ധതി വ്യാപിപ്പിക്കും

കാസര്‍കോട് ജില്ലയില്‍ ഈ വര്‍ഷം സൗരോര്‍ജ്ജ പാര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തിയാകും

കബനീ നദിയുടെ പോഷക നദിയായ വൈത്തിര പുഴയില്‍ ഊര്‍ജോല്‍പാദന പദ്ധതി നടപ്പിലാക്കും

ലാഭ പ്രഭ സീസണ്‍ മൂന്നിന്റെ ഭാഗമായി രണ്ട് എല്‍ഇഡി ബള്‍ബുകള്‍ ഓരോ വീട്ടിനും നല്‍കും

വള്ളിക്കുന്നില്‍ റെഗുലേറ്ററി കം ബ്രിഡ്ജിന് 15 കോടി രൂപ

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമീണ ആസ്തികള്‍ നിര്‍മ്മിക്കും.

കേരള നദീതട അതോറിറ്റി സ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപ വകയിരുത്തി

പിപിപി മാതൃകയില്‍ 2500 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും

കാസര്‍കോട് പാക്കേജിനായി 87.98 കോടി രൂപയും ബജറ്റില്‍ വകയിരുത്തി

ശബരിമല മാസ്റ്റര്‍ പ്ലാനിനായി 40 കോടി രൂപ വകയിരുത്തി

6534 കോടി രൂപയുടെ കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നു

100 പഞ്ചായത്തുകളില്‍ ശ്മശാനം നിര്‍മ്മിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി.

ശുചിത്വകേരളം പദ്ധതിക്കായി 26 കോടി രൂപ

വയനാട് പാക്കേജിന് 19 കോടി രൂപ

ഗ്രാമീണ വികസനത്തിന് 4057 കോടി രൂപ

കുടുംബശ്രീക്ക് 130 കോടി രൂപ

കടുവ സംരക്ഷണ പാര്‍ക്കുകള്‍ക്കായി 6.5 കോടി രൂപയും ദേശീയ പാര്‍ക്കുകള്‍ക്കായി 5.7 കോടി രൂപയും വകയിരുത്തി

32 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കി

മണ്ണ് ജല സംരക്ഷണത്തിനായി 90 കോടി രൂപ

ഒരു വീട്ടില്‍ ഒരു അക്വേറിയം എന്ന പദ്ധതി നടപ്പിലാക്കും. ഇതിനായി അഞ്ച് കോടി രൂപ നീക്കിവച്ചു.

ക്ഷീരകര്‍ഷ ക്ഷേമ പെന്‍ഷന്‍ 750 രൂപയാക്കി

ക്ഷീര വികസനത്തിനായി 92.5 കോടി രൂപ വകയിരുത്തി

നീര ഉല്‍പാദനത്തിന് സബ്‌സിഡി നല്‍കാന്‍ അഞ്ച് കോടി രൂപ

പാല്‍ ഉല്‍പാദനത്തില്‍ അടുത്ത വര്‍ഷം കേരളം സ്വയംപര്യാപ്ത കൈവരിക്കും.

2536 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന ഫണ്ട്‌

മൃഗസംരക്ഷണത്തിനായി 290 കോടി രൂപ

റബ്ബര്‍ വില സ്ഥിരത പദ്ധതിക്ക് 500 കോടി രൂപ

ചിറ്റൂരില്‍ കാര്‍ഷിക കോളെജ് സ്ഥാപിക്കും

24,000 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കും

നെല്‍ കൃഷിയുടെ വികസനത്തിനായി 35 കോടി രൂപ വകയിരുത്തി

എല്ലാ വീടുകളിലും അടുക്കള തോട്ടങ്ങള്‍ ഉണ്ടാക്കാന്‍ 24.3 കോടി രൂപ ബജറ്റില്‍ വകയിരുത്തി

റാപ്പിഡ് റെയില്‍ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി കരാറായി.

രാജ്യത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം കേരളത്തിലെന്ന് ബജറ്റില്‍ മുഖ്യമന്ത്രി

തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നും വിമര്‍ശനം

കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗ് രൂപീകരണം നയവ്യക്തതയില്ലാതെയാണ് എന്ന് ബജറ്റില്‍ വിമര്‍ശനം

ബജറ്റ് ചോര്‍ന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു

ബജറ്റ് അവതരണം പ്രതിപക്ഷം ബഹിഷ്‌കരിച്ചു|

നിക്ഷേപകര്‍ ഉറ്റുനോക്കുന്ന സംസ്ഥാനമായി സര്‍ക്കാര്‍ മാറി

6.2 ലക്ഷം പേരുടെ പ്രശ്‌നങ്ങള്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ പരിഹരിച്ചു

ഗതാഗത രംഗത്ത് വിപുലമായ പദ്ധതികള്‍ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി

സ്മാര്‍ട്ട് സിറ്റി താമസിയാതെ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ വരും

പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിക്കുന്നു

ബജറ്റ് വിശദാംശങ്ങള്‍ പ്രതിപക്ഷം പുറത്തുവിട്ടു

വിപുലമായ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയെന്ന് ഉമ്മന്‍ചാണ്ടി.

യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചു തുടങ്ങി. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ ജനപ്രിയ ബജറ്റാണ് ഏവരും പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍