UPDATES

സ്മാർട്ട് സിറ്റിയുടെ ആദ്യഘട്ടം ജൂണിൽ ഉദ്ഘാടനം ചെയ്യും

അഴിമുഖം പ്രതിനിധി

അനിശ്ചിതത്വം നീങ്ങുന്നു. സ്മാര്‍ട്ട് സിറ്റി ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ജൂണ്‍മാസം നടക്കും. സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ദുബായില്‍ അറിയിച്ചതാണിത്. ജൂണ്‍ ആദ്യവാരമായിരിക്കും ഉദ്ഘാടനം നടത്തുക. രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും അന്നേ ദിവസം നടത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഉതകുന്ന മൂന്ന് പദ്ധതികളില്‍ കൂടി നിക്ഷേപം നടത്താന്‍ യു.എ. ഇ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. യു.എ. ഇ സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ സയ്യിദ് അല്‍ മന്‍സൂരിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഏത് മേഖലയിലാവണം നിക്ഷേപം എന്നത് കേരളത്തിന് തീരുമാനിക്കാം. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയശേഷം ഉടന്‍ മാസ്റ്റര്‍ പ്ലാൻ യു.എ.ഇ സര്‍ക്കാരിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചാത്തല വികസന പദ്ധതികളില്‍ നിക്ഷേപിക്കാനാണ് യു.എ.ഇ താല്‍പ്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കേരളമാണ് പദ്ധതികള്‍ നിര്‍േദ്ദശിക്കേണ്ടത്. നിലവില്‍ വല്ലാര്‍പാടം ടെര്‍മിനല്‍ യു.എ.ഇ യുടെ ഡി.പി.വേള്‍ഡുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. സ്മാര്‍ട്ട് സിറ്റിയും യു.എ.ഇ യുടെ സഹകരണത്തോടെയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍