UPDATES

പിസി ജോർജ് വിഷയത്തിൽ തീരുമാനം തിങ്കളാഴ്ചയെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

ചീഫ് വിപ്പ് പി.സി ജോർജിന്‍റെ കാര്യത്തിൽ കെ. എം മാണി നൽകിയ കത്തിൽ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. നേരത്തെ ഇത് സംബന്ധിച്ച് കെ. എം മാണി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് വന്നതിന് ശേഷം ഇന്ന് തീരുമാനമുണ്ടാകണമെന്നാണ് കേരള കോൺഗ്രസ് എം നേരത്തെ ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ മുഖ്യമന്ത്രി വന്നെങ്കിലും കെഎം മാണി ധ്യാനം കൂടാൻ പോയത് തടസ്സമായി. കൂടാതെ എല്ലാ ഘടകകക്ഷികളുമായി കൂടിയാലോചന നടത്തിയതിന് ശേഷം തീരുമാനമാകാമെന്ന നിലപാടിലാണ് ഉമ്മൻചാണ്ടി.

യുഡിഎഫിൻറെ മദ്യനയം സംബന്ധിച്ച ഹൈക്കോടതി വിധി മദ്യ നയത്തിനെതിരെ ഉയർന്ന സംശയങ്ങൾക്കെല്ലാം മറുപടിയായി. എതിർപ്പ് പ്രകടിപ്പിച്ചവരുടെ വാദഗതികൾ വിധിയോടെ ഇല്ലാതായി.  യുഡിഎഫിന് മദ്യനയം സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതിനനുസരിച്ചാണ് നയത്തിന് രൂപം നൽകിയത്.

ബാറുമായി ബന്ധപ്പെട്ട് ബിജു രമേശ് വീണ്ടും ചില വിവാദങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ചില മന്ത്രിമാർ രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് ബിജു രമേശ് ആരോപണം ആദ്യം ഉന്നയിച്ചില്ല. ഇത് ഇങ്ങനെ ഉന്നയിച്ച് അടുത്ത തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ട് പോകാനാണ് ശ്രമം. ആരോപണം പറയുന്നെങ്കിൽ തെളിവുകൾ സഹിതം പറയട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

മാണിസാറിനെതിരെ ഒന്നും പറയാനില്ല എന്ന് വരുമ്പോള്‍ അതിനെ മറി കടക്കാനാണ് ഓരോരോ ആരോപണങ്ങളുമായി വരുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. . 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍