UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിപക്ഷ ആരോപണങ്ങള്‍: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

പ്രതിപക്ഷ ആരോപണങ്ങള്‍ വ്യാജമാണെന്നും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ വിഎസ് ആരോപണങ്ങള്‍ തിരുത്തിയില്ലെങ്കില്‍ കമ്മീഷനെ സമീപിക്കുമെന്നാണ് മുഖ്യമന്ത്രി മാധ്യമ സമ്മേളനത്തില്‍ അറിയിച്ചത്.

കോണ്‍ഗ്രസും ആര്‍ എസ് എസും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമാക്കിയാണെന്നും ചാണ്ടി പറഞ്ഞു. 1977-ല്‍ സിപിഐഎമ്മും ജനസംഘവും ഒരുമുന്നണിയായി മത്സരിച്ചത് മറക്കരുത്. ബീഹാറില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനുവേണ്ടി സിപിഐഎം ഒറ്റയ്ക്ക് മത്സരിച്ചു. അതുമൂലം 11 സീറ്റുകളില്‍ ബിജെപിക്ക് നേട്ടമുണ്ടായിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍